ബാഴ്സലോണ: കോടി കണക്കിന് ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് സമീപഭാവിയില്‍ തന്നെ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി വിരമിക്കുമെന്ന സൂചനയുമായി ബാഴ്സലോണ കോച്ച് ഏണസ്റ്റോ വാല്‍വര്‍ദെ. അര്‍ജന്റീന താരത്തെ പരിശീലിപ്പിക്കാന്‍ തനിക്ക് കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പുരസ്കാരം വേദിയില്‍ നടന്ന പ്രസംഗത്തിലാണ് കോച്ച് മെസ്സിയുടെ വിരമിക്കല്‍ അടുത്തുവരികയാണ് എന്ന് അദ്ദേഹം സൂചന നല്‍കുന്നത്.
തിങ്കളാഴ്ച പാരീസില്‍ വെച്ച് നടന്ന ചടങ്ങില്‍ മെസ്സി ബാലണ്‍ ഡി ഓര് പുരസ്കാരം സ്വീകരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന പുരസ്കാരം ആറാം തവണയും സ്വന്തമാക്കി റെക്കോര്‍ഡും സൃഷ്ടിച്ചിരിക്കുകയാണ് ലയണല്‍ മെസ്സി. ഈ സീസണിലും സൂപ്പര്‍താരം മിന്നുന്ന ഫോമിലാണ്. വര്‍ഷങ്ങള്‍ നീണ്ട കരിയര്‍ ഇനിയും മെസ്സിക്ക് ബാക്കിയുണ്ടായിരിക്കെയാണ് പരിശീലകന് മെസ്സിയുടെ വിരമിക്കലിനെക്കുറിച്ചും പ്രതികരിച്ചത്.
കോലിയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്ന് അമിതാഭ് ബച്ചന്; മറുപടിയുമായി കോലി
മെസ്സിക്ക് 32 വയസ്സ് പ്രായമുണ്ട്, എല്ലാവരും ഒരു നിശ്ചിത പ്രായത്തില്‍ എത്തുമ്പോഴാണ് വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നത്. മെസ്സി ഇന്നോ നാളെയോ വിരമിക്കും എന്ന് ഈ പ്രസ്താവന അര്‍ത്ഥമാക്കുന്നില്ലെന്നും വാല്‍വര്‍ദെ പറഞ്ഞു, മെസ്സിയെ പോലൊരു ഇതിഹാസ താരത്തെ പരിശീലിപ്പിക്കാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണെന്നും അദ്ദേഹം പറയുകയുണ്ടായി. ബാഴ്സയ്ക്കായി സീസണില്‍ 11 ഗോളുകള്‍ നേടിയ മെസ്സി അറ്റ്ലെറ്റിക്കോ മാഡ്രിഡിനെതിരെ നടന്ന മത്സരത്തില്‍ വിജയഗോളും നേടിയിരുന്നു. നിലവില്‍ ലീഗില്‍ ബാഴ്സലോണയാണ് ഒന്നാം സ്ഥാനത്ത്.