ലോകകപ്പ്: പിന്‍മാറിയതല്ല? അഫ്ഗാന്‍ ടീമില്‍ നിന്നും പുറത്താക്കി!! കണ്ണീരോടെ ഷഹ്‌സാദ്, ഇതാണ് കാരണം
കാബൂള്‍: അട്ടിമറി വിജയങ്ങളിലൂടെ ഈ ലോകകപ്പിലെ കറുത്ത കുതിരകളാവുമെന്ന് വിലയിരുത്തപ്പെട്ട ടീമായിരുന്നു അഫ്ഗാനിസ്താന്‍. മികച്ച കളിക്കാരുടെ സാന്നിധ്യവും സമീപകാലത്തു നേടിയ പരമ്പര നേട്ടങ്ങളുമെല്ലാം അഫ്ഗാനെ ശ്രദ്ധേയരാക്കിയിരുന്നു. എന്നാല്‍ ലോകകപ്പില്‍ മൂന്നു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ യഥാര്‍ഥ അഫ്ഗാന്റെ നിഴല്‍ പോലും കാണാനായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
ഒരു അസോസിയേറ്റ് ടീമിന്റെ നിലവാരത്തിലുള്ള പ്രകടനമാണ് മൂന്നു മല്‍സരങ്ങളിലും അവര്‍ പുറത്തെടുത്തത്. അതുകൊണ്ടു തന്നെ എല്ലാ കളികളിലും അഫ്ഗാന്‍ തോല്‍ക്കുകയും ചെയ്തു. നേരത്തേ ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ചാംപ്യന്‍മാരായി ഇംഗ്ലണ്ടിലേക്കു ടിക്കറ്റെടുത്ത ടീം കൂടിയാണ് അഫ്ഗാന്‍. എന്നാല്‍ അഫ്ഗാന്‍ ടീം ഇപ്പോള്‍ പൊട്ടിത്തെറിയുടെ വക്കിലാണെന്ന സൂചനകളാണ് ലഭിക്കുന്നത്. പരിക്കു മൂലം ലോകകപ്പിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ഓപ്പണറുമായ മുഹമ്മദ് ഷഹ്‌സാദ് ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

പക്ഷപാതിത്വമുണ്ടെന്ന് ഷഹ്‌സാദ്
അഫ്ഗാന്‍ ടീം സെലക്ഷനില്‍ പക്ഷപാതിത്വമുണ്ടെന്നും ഇഷ്ടമുള്ളവരെ തിരുകിക്കയറ്റാന്‍ മനപ്പൂര്‍വ്വം നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് ഷഹ്‌സാദ് ആരോപിക്കുന്നത്. ഇതേ തുടര്‍ന്നാണ് തനിക്കു ലോകകപ്പിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ കളിക്കാനാവാതെ നാട്ടിലേക്കു മടങ്ങേണ്ടിവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പക്ഷപാതിത്വം മൂലം തനിക്കു ലോകകപ്പില്‍ നിന്നും പിന്‍മാറേണ്ടി വരികയായിരുന്നുവെന്ന് ഷഹ്‌സാദ് അയച്ചു കൊടുത്ത വോയിസ് ക്ലിപ്പ് അഫ്ഗാനിലെ സീനിയര്‍ ജേര്‍ണലിസ്റ്റായ ഇബ്രാഹിം മൊമാന്ദ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതു രാജ്യത്ത് വലിയ കോലാഹലമുണ്ടാക്കുകയും ചെയ്തിരുന്നു.
ശബ്ദരേഖ ഇങ്ങനെ
അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകനായ ഇബ്രാഹിം മൊമാന്ദ് പുറത്തുവിട്ട ഷഹ്‌സാദിന്റെ ഓഡിയോ ക്ലിപ്പിലെ സംഭാഷണം ഇങ്ങനെയായിരുന്നു- എനിക്കു പരിക്കോ, മറ്റു ഫിറ്റ്‌നസ് പ്രശ്‌നങ്ങളോ ഒന്നും തന്നെയില്ല. പൂര്‍ണ ഫിറ്റ് തന്നെയാണ്. എന്നാല്‍ എന്നോടു പോലും സംസാരിക്കാതെയാണ് ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കിയത്.
ഷഹ്‌സാദ് അയച്ചു കൊടുത്ത ഓഡിയോ ക്ലിപ്പ് ലഭ്യമല്ല. അതിലെ വാക്കുകള്‍ ഇബ്രാഹിം തന്റെ ടിറ്റര്‍ പേജിലൂടെ ലോകത്തെ അറിയിക്കുകയായിരുന്നു.
ഒഴിവാക്കിയത് നേരിട്ട് പറഞ്ഞില്ല
ലോകകപ്പിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്നും ഒഴിവാക്കുന്ന കാര്യം ടീം മാനേജ്‌മെന്റോ ബന്ധപ്പെട്ട മറ്റാരും തന്നെ നേരിട്ട് അറിയിച്ചിട്ടില്ലെന്ന് ഒരു അഫ്ഗാന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഷഹ്‌സാദ് വെളിപ്പെടുത്തി.
ഐസിസിയുടെ സമൂഹമാധ്യമങ്ങളിലെ പേജിലൂടെയാണ് താന്‍ വിവരമറിഞ്ഞത്. ടീമില്‍ നിന്നും തന്നെ മാറ്റാനുള്ള കാരണം പിന്നീട് സ്വകാര്യമായി അറിയിക്കാമെന്നാണ് ടീം മാനേജരും ടീം ഡോക്‌റുമെല്ലാം പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.

ക്യാപ്റ്റനെതിരേ ആഞ്ഞടിച്ചു
അഫ്ഗാന്‍ ടീമിന്റെ പുതിയ നായകനായ ഗുല്‍ബദിന്‍ നയ്ബിനെതിരേയും ഗുരുതര ആരോപണങ്ങളാണ് ഷഹ്‌സാദ് ഉന്നയിച്ചിരിക്കുന്നത്. തനിക്കു ലോകകപ്പ് നഷ്ടമാക്കിയതിനു കാരണക്കാരന്‍ നയ്ബാണെന്ന് ഷഹ്‌സാദ് ചൂണ്ടിക്കാട്ടി. ഫുട്ട് വര്‍ക്കും വിക്കറ്റ് കീപ്പിങും ശരിയല്ലെന്ന് നയ്ബ് തന്നെ വിമര്‍ശിച്ചിരുന്നു. ക്യാപ്ര്‌റനായയ ശേഷം വളരെ മോശം പെരുമാറ്റമാണ് നയ്ബിന്റേത്.
മുന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാന്‍ പൂര്‍ണ ഫിറ്റായിട്ടും ഇല്ലാത്ത പരിക്കിന്റെ പേരില്‍ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്തുകയാണെന്നും ഷഹ്‌സാദ് ആരോപിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications