Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയും ധോണിയും വയസ്സന്മാരാവുമ്പോള്‍, കൗതുകമുണര്‍ത്തി ഫെയ്‌സ്ആപ്പ് ചാലഞ്ച്

ഇന്റര്‍നെറ്റില്‍ ഫെയ്‌സ്ആപ്പ് ചാലഞ്ച് വീണ്ടും അലയടിക്കുകയാണ്. ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും വയസ്സന്‍ ചിത്രങ്ങള്‍ കൊണ്ടു നിറയുന്നു. അറുപതു കഴിഞ്ഞാല്‍ നിങ്ങള്‍ എങ്ങനെയിരിക്കും — ഫെയ്‌സ്ആപ്പ് കൃത്യതയോടെ പ്രവചിച്ചു തരും. ഫെയ്‌സ്ആപ്പ് വീണ്ടും പ്രചാരം നേടിയതോടെ സ്‌പോര്‍ട്‌സ് ലോകത്തെ പ്രിയ താരങ്ങളുടെ വയസ്സന്‍ ചിത്രങ്ങള്‍ കാണാനാണ് ആരാധകര്‍ക്ക് ആകാംക്ഷ.

കോലിയും ധോണിയും

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി, മഹേന്ദ്ര സിങ് ധോണി, രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെയെല്ലാം നരച്ചു ചുക്കിച്ചുളിഞ്ഞ മുഖങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. ക്രിക്കറ്റ് താരങ്ങള്‍ക്ക് പുറമെ ലയണല്‍ മെസ്സി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മുഹമ്മദ് സലാ തുടങ്ങിയ കാല്‍പ്പന്തു താരങ്ങളും ഫെയ്ആപ്പ് പരീക്ഷണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്.

കോലി

നിര്‍മ്മിത ബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സഹായത്തോടെയാണ് ആളുകളുടെ പ്രായം ഫെയ്‌സ്ആപ്പ് കൂട്ടുന്നത്. റഷ്യന്‍ കമ്പനിയായ വയര്‍ലെസ് ലാബാണ് ഫെയ്‌സ്ആപ്പിന്റെ സൃഷ്ടാക്കള്‍. ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വന്നിട്ട് രണ്ടു വര്‍ഷമായെങ്കിലും അടുത്തിടെ ലഭിച്ച അപ്‌ഡേറ്റാണ് ഫെയ്‌സ്ആപ്പിന്റെ പ്രചാരം പൊടുന്നനെ കൂട്ടിയത്.

ഫെയ്സ്ആപ്പ് ചാലഞ്ച്

നിലവില്‍ ഫെയ്‌സ്ആപ്പ് ചാലഞ്ച് എന്ന പേരില്‍ 'വയസ്സന്‍' ചിത്രങ്ങള്‍ പങ്കുവെയ്ക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ ആളുകള്‍ മത്സരിക്കുകയാണ്. ഇതിനോടകം 50 ദശലക്ഷം ഡൗണ്‍ലോഡുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഫെയ്‌സ്ആപ്പ് കുറിച്ചുകഴിഞ്ഞു.

Story first published: Wednesday, July 17, 2019, 18:48 [IST]
Other articles published on Jul 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+