വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫെയര്‍ ആന്റ് ലൗലി എന്ന പേര് വര്‍ണവിവേചനം വളര്‍ത്തുന്നു: ഡാരന്‍ സമി

കിങ്‌സ്ടൗണ്‍: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് മുന്‍ നായകന്‍ ഡാരന്‍ സമി. ഒറ്റയ്ക്ക് മത്സരഗതിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള സമി ടി20 ലീഗുകളില്‍ ഇപ്പോഴും സജീവമാണ്. കഴിഞ്ഞിടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) കളിക്കവെ വര്‍ണവിവേചനം നേരിടേണ്ടി വന്നത് വെളിപ്പെടുത്തിയ സമി പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയിലെ സൗന്ദര്യ വര്‍ധന ക്രീമായ ഉല്‍പ്പന്നത്തിന്റെ പേരിനെതിരെയാണ് ഇത്തവണ സമി പ്രതികരിച്ചത്. ഫെയര്‍ ആന്റ് ലൗലി ക്രീം വര്‍ണവിവേചനമാണ് സൂചിപ്പിക്കുന്നത്. അവരുടെ പരസ്യത്തില്‍ വെളുത്ത ആളുകളാണ് സ്‌നേഹമുള്ളവരെന്ന് വ്യക്തമാക്കുന്നു. ഇത് വര്‍ണവിവേചനത്തെയാണ് സൂചിപ്പിക്കുന്നത്. ഔട്ട് ലുക്കിന് നല്‍കിയ അഭിമുഖത്തില്‍ സമി പറഞ്ഞു.

ഫെയര്‍ എന്ന വാക്ക് ഉപയോഗിക്കുന്നതിലൂടെ വെളുത്ത സുന്ദരമായവരെയാണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നതിലൂടെ തങ്ങളുടെ ഉള്‍പ്പന്നത്തില്‍ നിന്ന് ഫെയര്‍ എന്ന വാക്ക് നീക്കുമെന്ന് കഴിഞ്ഞ ദിവസം കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഫെയര്‍ എന്ന വാക്കിലൂടെ ഒരു വിഭാഗത്തിനെ മാത്രമാണ് പ്രതിനിധീകരിക്കുന്നത്. ഇത് ശരിയല്ലെന്ന് മനസിലാക്കുന്നതിലാണ് ഇത്തരമൊരു നടപടിയെന്ന് ഫെയര്‍ ആന്റ് ഉള്‍പ്പന്നത്തിന്റെ ഉടമകളായ യൂനിവേഴ്‌സല്‍ ബ്യൂട്ടി ആന്റ് പേഴ്‌സണല്‍ കെയര്‍ ഡിവിഷന്‍ പ്രസിഡന്റ് സണ്ണി ജെയ്ന്‍ വ്യക്തമാക്കിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഫെയര്‍ ആന്റ് ലൗലിയ്‌ക്കെതിരേ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം വരുത്താന്‍ കമ്പനി തീരുമാനിച്ചതും.

രോഹിത് ശര്‍മ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാള്‍: ക്രിസ് ശ്രീകാന്ത്രോഹിത് ശര്‍മ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാള്‍: ക്രിസ് ശ്രീകാന്ത്

darrensammy

നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടി കളിക്കവെ തന്നെയും ശ്രീലങ്കയുടെ തിസാര പെരേരയേയും കാലു എന്ന് ആരാധകര്‍ വിളിച്ചിരുന്നു.ആദ്യം കരുത്തനെന്നാണ് ഇതിന്റെ അര്‍ത്ഥമെന്നാണ് കരുതിയിരുന്നത്. പിന്നീടാണ് ഇത് കറുത്തവനെന്ന് വിളിച്ച് ആക്ഷേപിച്ചതാണെന്ന് വ്യക്തമായതെന്നും സമി വെളിപ്പെടുത്തിയിരുന്നു. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനെ പോലീസ് തെരുവിലിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയുണ്ടായ വലിയ പ്രതിഷേധങ്ങളുടെ ഭാഗമായാണ് സമിയും വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

സമിക്ക് പിന്തുണയുമായി വെസ്റ്റ് ഇന്‍ഡീസിലെ സഹതാരങ്ങളായ ക്രിസ് ഗെയ്‌ലും ഡ്വെയ്ന്‍ ബ്രാവോയും സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. ലോകത്താകെ വലിയ ആരാധക പിന്തുണയുള്ള താരങ്ങളാണ് ബ്രാവോയും ഗെയ്‌ലും ഇരുവരും തങ്ങള്‍ക്കും വര്‍ണവിവേചനം നേരിടേണ്ടി വന്ന സാഹചര്യമാണ് വെളിപ്പെടുത്തിയത്. ഇരുവരും ഐപിഎല്ലില്‍ ഇപ്പോഴും സജീവമാണ്.

കളിക്കളത്തില്‍ വര്‍ണവെറിക്കെതിരേ ശക്തമായ നിയമം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇപ്പോഴും യാതൊരു മാറ്റവുമില്ല. ക്രിക്കറ്റിനെ അപേക്ഷിച്ച് ഫുട്‌ബോളില്‍ വര്‍ണ വിവേചനയും വംശീയ അതിക്രമങ്ങളും കൂടുതലാണ്. പോള്‍ പോഗ്ബ, റഹിം സ്‌റ്റെര്‍ലിങ്, കൗലിബലി, ബലോട്ടലി, നെയ്മര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം വര്‍ണവെറിക്ക് ഇരയായവരാണ്.

Story first published: Wednesday, July 1, 2020, 12:05 [IST]
Other articles published on Jul 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X