Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്മിത്തിനെപ്പോലൊരു ഇതിഹാസത്തോടൊപ്പം ഡ്രസിങ് റൂം പങ്കിടാന്‍ കഴിഞ്ഞത് ഭാഗ്യം: റിയാന്‍ പരാഗ്

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ സെപ്തംബര്‍ 19ന് ആരംഭിക്കാനിരിക്കെ ടീമുകളെല്ലാം അവസാനഘട്ട തയ്യാറെടുപ്പിലാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ യുഎഇയില്‍ നടക്കുന്ന ഐപിഎല്ലിനായി ഓഗസ്റ്റ് പകുതിയതോടെ ടീമുകളെല്ലാം യുഎഇയില്‍ എത്തും. പല യുവതാരങ്ങളും ഇതിനോടകം പരിശീലനം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പുതിയ സീസണിലെ പ്രതീക്ഷകളും ഐപിഎല്ലിലെ അനുഭവങ്ങളും പങ്കുവെച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ യുവതാരം റിയാന്‍ പരാഗ്.

18വയസ് മാത്രം പ്രായമുള്ള റിയാന്‍ ഇതിനോടകം വെടിക്കെട്ട് പ്രകടനം കൊണ്ട് ശ്രദ്ധ നേടിയ താരമാണ്. പ്രഗല്‍ഭരായ താരങ്ങളോടൊപ്പം ഡ്രസിങ് റൂം പങ്കിടാന്‍ കഴിഞ്ഞത് ഭാഗ്യമെന്നാണ് പരാഗ് അഭിപ്രായപ്പെട്ടത്. 'സ്റ്റീവ് സ്മിത്ത്,ബെന്‍ സ്റ്റോക്‌സ് തുടങ്ങിയ ഇതിഹാസങ്ങളോടൊപ്പം ഡ്രെസിങ് റൂം പങ്കിട്ടപ്പോള്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമായതുപോലെ തോന്നി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ നോണ്‍സ്‌ട്രൈക്കില്‍ സ്‌റ്റോക്‌സായിരുന്നു.

riyanparag

അദ്ദേഹം സമ്മര്‍ദ്ദം വേണ്ടെന്നും നാട്ടില്‍ കളിക്കുന്നതുപോലെ കളിച്ചാല്‍ മതിയെന്നും എന്നോട് പറഞ്ഞു. ബൗളര്‍മാര്‍ക്ക് സ്മിത്ത് നല്‍കുന്ന പിന്തുണ വളരെ വലുതാണ്. പ്രത്യേകിച്ച് എന്നെപ്പോലെ യുവ താരങ്ങള്‍ക്ക്. അദ്ദേഹം മികച്ച നായകനാണ്. സ്മിത്തിന് കീഴില്‍ കളിക്കുന്നതിനെ ആസ്വദിക്കുന്നു'-റിയാന്‍ പരാഗ് പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സിലെത്തിയത് ഭാഗ്യമായി കരുതുന്നുവെന്നും റിയാന്‍ പറഞ്ഞു. ഐപിഎല്ലില്‍ അര്‍ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് പരാഗിന്റെ പേരിലാണ്.

ഡല്‍ഹി ക്യാപിറ്റലിനെതിരേ അര്‍ധ സെഞ്ച്വറി നേടുമ്പോള്‍ 17 വയസും 175 ദിവസവും മാത്രമാണ് പരാഗിന്റെ പ്രായം. 'അവസാന വര്‍ഷം മികച്ചൊരു സീസണാണ് എനിക്ക് ലഭിച്ചത്. രാജസ്ഥാന്‍ റോയല്‍സിലെത്തിയത് എന്റെ ഭാഗ്യമായാണ് കരുതുന്നത്. പുറത്തുനിന്ന് സമ്മര്‍ദ്ദം നല്‍കുന്നത് എനിക്കിഷ്ടമല്ല. സാഹചര്യത്തിനനുസരിച്ച് കളിക്കുകയെന്നതാണ് ശൈലി. എന്നെക്കുറിച്ചും എന്റെ പ്രകടനത്തെക്കുറിച്ചും ആളുകള്‍ എന്ത് പറയുന്നുവെന്ന് ഞാന്‍ ചിന്തിക്കാറില്ല.

നല്ലത് പറയുന്ന കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ടെങ്കിലും വിജയങ്ങളെ ഞാന്‍ എന്റെ തലയിലേറ്റാറില്ല'-പരാഗ് പറഞ്ഞു. ആസാം കാരനായ പരാഗ് ഏഴ് ഐപിഎല്‍ മത്സരങ്ങളിലാണ് കളിച്ചത്. ഒരു അര്‍ധ സെഞ്ച്വറിയടക്കം 32 ശരാശരിയില്‍ 160 റണ്‍സാണ് പരാഗ് നേടിയത്. രണ്ട് വിക്കറ്റും യുവതാരത്തിന്റെ പേരിലുണ്ട്. ഐപിഎല്‍ 2020 സെപ്തംബര്‍ 19നാണ് ആരംഭിക്കുന്നത്. നവംബര്‍8നാണ് ഫൈനല്‍.

Story first published: Monday, August 3, 2020, 11:10 [IST]
Other articles published on Aug 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+