വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാഴ്‌സലോണ പരിശീലകന്‍ വാല്‍വെര്‍ദെയെ പുറത്താക്കി; പുതിയ കോച്ചിനെ നിയമിച്ചു

ബാഴ്‌സലോണ: സ്ഥിരതയില്ലാത്ത പ്രകടനത്തിന്റെ പേരില്‍ പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദെയെ ബാഴ്‌സലോണ പുറത്താക്കി. സ്പാനിഷ് സൂപ്പര്‍ കപ്പ് സെമിയില്‍ അത്ലറ്റിക്കോ മാഡ്രിഡിനോട് തോറ്റതിന് പിന്നാലെയാണ് വാല്‍വെര്‍ദെയെ പുറത്താക്കിയത്. ക്വിക്കെ സെറ്റെയ്ന്‍ ആണ് പുതിയ പരിശീലകന്‍. റയല്‍ ബെറ്റിസിന്റെ മുന്‍ കോച്ച് ആയിരുന്നു ക്വിക്കെ.

ബാഴ്‌സലോണയും സെറ്റെയ്‌നും തമ്മില്‍ 2022 ജൂണ്‍ 30വരെ കരാറിലേര്‍പ്പെട്ടതായി ക്ലബ്ബ് അറിയിച്ചു. 2018ലും 2019ലും ബാഴ്‌സലോണയെ ലാ ലീഗ ചാമ്പ്യന്മാരാക്കാന്‍ വാര്‍വെര്‍ദെയ്ക്ക് കഴിഞ്ഞിരുന്നു. 2018ലെ കോപ്പ ഡെല്‍ റെ കിരീടവും സ്വന്തമാക്കി. എന്നാല്‍, ടീമിന് ചില നിര്‍ണായക മത്സരങ്ങളില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നത് വിമര്‍ശനത്തിന് ഇടയാക്കി. വാല്‍വെര്‍ദെയ്ക്ക് കീഴില്‍ ടീം 2018ല്‍ റോമയോടും 2019ല്‍ ലിവര്‍പൂളിനോടും ചാമ്പ്യന്‍സ് ലീഗില്‍ തോറ്റു.

ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റാന്‍ കഠിനശ്രമം; നെറ്റ്‌സില്‍ പന്തെറിയാന്‍ പാണ്ഡ്യയെത്തിഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റാന്‍ കഠിനശ്രമം; നെറ്റ്‌സില്‍ പന്തെറിയാന്‍ പാണ്ഡ്യയെത്തി

ernestovalverde

ഇത്തവണ ലാ ലീഗ പോയിന്റ് പട്ടികയില്‍ 19 കളിയില്‍ 40 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്‌സ. പുതിയ പരിശീലകന് കീഴില്‍ ടീമിന് മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ കഴിയുമെന്നാണ് ബാഴ്‌സയുടെ പ്രതീക്ഷ. കഴിഞ്ഞ സീസണില്‍ ബെറ്റിസില്‍നിന്നും വിടപറഞ്ഞ സെറ്റെയ്ന്‍ അത്‌ലറ്റിക്കോ മാഡ്രിഡിനുവേണ്ടിയും റേസിങ് സന്റാന്‍ഡറിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ഗ്രനാഡയ്‌ക്കെതിരെ ഞായറാഴ്ച നടക്കുന്ന ലാ ലീഗ മത്സരത്തില്‍ സെറ്റെയ്ന്‍ പരിശീലകനാകും.

Story first published: Tuesday, January 14, 2020, 9:22 [IST]
Other articles published on Jan 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X