Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാക്ഷി ധോണിയുടെ പിറന്നാളിന് കേക്ക് മുറിക്കുമ്പോള്‍ പാണ്ഡ്യയുടെ പുകവലി; ആരാധകര്‍ക്ക് ഞെട്ടല്‍

ദില്ലി: ഇന്ത്യന്‍ യുവ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ ഇതിനകം തന്നെ ടീമില്‍ സ്ഥിരത നേടിയിട്ടുണ്ട്. ഏഷ്യാ കപ്പ് ക്രിക്കറ്റിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഇപ്പോള്‍ ടീമിന് പുറത്താണ്. ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുമ്പോള്‍ പാണ്ഡ്യയുടെ സേവനം കനത്ത നഷ്ടമാകും. എന്നാല്‍, കളിക്കളത്തിലില്ലെങ്കിലും വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ പാണ്ഡ്യയ്ക്ക് പ്രയാസമൊന്നുമില്ല.

ഞായറാഴ്ച എംഎസ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത പാണ്ഡ്യ കേക്ക് മുറിക്കല്‍ ചടങ്ങിനിടെ പുകവലിച്ചത് ആരാധകരിലും കാഴ്ചക്കാരിലും അമ്പരപ്പുണ്ടാക്കി. പ്രമുഖര്‍ പങ്കെടുത്ത പരിപാടിക്കിടെ ധോണിക്ക് തൊട്ടുപിന്നില്‍ നിന്ന പാണ്ഡ്യ പുകവലിക്കുന്നത് മോശം കാര്യമായെന്ന് സോഷ്യല്‍ ഒന്നടങ്കം പ്രതികരിക്കുകയും രൂക്ഷമായി വിമര്‍സിക്കുകയും ചെയ്തു. പാണ്ഡ്യയുടെ പുകവലി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

hardik-pandya

ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം ഇന്ത്യയ്ക്ക് നഷ്ടമാണെന്ന് പരിശീലകന്‍ രവി ശാസ്ത്രി നേരത്തെ പറഞ്ഞിരുന്നു. ഓള്‍റൗണ്ടറെന്ന നിലയില്‍ പാണ്ഡ്യ ടീമിന് മുതല്‍ക്കൂട്ടാണ്. അധികമായി ഒരു ബൗളറെ ലഭിക്കുമായിരുന്നു. എന്നാല്‍, പരിക്കില്‍നിന്നും മോചിതനല്ലാത്തതിനാല്‍ ടീമിലെത്താന്‍ കഴിഞ്ഞില്ല. നിലവില്‍ ഇന്ത്യന്‍ ടീം ശക്തരാമെന്നും ഓസ്‌ട്രേലിയയ്‌ക്കെതിരെ പരമ്പര നേടാന്‍ കഴിയുമെന്നും രവിശാസ്ത്രി വ്യക്തമാക്കി.

Story first published: Tuesday, November 20, 2018, 8:35 [IST]
Other articles published on Nov 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+