ടോസാണ് എല്ലാത്തിനും കാരണം; ഡുപ്ലെസിസിന്റെ പോസ്റ്റിനെതിരേ രൂക്ഷ വിമര്‍ശനം
കേപ്ടൗണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയാണ് ദക്ഷിണാഫ്രിക്ക നാട്ടിലേക്ക് മടങ്ങിയത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ ഒന്ന് പൊരുതാന്‍ പോലും ആകാതെ ദക്ഷിണാഫ്രിക്ക തോറ്റതോടെ ടീം ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിസിനെതിരേയും രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നു. തോല്‍വിയില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെതിരേ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെ ട്വിറ്റര്‍ പോസ്റ്റിലൂടെ വീണ്ടും വിവാദത്തിലായിരിക്കുകയാണ് ഡുപ്ലെസിസ്. ടോസാണ് ഇന്ത്യക്കെതിരേ തിരിച്ചടിയായതെന്നും എവേ ടീമുകള്‍ക്ക് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവസരം നല്‍കണമെന്നുമാണ് ഡുപ്ലെസിസ് പോസ്റ്റിട്ടത്. ഇതിന് പിന്നാലെ താരത്തിന് രൂക്ഷ മറുപടിയുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയത്.
ഡുപ്ലെസിസിന്റെ ആരോപണങ്ങള്‍ കുട്ടികള്‍ പറയുന്നത് പോലെയാണെന്നാണ് ആരാധകരില്‍ ഒരാള്‍ പറയുന്നത്. കളിച്ച് ജയിക്കുന്നതിന് പകരം മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് തോല്‍വിയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുകയാണെന്നും ഒരു ആരാധകന്‍ കമന്റ് ചെയ്തു. ഇതാണ് ക്യാപ്റ്റന്റെ മനോഭാവമെങ്കില്‍ എങ്ങനെ ടീം വികസിക്കുമെന്നും വിജയം നേടുമെന്നുമാണ് ഒരു ആരാധകന്റെ ചോദ്യം. എന്തായാലും ടോസിനെ പഴിചാരിയുള്ള ഡുപ്ലെസിസിന്റെ ന്യായീകരണത്തിനെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

നിലവിലെ സാഹചര്യപ്രകാരം ഡുപ്ലെസിസിനെ നായകസ്ഥാനത്ത് നിന്ന് മാറ്റാനാണ് സാധ്യത.ട്വന്റി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ ക്വിന്റന്‍ ഡീകോക്കാണ് നയിച്ചത്. പരിമിത ഓവര്‍ ക്രിക്കറ്റിലും ഡീ കോക്ക് നായകനായി എത്തുമെന്നും ടെസ്റ്റില്‍ ഡീന്‍ എല്‍ഗര്‍ ഡുപ്ലെസിസിന് പകരം ക്യാപ്റ്റനായി എത്തുമെന്നുമാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലും ദക്ഷിണാഫ്രിക്ക തീര്‍ത്തും നിറം മങ്ങിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications