Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: താരലേലം ജയ്പൂരില്‍... ഫ്രാഞ്ചൈസികളുടെ നീക്കം എങ്ങനെ? മൂന്നു കാര്യങ്ങള്‍ നിര്‍ണായകം

മുംബൈ: ഡിസംബര്‍ 18ന് ജയ്പൂരില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ താരലേലത്തിനായി ആകാംക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. ആയിരത്തിലധികം താരങ്ങള്‍ ലേലത്തിനു രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഇവരില്‍ 346 പേര്‍ മാത്രമേ ലേലത്തില്‍ ഇടം പിടിച്ചിട്ടുള്ളൂ. എട്ടു ഫ്രാഞ്ചൈസികള്‍ക്കും കൂടി ലേലത്തില്‍ പരമാവധി ടീമിലെത്തിക്കാവുന്ന കളിക്കാര്‍ 70 ആണ്.

ഇത്തവണത്തെ ലേലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ലേലത്തനു നേതൃത്വം നല്‍കുന്നത് റിച്ചാര്‍ഡ് മാഡ്‌ലി അല്ലെന്നതാണ്. പകരം ഹ്യൂഗ് എഡ്‌മെഡസാണ് ലേലത്തിനു ചുക്കാന്‍ പിടിക്കുക. ലേലത്തില്‍ മൂന്നുകാര്യങ്ങളാവും ഫ്രാഞ്ചൈസികള്‍ താരങ്ങളെ വാങ്ങുന്നതില്‍ നിര്‍ണായകമാവുക. അവ ഏതൊക്കെയെന്നു നോക്കാം.

താരങ്ങളുടെ ലഭ്യത

താരങ്ങളുടെ ലഭ്യത

ഏതൊക്കെ താരങ്ങള്‍ ഐപിഎല്ലിന്റെ അടുത്ത സീസണില്‍ മുഴുവനും ടീമിനൊപ്പമുണ്ടാവുമെന്നതു കൂടി പരിഗണിച്ചാവും ഫ്രാഞ്ചൈസികള്‍ പണമിറക്കുക. മെയ് അവസാനത്തോടെ ഇംഗ്ലണ്ടില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നതില്‍ പല വിദേശ താരങ്ങളും ഐപിഎല്ലിന്റെ പകുതിയില്‍ വച്ചു തന്നെ തിരിച്ചുപോവും. ചില പ്രമുഖരാവട്ടെ ലോകകപ്പ് മുന്നില്‍ കണ്ട് ഐപിഎല്ലില്‍ നിന്നും പിന്മാറുകയും ചെയ്തിട്ടുണ്ട്.
തങ്ങളുടെ കളിക്കാര്‍ ഐപിഎല്ലിന്റെ സീസണ്‍ മുഴുവന്‍ ഉണ്ടാവില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ നേരത്തേ അറിയിച്ചിരുന്നു. ഇംഗ്ലണ്ടും അത്തരമൊരു തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ന്യൂസിലാന്‍ഡ് തങ്ങളുടെ താരങ്ങളെ ഐപിഎല്ലിന്റെ സീസണ്‍ മുഴുവന്‍ കളിക്കാന് അനുമതി നല്‍കിക്കഴിഞ്ഞു.
ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറിയേക്കാവുന്ന ചില കളിക്കാര്‍ക്കു ഐപിഎല്ലില്‍ വിശ്രമം നല്‍കണമെന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്നെ നേരത്തേ ബിസിസിഐയോടു അഭ്യര്‍ഥിച്ചിരുന്നു.

താരങ്ങളുടെ അടിസ്ഥാനവില

താരങ്ങളുടെ അടിസ്ഥാനവില

താരങ്ങളുടെ അടിസ്ഥാന വിലയും ലേലത്തില്‍ നിര്‍ണായകമായി മാറുന്ന ഘടകമാണ്. അടിസ്ഥാന വില അനുസരിച്ചാണ് കളിക്കാരെ വ്യത്യസ്ത വിഭാഗങ്ങളായി ലേലത്തില്‍ തരം തിരിക്കുന്നത്. ഒമ്പതു വിദേശ താരങ്ങള്‍ക്കു രണ്ടു കോടി രൂപയുടെ അടിസ്ഥാന വിലയുണ്ട്. ഇവരില്‍ കോറി ആന്‍ഡേഴ്‌സന്‍, ഡാര്‍സി ഷോര്‍ട്ട്, ആഞ്ചലോ മാത്യൂസ് എന്നിവരെ ഇത്രയും തുക ചെലവഴിച്ച് ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ സാധ്യതയില്ല. അതുകൊണ്ടു തന്നെ അടുത്ത ഐപിഎല്ലില്‍ ഇവരെ കണ്ടെന്നും വരില്ല.
1.5 കോടി അടിസ്ഥാനവിലയുള്ള മോര്‍നെ മോര്‍ക്കല്‍, റിലെ റൂസ്സോ, ലൂക്ക് റൈറ്റ്, ലിയാം ഡോസന്‍ എന്നിവര്‍ക്കായും ഫ്രാഞ്ചൈസികള്‍ രംഗത്തിറങ്ങാന്‍ സാധ്യതയില്ല.
അതേസമയം, അടിസ്ഥാന വില കുറവുള്ള വിന്‍ഡീസിന്റെ പുതിയ ബാറ്റിങ് സെന്‍സേഷനായ ഷിംറോണ്‍ ഹെറ്റ്‌മെയറിനെപ്പോലുള്ളവര്‍ക്കു വലിയ തുല ലഭിക്കാനുമിടയുണ്ട്.

ഐപിഎല്ലിന്റെ വേദി

ഐപിഎല്ലിന്റെ വേദി

അടുത്ത ഐപിഎല്‍ ഇന്ത്യയില്‍ തന്നെ നടക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല. 11 വര്‍ഷത്തെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ രണ്ടു തവണയാണ് ഐപിഎല്‍ രാജ്യത്തിനു പുറത്ത് നടന്നിട്ടുള്ളത്. 2009ല്‍ ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ചപ്പോള്‍ 2014ല്‍ ടൂര്‍ണമെന്റിലെ പകുതിയോളം മല്‍സരങ്ങള്‍ക്കു യുഎഇയും വേദിയായി. പൊതു തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് രണ്ടു തവണയും വേദി മാറ്റേണ്ടിവന്നത്.
ഇത്തവണ ഐപിഎല്ലിന്റെ കാലയളവില്‍ തന്നെയാവും രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റ് വിദേശത്തേക്കു മാറ്റാനുള്ള സാധ്യതയും കൂടുതലാണ്. വേദി വിദേശത്തേക്കു മാറ്റാന്‍ സാധ്യത കൂടുതലായതിനാല്‍ അതു കൂടി കണക്കിലെടുത്താവും ഫ്രാഞ്ചൈസികള്‍ താരങ്ങള്‍ക്കായി പണമെറിയുക.

Story first published: Thursday, December 13, 2018, 16:04 [IST]
Other articles published on Dec 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+