വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആസ്തി 800 കോടി, സംഭാവന ചെയ്തത് വെറും ഒരു ലക്ഷം! ധോണിയെ പഞ്ഞിക്കിട്ട് ആരാധകര്‍

ട്വിറ്ററിലൂടെയാണ് ധോണിക്കെതിരേ ആരാധകര്‍ രംഗത്തു വന്നത്

മുംബൈ: കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ സംഭാവന നല്‍കാത്തതിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി വിമര്‍ശനമേറ്റു വാങ്ങിയതിനു പിന്നാലെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്കും വിമര്‍ശനം. ഒരു ലക്ഷം മാത്രമാണ് ധോണി സംഭാവനയായി നല്‍കിയിട്ടുള്ളത്. കോടികളുടെ ആസ്തിയുള്ള അദ്ദേഹം വെറും ഒരു ലക്ഷം മാത്രമേ സംഭാവനയായി നല്‍കിയുള്ളൂവെന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്നു സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനവും പരിഹാസവുമാണ് ധോണി നേരിടുന്നത്.

dhoni

ദിവസക്കൂലിക്കാരെ സഹായിക്കാന്‍ ഒരു ലക്ഷം രൂപ ചെലവഴിക്കുമെന്നായിരുന്നു നേരത്തേ ധോണി അറിയിച്ചത്. ചിലര്‍ ധോണിയെ അഭിനന്ദിക്കുമ്പോള്‍ മറ്റൊരു വിഭാഗം ഈ തുക തീരെ കുറഞ്ഞു പോയെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. പൂനെയിലെ 14 ജില്ലകളിലെ 100 കുടുംബങ്ങളെ സഹായിക്കാന്‍ ധോണി ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. അദ്ദേഹത്തിന്റെ ആകെ ആസ്തി 800 കോടി രൂപയാണെന്നായിരുന്നു ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്.

ധോണിയുടെ ആകെ ആസ്തി 800 കോടി രൂപയാണ്. എന്നാല്‍ അദ്ദേഹം വളരെ വലിയ തുകയായ ഒരു ലക്ഷം രൂപ സംഭാവനയായി നല്‍കി. ദക്ഷിണേന്ത്യന്‍ ഹീറോസിന് സല്യൂട്ടെന്നായിരുന്നു ധോണിയെ പരിഹസിച്ചുകൊണ്ട് മറ്റൊരു ട്വീറ്റ്.
ലോക്ക്ഡൗണിനെ തുടര്‍ന്നു 100 നിര്‍ധനരായ കുടുംബങ്ങളെ സഹായിക്കാന്‍ ധോണി സംഭാവന നല്‍കി.
ആകെ ആസ്തി- 800 കോടി
സംഭാവന- 1 ലക്ഷം
14 ദിവസത്തേക്കു 100 കുടുംബത്തെ സഹായിക്കുകയാണ് ലക്ഷ്യം
100x 14x 3 ഊണുകള്‍= 4200 ഊണുകള്‍. 1,000,00/ 4200= ഒരു ഊണിന് 23 രൂപ.
വളരെ നന്നായി ധോണി എന്നായിരുന്നു മറ്റൊരു ട്വീറ്റ്.

സ്‌കോട്ടിഷ് കുപ്പായത്തില്‍ ദ്രാവിഡോ? ഞെട്ടേണ്ട, 11 മല്‍സരങ്ങള്‍ കളിച്ചു! സംഭവം 2003ല്‍സ്‌കോട്ടിഷ് കുപ്പായത്തില്‍ ദ്രാവിഡോ? ഞെട്ടേണ്ട, 11 മല്‍സരങ്ങള്‍ കളിച്ചു! സംഭവം 2003ല്‍

ഇത്രും പണം എങ്ങോട്ട് കൊണ്ടു പോവാനാ... റൊണാള്‍ഡോയെ കണ്ടു പഠിക്കൂ, കോലിക്കു വിമര്‍ശനംഇത്രും പണം എങ്ങോട്ട് കൊണ്ടു പോവാനാ... റൊണാള്‍ഡോയെ കണ്ടു പഠിക്കൂ, കോലിക്കു വിമര്‍ശനം

12ാം ക്ലാസില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥി സംഭാവന ചെയ്തത് 2.5 ലക്ഷം രൂപയാണ്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരങ്ങളിലൊരാളായ എംഎസ് ധോണി പാവപ്പെട്ട കുടുംബത്തെ സഹായിക്കാന്‍ സംഭാവന ചെയ്തത് ഒരു ലക്ഷമെന്നായിരുന്നു ഒരു ട്വീറ്റ്.

ചാരിറ്റിയെന്ന ആശയത്തെയും സംഭാവനയെയുമൊന്നും അപമാനിക്കരുതെന്നു ധോണിയോടു പറയണം. ആരെങ്കിലും ജനങ്ങളില്‍ നിന്നും പിരിവ് നടത്തി അദ്ദേഹത്തിന്റെ ഒരു ലക്ഷം രൂപ പലിശ സഹിതം തിരിച്ചു നല്‍കണമെന്നായിരുന്നു ഒരാള്‍ ആഞ്ഞടിച്ചത്. 1000 കോടിയിലേറെ ആസ്തിയുള്ള എംഎസ് ധോണി ഒരു ലക്ഷം രൂപ സംഭാവന നല്‍കിയതിന് മാധ്യമങ്ങള്‍ വാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. എന്തൊരു വിഡ്ഢിത്തമാണിത് എന്നായിരുന്നു ഒരാള്‍ കുറിച്ചത്. കപില്‍ ശര്‍മ പോലും 50 ലക്ഷം സംഭാവന ചെയ്തു, ധോണി നല്‍കിയത് ഒരു ലക്ഷമെന്നായിരുന്നു ഒരാളുടെ പരിഹാസം.

Story first published: Friday, March 27, 2020, 16:26 [IST]
Other articles published on Mar 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X