വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഹിത് ശര്‍മയുടെ സിക്‌സര്‍ ദേഹത്തുകൊണ്ടു; ആരാധികയ്ക്ക് ലഭിച്ചത് അവിശ്വസനീയ സമ്മാനം

രോഹിത് പറത്തിയ സിക്സർ ദേഹത്ത് കൊണ്ടു , ആരാധികയെ കണ്ടുപിടിച്ച് കിടിലൻ സമ്മാനം നൽകി ഹിറ്റ്മാൻ

ബര്‍മിങ്ഹാം: ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിനിടെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സിക്‌സര്‍ ദേഹത്ത് കൊണ്ട ആരാധകയക്ക് മത്സരശേഷം ലഭിച്ചത് അവിശ്വസനീയമായ സമ്മാനം. രോഹിത് നേരിട്ടെത്തി സ്വന്തം ഒപ്പുപതിച്ച ഒരു തൊപ്പിയാണ് ഇന്ത്യന്‍ ആരാധികയായ മീണയ്ക്ക് ലഭിച്ചത്. മത്സരത്തില്‍ താരമായതും രോഹിത്താണ്.

 'ഇന്നേവരെ കണ്ടിട്ടില്ല ഇതുപോലൊരു ആരാധികയെ'; 87-കാരിയുടെ അനുഗ്രഹം തേടി കോലിയും രോഹിത്തും 'ഇന്നേവരെ കണ്ടിട്ടില്ല ഇതുപോലൊരു ആരാധികയെ'; 87-കാരിയുടെ അനുഗ്രഹം തേടി കോലിയും രോഹിത്തും

ബംഗ്ലാദേശിനെതിരെ 104 റണ്‍സടിച്ച രോഹിത് ലോക റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു. ഒരു ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറിയടിക്കുന്ന താരമെന്ന ബഹുമതി ഇപ്പോള്‍ ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാരയ്‌ക്കൊപ്പം പങ്കുവെക്കുകയാണ് രോഹിത്. ഇരുവരും നാലുവീതം സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. സെഞ്ച്വറിയിലൂടെ ഈ ലോകകപ്പില്‍ 8 ഇന്നിങ്‌സുകളില്‍നിന്നായി രോഹിത് 544 റണ്‍സുമായി ടോപ് സ്‌കോററുമായി.

rohitsharma

രണ്ടുമണിക്കൂറോളം ക്രീസിലുണ്ടായിരുന്ന വൈസ് ക്യാപ്റ്റന്‍ ഇതിനിടെ അഞ്ചു സിക്‌സറും ഏഴ് ബൗണ്ടറികലും കണ്ടെത്തി. രോഹിത് പുറത്താകുന്നതിന് മുന്‍പ് ഇന്ത്യയുടെ സ്‌കോര്‍ 350 കടക്കുമെന്ന തോന്നലുളവാക്കിയിരുന്നു. എന്നാല്‍ താരം മടങ്ങിയശേഷം വിക്കറ്റുകള്‍ വീണതോടെ ഇന്ത്യ 314 റണ്‍സിലൊതുങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് മികച്ച രീതിയില്‍ സ്‌കോര്‍ പിന്തുടര്‍ന്നെങ്കിലും 286 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യയുമാണ് ബംഗ്ലാദേശിന്റെ കുതിപ്പിന് തടയിട്ടത്.

Story first published: Wednesday, July 3, 2019, 10:26 [IST]
Other articles published on Jul 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X