Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അച്ഛനാണ് എന്നും എന്റെ സൂപ്പര്‍ ഹീറോ; വിരാട് കോഹ്ലി

മുംബൈ: ക്രിക്കറ്റില്‍ ഇതിഹാസങ്ങളുടെ പേരിനൊപ്പം ഇടം പിടിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി കുതിക്കുകയാണ്. റെക്കോഡുകള്‍ പലതും വെട്ടിപ്പിടിച്ച് ജൈത്രയാത്ര തുടരുന്ന കോഹ്്‌ലി തന്റെ ക്രിക്കറ്റ് കരിയറിനെക്കുറിച്ചിനും തന്റെ അച്ഛനെക്കുറിച്ചുമുള്ള ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ്. എല്ലായ്‌പ്പോഴും തന്റെ അച്ഛനാണ് തന്റെ സൂപ്പര്‍ ഹീറോയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.നമ്മളെ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന നിരവധി ആളുകള്‍ ജീവിതത്തിലുണ്ടാകും എന്നാല്‍ മാതൃകയായി ചിലര്‍ നമുക്ക് മുന്നിലുണ്ടാകും.അവര്‍ നമ്മുടെ ജീവിതത്തില്‍ വരുത്തു്ന്ന മാറ്റങ്ങള്‍ വളരെ വലുതാണ്.

ചെറുപ്പത്തിലെ ക്രിക്കറ്റ് കളിക്കാനുള്ള എന്റെ ആഗ്രഹത്തോടൊപ്പം അച്ഛന്‍ നിന്നു. അദ്ദേഹം എന്റെ കരിയര്‍ ഇതാണെന്ന് നേരത്തെ മനസിലാക്കി. വേണമെങ്കില്‍ അദ്ദേഹത്തിന് എന്നെ പിന്തിരിപ്പിക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം എന്റെ ആഗ്രഹത്തിനൊപ്പം നില്‍ക്കുകയാണ് ചെയ്തത്. അതോടെ എന്റെ ഇഷ്ടത്തിനുവേണ്ടി കഠിനമായി പരിശ്രമിക്കാനുും സാധിച്ചു. ഇന്ന് ഞാന്‍ എത്തിനില്‍ക്കുന്നത് വിജയത്തിലാണെങ്കില്‍ അത് നേരത്തെ എഴുതപ്പെട്ട വിധിയാണ്. അച്ഛന്റെ ഉറച്ച പിന്തുണയും നിശ്ചയദാര്‍ഡ്യവുമാണ് എനിക്ക് വിജയം സമ്മാനിച്ചതെന്നും കോഹ്്‌ലി പറഞ്ഞു.

kohli

മുംബൈയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോലിക്ക് 18 വയസുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ അച്ഛന്‍ പ്രേം കോലി മരിക്കുന്നത്.അന്ന് കളിച്ചുകൊണ്ടിരിക്കെ ദുഖ വാര്‍ത്ത കോലിയെത്തേടിയെത്തിയെങ്കിലും ആ മത്സരത്തില്‍ 90 റണ്‍സ് നേടാന്‍ അദ്ദേഹത്തിന് സാധിച്ചു. ക്രിക്കറ്റിന്റെ നേട്ടങ്ങള്‍ പിന്നിലെല്ലാം അച്ഛനാണെന്ന് നേരത്തെയും കോലി പറഞ്ഞിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിക്കപ്പെട്ട കോഹ്്‌ലി കുടുംബത്തോടൊപ്പമാണുള്ളത്.

Story first published: Sunday, October 27, 2019, 12:31 [IST]
Other articles published on Oct 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+