വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരിക്കേറ്റ വീണിട്ടും സ്മിത്തിന് കൂവല്‍; രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി, വിവാദം കൊഴുക്കുന്നു

Australian Prime Minister Scott Morrison on Steve Smith's booing

ലണ്ടന്‍: ആഷസ് ടെസ്റ്റിനിടെ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് പരിക്കേറ്റ് വീണതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. രണ്ടാം ടെസ്റ്റില്‍ ജോഫ്ര ആര്‍ച്ചറിന്റെ ഒരു പന്ത് കഴുത്തില്‍ കൊണ്ടാണ് താരത്തിന് പരിക്കേറ്റത്. പരിക്കേറ്റയുടന്‍ വേദനകൊണ്ട് പിച്ചില്‍ കിടന്ന സ്മിത്ത് പ്രാഥമിക പരിശോധനയ്ക്കുശേഷം മടങ്ങിയിരുന്നു. പിന്നീട് തിരിച്ചെത്തിയെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ സ്മിത്തിന് പകരം മറ്റൊരു താരമാണ് ബാറ്റ് ചെയ്തത്.

തകര്‍പ്പന്‍ ഫോമില്‍ സ്മിത്ത്

തകര്‍പ്പന്‍ ഫോമില്‍ സ്മിത്ത്

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ടശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്തിയ സ്മിത്ത് ആഷസ് പരമ്പരയില്‍ ഗംഭീര ഫോമിലാണ് കളിക്കുന്നത്. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടി ടീമിന് തകര്‍പ്പന്‍ ജയം നേടിക്കൊടുത്ത സ്മിത്ത് രണ്ടാം ടെസ്റ്റിലും മികവ് ആവര്‍ത്തിച്ചു. സെഞ്ച്വറി തികയ്ക്കാനായില്ലെങ്കിലും 92 റണ്‍സെടുത്ത് നിര്‍ണായക ഇന്നിങ്‌സ് ആണ് താരം കാഴ്ചവെച്ചത്.

സ്മിത്തിന് കൂവല്‍

സ്മിത്തിന് കൂവല്‍

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സ്മിത്തിനെ പരിഹസിച്ച് ഇംഗ്ലീഷ് കാണികള്‍ പരമ്പരയുടെ തുടക്കം മുതല്‍ കൂവുന്നുണ്ടായിരുന്നു. എന്നാല്‍, ഇത് സ്മിത്തിനെ ഒരുതരത്തിലും ബാധിച്ചില്ലെന്ന് പ്രകടനം അടിവരയിടുന്നു. അതേസമയം, സ്മിത്ത് പരിക്കേറ്റ് മൈതാനത്ത് കിടന്നിട്ടും കാണികള്‍ കൂവിയത് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിതന്നെ താരത്തെ ഈ രീതിയില്‍ പരിഹസിച്ചതിനെതിരെ രംഗത്തെത്തി.

പ്രധാനമന്ത്രിയുടെ മറുപടി

പ്രധാനമന്ത്രിയുടെ മറുപടി

രണ്ടാം ടെസ്റ്റ് സമനിലയിലായെങ്കിലും സ്മിത്തിനെതിരായ കാണികളുടെ കൂവല്‍ മോശമായെന്ന് ഓസീസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. വിലക്കിനുശേഷം കളിക്കളത്തില്‍ തിരിച്ചെത്തിയ താരം നടത്തുന്ന പ്രകടനം ബഹുമാനം അര്‍ഹിക്കുന്നതാണ്. സ്മിത്ത് ചാമ്പ്യന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. സ്മിത്തിനെക്കുറിച്ച് ഏറെ അഭിമാനിക്കുന്നു. കടുത്ത ദിവസങ്ങള്‍ അതിജീവിച്ചാണ് താരം ഇത്തരമൊരു പ്രകടനത്തിലൂടെ തിരിച്ചെത്തിയത്. കാണികള്‍ക്ക് സ്മിത്ത് ബാറ്റുകൊണ്ട് മറുപടിപറയുമെന്നാണ് താന്‍ കരുതുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോലി കരുതിക്കോ, സിംഹാസനം വൈകാതെ തെറിക്കും... സ്മിത്ത് തൊട്ടരികെ

ആര്‍ച്ചറിനെതിരെ അക്തര്‍

ആര്‍ച്ചറിനെതിരെ അക്തര്‍

നേരത്തെ സ്മിത്ത് പരിക്കേറ്റ് വീണപ്പോള്‍ ആര്‍ച്ചര്‍ സമീപത്ത് എത്താത്തതിനെ മുന്‍താരം ഷൊയബ് അക്തര്‍ വിമര്‍ശിച്ചിരുന്നു. ആര്‍ച്ചറുടെ പെരുമാറ്റം മോശമായിപ്പോയെന്നും താനായിരുന്നെങ്കില്‍ സ്മിത്തിന്റെയടുത്ത് ആദ്യം എത്തുക താനായിരിക്കുമെന്നും അക്തര്‍ ട്വിറ്ററില്‍ കുറിച്ചു. ബൗണ്‍സറുകള്‍ ക്രിക്കറ്റില്‍ സാധാരണമാണ്. എന്നാല്‍ ബാറ്റ്സ്മാന് പരിക്കേല്‍ക്കുമ്പോള്‍ ബൗളര്‍ സാമാന്യ മര്യാദ കാട്ടണം. അത്തരം ഒരു മര്യാദ ആര്‍ച്ചര്‍ കാണിച്ചില്ലെന്നും അക്തര്‍ ആരോപിച്ചു.

Story first published: Monday, August 19, 2019, 17:20 [IST]
Other articles published on Aug 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X