Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിഹാനയുടെ ട്വീറ്റ് കൊള്ളേണ്ടിടത്ത് കൊണ്ടു; 'ഇന്ത്യ ഒറ്റക്കെട്ട്', സര്‍ക്കാരിന് പിന്തുണയുമായി പ്രമുഖര്‍

മുംബൈ: കുറച്ച് മാസങ്ങളായി രാജ്യം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് കര്‍ഷക ബില്ലും കര്‍ഷക സമരവും. രാജ്യത്തെ കാര്‍ഷിക മേഖല കുത്തക മുതലാളികള്‍ക്ക് തീറെഴുതി കൊടുക്കുന്ന കര്‍ഷക ബില്ലിനെതിരേ മാസങ്ങളായി കര്‍ഷകര്‍ സമര രംഗത്തുണ്ടെങ്കിലും കുലുങ്ങാത്ത നയമാണ് കേന്ദ്രം സ്വീകരിച്ചുവരുന്നത്. കര്‍ഷക സമരത്തെ നേരിടാന്‍ ശക്തമായ നടപടികളുമായി പോലീസും രംഗത്തെത്തിയതോടെ അന്താരാഷ്ട്ര സമൂഹത്തിലെ പ്രശസ്തരായ പല വ്യക്തികളും ഇന്ത്യയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

പ്രശസ്ത പോപ് സിങര്‍ റിഹാന കഴിഞ്ഞ ദിവസം ഇന്ത്യയിലെ കര്‍ഷകര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ചൂണ്ടിക്കാട്ടി ട്വീറ്റിട്ടിരുന്നു. റിഹാനയുടെ ട്വീറ്റ് വൈറലായതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ച 'ഇന്ത്യ ഒറ്റക്കെട്ട്' ക്യാംപെയ്‌ന് പ്രമുഖ വ്യക്തികളുടെ പിന്തുണ ഏറുകയാണ്. ക്രിക്കറ്റ്, ബോളിവുഡ് തുടങ്ങിയ മേഖലയില്‍ നിന്നെല്ലാം പ്രമുഖര്‍ സര്‍ക്കാരിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ, വിരാട് കോലി, അജയ് ദേവ്ഗണ്‍, കരണ്‍ ജോഹര്‍, സുനില്‍ ഷെട്ടി തുടങ്ങിയവരെല്ലാം 'ഇന്ത്യ ഒറ്റക്കെട്ട്' ക്യാംപെയ്‌ന് പിന്തുണ അറിയിച്ച് രംഗത്തെത്തിക്കഴിഞ്ഞു.

kohlirohitsachinrihana

'പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാം.ഇന്ത്യയുടെ പരമാധികാരത്തില്‍ ഇടപെടരുത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. തീരുമാനമെടുക്കാനും. ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് ഒരുമിച്ച് നില്‍ക്കാം'-എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. റിഹാനെയെ ഉന്നം വെച്ചുള്ള സച്ചിന്റെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. പലരും സച്ചിന്റെ സര്‍ക്കാര്‍ അനുകൂല നിലപാടിനെ വിമര്‍ശിക്കുകയാണ് ചെയ്തത്.

'അഭിപ്രായ ഭിന്നതകളുള്ള ഈ മണിക്കൂറില്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് തുടരാം. കര്‍ഷകര്‍ രാജ്യത്തിന്റെ അഭിവാജ്യ ഘടകമാണ്. സമാധാനം കൈവരിക്കാനും ഒരുമിച്ച് മുന്നോട്ട് പോകാനും സൗഹാര്‍ദപരമായ പരിഹാരമുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്'-വിരാട് കോലി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ രോഹിത് ശര്‍മയും അജിന്‍ക്യ രഹാനെയും ഹര്‍ദിക് പാണ്ഡ്യയുമെല്ലാം സര്‍ക്കാരിന് അനുകൂലമായി 'ഇന്ത്യ ഒറ്റക്കെട്ട്' ഹാഷ് ടാഗിനോട് അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്.

മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനുമായ അനില്‍ കുംബ്ലെയും ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന, ശിഖാര്‍ ധവാന്‍, രവി ശാസ്ത്രി തുടങ്ങിയവരെല്ലാം അന്താരാഷ്ട്ര താരങ്ങളുടെ കര്‍ഷക സമരത്തെ അനുകൂലിച്ചുള്ള പ്രതികരണങ്ങളെ വിമര്‍ശിച്ചിട്ടുണ്ട്. എന്തായാലും വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചിരിക്കെ വലിയ ചര്‍ച്ചാ വിഷയമായി ഇത് മാറുമെന്നുറപ്പാണ്. റിഹാനെയെ കൂടാതെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെ,ലിസ്‌ബേനിയില്‍ സിനിമാ താരം മിയാ ഖലീഫ എന്നിവരെല്ലാം കര്‍ഷകരെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

Story first published: Thursday, February 4, 2021, 19:15 [IST]
Other articles published on Feb 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+