Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ പേരുമാറ്റി ജെയ്റ്റ്‌ലിയുടെ പേരിടണമെന്ന് ഗൗതം ഗംഭീര്‍

ഡല്‍ഹി: കായിക രംഗത്തിന് ഒട്ടേറെ സംഭാവനകള്‍ ചെയ്ത അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് ആദരമായി ഡല്‍ഹിയിലെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് അദ്ദേഹത്തിന്റെ പേരിടണമെന്ന് ഗൗതം ഗംഭീര്‍. ലെഫ്റ്റ്. ഗവര്‍ണര്‍ അനില്‍ ബൈജാലിന് എഴുതിയ കത്തിലാണ് ബിജെപി എംപിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. ഡല്‍ഹിയിലെ യമുന സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് ജെയ്റ്റ്‌ലിയുടെ പേരിടണമെന്ന് ഗംഭീര്‍ നിര്‍ദ്ദേശിച്ചു.

ജെയ്റ്റ്‌ലി അന്തരിച്ച ഓഗസ്ത് 24ന് തന്നെയാണ് ഗംഭീര്‍ ഇത്തരമൊരു കാര്യം ഉന്നയിച്ച് കത്തയച്ചിരിക്കുന്നത്. തന്റെ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന യുമുനാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ പേരുമാറ്റി അരുണ്‍ ജെയ്റ്റ്‌ലിയുടെ പേരിടണമെന്ന് ഗംഭീര്‍ പറഞ്ഞു. കായിക മേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാകാത്തതാണെന്നും അദ്ദേഹത്തിനുള്ള ആദരവായിരിക്കും അതെന്നും ഗംഭീര്‍ പറഞ്ഞു.

gambir

ആദ്യ നരേന്ദ്ര മോദി മന്ത്രിസഭയിലെ ധനകാര്യമന്ത്രിയായിരുന്ന ജയ്റ്റ്‌ലി ക്രിക്കറ്റ് സ്‌നേഹിയും മുന്‍ ബിസിസിഐ വൈസ് പ്രസിഡന്റ് ഡല്‍ഹി ഡിസ്ട്രിക് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ അദ്ദേഹം ഒട്ടേറെ ക്രിക്കറ്റ് താരങ്ങള്‍ക്ക് മാര്‍ഗദര്‍ശിയായിരുന്നെന്ന് മുന്‍താരം വിരേന്ദര്‍ സെവാഗും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. താനടക്കമുള്ള കളിക്കാര്‍ക്ക് ഏറെ പിന്തുണ നല്‍കുകയും ദേശീയ ടീമിലെത്താന്‍ സഹായം ചെയ്യുകയും ചെയ്തു. കളിക്കാരെ കേള്‍ക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അദ്ദേഹം ശ്രമിച്ചു. താനുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമുണ്ടെന്നും സെവാഗ് കുറിച്ചു.

Story first published: Tuesday, August 27, 2019, 11:26 [IST]
Other articles published on Aug 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+