Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിനീതിനെതിരായ സൈബര്‍ അറ്റാക്ക്... നിങ്ങളറിയണം യഥാര്‍ഥ സികെയെ, വൈറലായി എഫ്ബി പോസ്റ്റ്

1

കൊച്ചി: മഞ്ഞക്കുപ്പായത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹീറോയായിരുന്ന മലയാളി താരം സികെ വിനീത് ഒരു വിഭാഗത്തിന് ഇപ്പോള്‍ വെറുക്കപ്പെട്ടവനാണ്. ബ്ലാസ്റ്റേഴ്‌സ് വിട്ട് ജനുവരിയില്‍ ചെന്നൈയ്ന്‍ എഫ്‌സിയിലേക്കു മാറിയതോടെയാണ് വിനീത് പലരുടെയും കണ്ണിലെ കരടായി മാറിയത്. ഐഎസ്എല്ലില്‍ കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സും ചെന്നൈയും തമ്മിലുള്ള മല്‍സരത്തിനു ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ തന്നെ ആരാധക്കൂട്ടായ്മയായ മഞ്ഞപ്പടയുടെ സൈബര്‍ ആക്രമണത്തിനും താരം ഇരയായി. കളിക്കിടെ ബോള്‍ ബോയിയോട് വിനീത് വളരെ മോശമായി പെരുമാറിയെന്ന തരത്തിലുള്ള വാട്‌സാപ്പ് ഓഡിയോ ക്ലിപ്പ് ഫാന്‍സ് ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വിനീതിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ന്നത്. ആരോപണം നിഷേധിച്ച വിനീത് തനിക്കു നേരെ ആള്‍ക്കൂട്ട ആക്രമണമാണ് നടന്നിരിക്കുന്നതെന്നും തുറന്നടിച്ചിരുന്നു. സംഭവത്തിനു പിന്നാലെ ഈ ഗ്രൂപ്പിനെതിരേ വിനീത് പോലീസില്‍ പരാതിയും നല്‍കിയിരുന്നു.

ബ്ലാസ്റ്റേഴ്‌സിനായി ഇത്രയും കാലം ആത്മാര്‍ഥമായി കളിച്ചിട്ടും സ്വന്തം ടീമിന്റെ ആരാധകരുടെ ഭാഗത്തു നിന്നു തന്നെ ഇത്തരത്തില്‍ മോശം പെരുമാറ്റമുണ്ടായത് വിനീതിനെ ദുഖിതനാക്കിയിരുന്നു. എന്നാല്‍ വിനീത് എത്രത്തോളം ആത്മാര്‍ഥമായാണ് ബ്ലാസ്‌റ്റേഴ്‌സിനായി കളിച്ചിരുന്നതെന്നും പരിക്ക് പോലും വലവയ്ക്കാതെ താരം കളത്തിലിറങ്ങിയിട്ടുണ്ടെന്നുമുള്ള മുന്‍ മാധ്യമ പ്രവര്‍ത്തകനായ പ്രജേഷ് സെന്നിന്റെ എഫ്ബി പോസ്റ്റ് വൈറലാവുകയാണ്. വിനീതിന്റെ മകന് ഒന്നാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടായിരുന്നു ഈ പോസ്റ്റ്. ജയസൂര്യ നായകനായ ക്യാപ്റ്റനെന്ന സിനിമയുടെ സംവിധായകന്‍ കൂടിയാണ് പ്രജേഷ്.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം....

നമ്മുടെ 'ക്യാപ്റ്റന്‍' റിലീസ് ചെയ്ത ശേഷം കുറച്ച് ഫ്രീആയ ദിവസം കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളികാണാന്‍ കലൂര്‍ സ്റ്റേഡിയത്തില്‍ പോയി...
സച്ചിനും അഭിഷേക് ബച്ചനുമെല്ലാം നിരന്ന ഗ്യാലറിയിലിരുന്ന എന്റെ നോട്ടം കരുതലോടെ പോയത് ജഴ്‌സി നമ്പര്‍ 13 കാരനില്‍ മാത്രമാണ്....

സി.കെ വിനീതെന്ന കളിക്കാരനില്‍ നിന്ന് അന്ന് പിറക്കാന്‍ പോകുന്ന ഗോളുകള്‍ക്ക് വേണ്ടി ആയിരുന്നില്ല എന്റെപ്രാര്‍ഥന.... ആയിരക്കണക്കിന് ആരാധകര്‍ക്ക് വേണ്ടി ടീമിന്റെ സ്വപ്നങ്ങള്‍ക്ക് വേണ്ടി കളത്തിലിറങ്ങിയ അയാളുടെ ഉള്ളിലെ പിടച്ചില്‍ കരുതലോടെ മാറ്റണേ എന്നായിരുന്നു എന്റെ പ്രാര്‍ഥനയില്‍ മുഴുവന്‍....

കാലിലെ പരിക്ക് അവഗണിച്ച്, വേദനയും ചുമന്ന്, കളിക്കളത്തില്‍ പന്തിനു പിന്നാലെ അയാള്‍ ഓടുമ്പോള്‍ അങ്ങകലെ ആശുപത്രി കിടക്കയില്‍ അയാളുടെ ഭാര്യ പിറവിയുടെ നോവും പേറി കിടക്കുകയായിരുന്നു...
അവര്‍ നൂറുവട്ടം ആഗ്രഹിച്ചിട്ടുണ്ടാവും ലേബര്‍ റൂമില്‍ കയറും മുന്നേ ഭര്‍ത്താവിന്റെ മുഖമൊന്നുകാണാന്‍.

പക്ഷേ അതിനെക്കാള്‍ ആയിരം മടങ്ങ് അയാള്‍ ആഗ്രഹിച്ചത് സ്വന്തം ടീമിന്റെ വിജയം കാത്തിരിക്കുന്ന ആരാധകരുടെ മുഖത്തെ ചിരി കാണാനായിരുന്നിരിക്കണം... അത്രമാത്രം കാല്‍പ്പന്തിനെയും ആരാധകരെയും അയാള്‍ സ്‌നേഹിച്ചിരുന്നു...പക്ഷേ നിര്‍ഭാഗ്യവശാല്‍
കളി അന്ന് ബ്ലാസ്റ്റേഴ്‌സ് തോറ്റു പോയി.... ഉള്ളിലെ പിടച്ചില്‍ ഒതുക്കി വെച്ചിട്ടും അയാള്‍ കരഞ്ഞു.... കളിക്കളത്തിന്നുവേണ്ടി കണ്ണീര് വീഴ്ത്തി..
..

പക്ഷേ തോല്‍വിയുടെ നീറ്റല്‍ മാറ്റാന്‍ കാത്തിരുന്ന സന്തോഷ വാര്‍ത്തയെത്തി. ഒരാണ്‍ കുഞ്ഞു പിറന്നു .

ഇങ്ങനെ പോവുന്നു പ്രജേഷിന്റെ എഫ്ബി പോസ്റ്റ്. ഇതിന്റ പൂര്‍ണ രൂപം വായിക്കാം.

Story first published: Saturday, February 23, 2019, 17:43 [IST]
Other articles published on Feb 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+