ലണ്ടന്‍: ഫുട്ബോള്‍ സൂപ്പര്‍താരം ഡേവിഡ് ബെക്കാമിന് കോടതി ആറുമാസം ഡ്രൈവിങ്ങിന് വിലക്ക് ഏര്‍പ്പെടുത്തി. രണ്ടുതവണ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനാണ് ശിക്ഷ. നേരത്തെ കഴിഞ്ഞ നവംബറില്‍ ബെക്കാം ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 6 പെനാല്‍റ്റി പോയന്റും പിഴയും ലഭിച്ചിരുന്നു.
ധോണിക്കു മുന്നില്‍ കോലി ഒന്നുമല്ല!! ആ കഴിവ് ധോണിക്കു മാത്രം... പറഞ്ഞത് കോച്ച് തന്നെ
തെറ്റ് ആവര്‍ത്തിച്ചതോടെ താരത്തിന് 6 പെനാല്‍റ്റി പോയന്ററുകൂടി ലഭിച്ചു. ഇതോടെ ആറുമാസത്തേക്ക് ഡ്രൈവിങ്ങിന് വിലക്കാന്‍ കോടി ഉത്തരവിടുകയായിരുന്നു. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ് താരം കോടതിയില്‍ ഹാജരായിരുന്നു. ട്രാഫിക്കില്‍ വാഹനങ്ങള്‍ പതുക്കെ പോകുമ്പോഴാണ് ഫോണ്‍ ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, സംഭവം ഓര്‍ക്കുന്നില്ലെന്നായിരുന്നു ബെക്കാമിന്റെ അഭിഭാഷകന്റെ വാദം.
യുകെയില്‍ ഫോണ്‍ ഉപയോഗിക്കുന്ന വേളയില്‍ ഡ്രൈവ് ചെയ്യുന്നത് കുറ്റകരമാണ്. അതേസമയം, ഹാന്‍ഡ് ഫ്രീയായി ഫോണില്‍ സംസാരിക്കുന്നതില്‍ വിലക്കില്ല. ബെക്കാമിനെ പോലെ മാതൃകയാകേണ്ട വ്യക്തി നിയമലംഘനം നടത്തുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് കോടതി വിലയിരുത്തി. നേരത്തെ അതിവേഗത്തില്‍ കാറോടിച്ചതിനും ബെക്കാം വിവാദത്തിലായിരുന്നു. മക്കളെ ദിവസവും സ്കൂളില്‍ കൊണ്ടുവിടുന്നതും വൈകിട്ട് കൂട്ടിക്കൊണ്ടുവരുന്നതും ബെക്കാമാണ്.