ലണ്ടന്‍: കൊറോണ വൈറസ് ലോകമാകെ പടര്‍ന്നുപിടിച്ചിരിക്കുകയാണ്. എല്ലാ മേഘലയേയും സ്തംഭിപ്പിച്ചിരിക്കുകയാണ് കൊറോണ വൈറസ്. അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടിരിക്കുന്നത് കായിക മേഘലയ്ക്കാണ്. ഒളിംപിക്‌സ് ഉള്‍പ്പെടെയുള്ള എല്ലാ കായിക മാമാങ്കങ്ങളുടെയും നടത്തിപ്പ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ വൈറസ് വ്യാപനം ഭീകരമായി തുടരുന്ന സാഹചര്യത്തില്‍ ഫുട്‌ബോള്‍ ലീഗ് മത്സരങ്ങളും പാതി വഴിയില്‍ നിലച്ചിരിക്കുകയാണ്. ഏതെങ്കിലും വിധേന ലീഗ് മത്സരങ്ങള്‍ പൂര്‍ത്തീകരിക്കാനാകുമോയെന്ന ആലോചനയിലാണ് സംഘാടകര്‍. ഇപ്പോഴിതാ ജൂണ്‍ 30നകം പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ അവസാനിപ്പിക്കാവുന്ന തരത്തില്‍ സംഘാടകര്‍ പദ്ധതി തയ്യാറാക്കുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ഇനി ഏകദേശം 90ഓളം മത്സരങ്ങള്‍ ബാക്കിയുണ്ട്. അതിനാല്‍ത്തന്നെ തുടര്‍ച്ചയായിത്തന്നെ മത്സരങ്ങള്‍ നടത്തി സീസണ്‍ അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇപിഎല്‍ സംഘാടകര്‍. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ ലീഗ് മത്സരങ്ങള്‍ അടുത്തെങ്ങും തുടങ്ങുക എളുപ്പമുള്ള കാര്യമല്ല. മെയ് മാസത്തില്‍ ലീഗ് പുനരാരംഭിക്കാനാകുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇതിന്റെ സാധ്യതയും വളരെ കുറവാണ്. പാതിവഴിയില്‍ ലീഗ് ഉപേക്ഷിക്കുന്നത് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നതാണ് സംഘാടകരെ പുതിയ പദ്ധതി ആവിഷ്‌കരിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ പുതിയ പദ്ധതി പ്രകാരം ലീഗ് നടത്തുന്നതിനോട് താരങ്ങള്‍ ഇതിനോടകം എതിര്‍പ്പ് പ്രകടിപ്പിച്ച് കഴിഞ്ഞു.

തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കേണ്ടിവരുമെന്നതിനാലാണ്് താരങ്ങള്‍ പുതിയ പദ്ധതിയെ എതിര്‍ക്കുന്നത്. അഞ്ച് ദിവസത്തില്‍ നാല് മത്സരങ്ങളോളം ഒരു ടീം കളിക്കേണ്ടിവരുന്നത് പരിക്കിന് കാരണമാകുമെന്നും ഇത് പ്രകടനത്തെയും കരിയറിനെയും ബാധിക്കുമെന്നാണ് താരങ്ങള്‍ അഭിപ്രായപ്പെടുന്നത്. പുതിയ പദ്ധതിയെക്കുറിച്ച് ഔദ്യോഗികമായി ഇപിഎല്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ലിവര്‍പൂളാണ് പ്രീമിയര്‍ ലീഗ് പട്ടികയില്‍ തലപ്പത്തുള്ളത്. ഈ സീസണിലെ ചാമ്പ്യന്‍സ് ലിഗില്‍ നിന്ന് പുറത്തായ ലിവര്‍പൂളിന് ഏക പ്രതീക്ഷയാണ് ഇപിഎല്‍ കിരീടം.
നിലവില്‍ താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറച്ചിട്ടുണ്ട്.സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ക്ലബ്ബുകളുടെ നടപടി. പല താരങ്ങളും ഇതിനോട് അനുകൂലമായിത്തന്നെ പ്രതികരിച്ചിട്ടുണ്ട്. ബാഴ്‌സലോണയിലെ താരങ്ങളുടെ പ്രതിഫലത്തിന്റെ 60 ശതമാനം വെട്ടിക്കുറച്ചിട്ടുണ്ട്. റയല്‍ മാഡ്രിഡും സമാന രീതിയില്‍ താരങ്ങളുടെ പ്രതിഫലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലാലിഗയിലെ അവസാന സ്ഥാനക്കാരായ എസ്പാന്യോള്‍ താരങ്ങളുടെ പ്രതിഫലം 70 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്.കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വന്‍ തുകയാണ് പ്രമുഖ ഫുട്‌ബോള്‍ താരങ്ങളെല്ലാം സംഭാവന നല്‍കിയിരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, ലെവന്‍ഡോസ്‌കി തുടങ്ങിയ മുതിര്‍ന്ന താരങ്ങളെല്ലാം സഹായ ഹസ്തവുമായി രംഗത്തെത്തിയിട്ടുണ്ട്. പല ചെറുകിട ക്ലബ്ബിലെ താരങ്ങളെയും വന്‍ ക്ലബ്ബുകള്‍ സാമ്പത്തികമായി സഹായിക്കുന്നുണ്ട്.