ന്യൂസിലന്‍ഡിനെ ചെറുതാക്കിയാല്‍ പണികിട്ടും; ഫൈനലിന് മുന്‍പ് ഇംഗ്ലണ്ട് ക്യാപ്റ്റന്റെ മുന്നറിയിപ്പ്
ലണ്ടന്‍: ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഏറ്റുമുട്ടാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഒന്നരമാസത്തോളം കാലമായി 10 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റിനൊടുവില്‍ കലാശക്കളിക്ക് അര്‍ഹത നേടിയ രണ്ട് ടീമുകളും അന്തിമ ഒരുക്കത്തിലാണ്. കൈയ്യകലത്തിലെത്തിയ കപ്പ് സ്വന്തമാക്കാനായി ഇരുവരും പോരാടുമ്പോള്‍ മത്സരം ആവേശകരമാകുമെന്നുറപ്പ്.
അധികമാരും പ്രതീക്ഷിക്കാതെയാണ് ന്യൂസിലന്‍ഡിന്റെ ഫൈനലിലേക്കുള്ള വരവ്. ഭാഗ്യവും നിര്‍ണായക മത്സരത്തിലെ അപ്രതീക്ഷിത വിജയവുമാണ് കിവീസിന് തുണയായത്. അര്‍ജുന രണതുംഗയുടെ നേതൃത്വത്തിലുള്ള ശ്രീലങ്കന്‍ ടീം ലോകകപ്പ് ഉയര്‍ത്തിയെങ്കില്‍ ന്യൂസിലന്‍ഡിനും അത് സാധിക്കും. ഇംഗ്ലണ്ടിന്റെ കരുത്തുള്ള ബാറ്റിങ് നിരയ്‌ക്കെതിരെ എങ്ങിനെ പോരാടുന്നു എന്നതിനനുസരിച്ചായിരിക്കും ന്യൂസിലന്‍ഡിന്റെ ജയ സാധ്യത.

ന്യൂസിലന്‍ഡ് ചെറുമീനുകളല്ല
ഫൈനലില്‍ ന്യൂസിലന്‍ഡ് കടുത്ത എതിരാളികളായിരിക്കുമെന്നാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോയിന്‍ മോര്‍ഗന്റെ വിലയിരുത്തല്‍. സെമിയില്‍ അവര്‍ ഇന്ത്യയോട് കളിച്ച രീതി ഫൈനലിലും ആവര്‍ത്തിക്കാതിരിക്കാന്‍ ക്യാപ്റ്റന്‍ സഹകളിക്കാരെ ഉപദേശിക്കുന്നു. ടൂര്‍ണമെന്റിലുടനീളം ന്യൂസിലന്‍ഡ് തോല്‍പ്പിക്കാന്‍ പ്രയാസമുള്ള ടീമായിരുന്നെന്നും സെമിഫൈനല്‍ മത്സരം കൂടുതല്‍ മികച്ചതായിരുന്നെന്നും മോര്‍ഗന്‍ പറഞ്ഞു.

ഭാഗ്യത്തിന്റെ അകമ്പടിയില്‍ ന്യൂസിലന്‍ഡ്
അതേസമയം, 2015ലെ മികവ് ആവര്‍ത്തിച്ചല്ല ഇക്കുറിയും ന്യൂസിലന്‍ഡ് ഫൈനലിലെത്തിയത്. ലീഗ് മത്സരത്തിലെ അവസാനത്തെ മൂന്ന് കളികളിലും തോറ്റ അവര്‍ റണ്‍ ശരശരിയിലാണ് പാക്കിസ്ഥാനെ മറികടന്ന് സെമിയിലെത്തുന്നത്. ഇന്ത്യയ്‌ക്കെതിരെ ഉജ്വല ബൗളിങ് പ്രകടനം കാഴ്ചവെച്ച ന്യൂസിലന്‍ഡിന് കാലാവസ്ഥയും അനുകൂലമായി. ഭാഗ്യത്തിന്റെ അകമ്പടി ഫൈനലിലും ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ബെയര്‍സ്‌റ്റോ ജേസണ്‍ റോയ് സഖ്യം
ജോണി ബെയര്‍സ്‌റ്റോ ജേസണ്‍ റോയ് എന്നിവരുടെ ഓപ്പണില്‍ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. ഇവരെ എത്രയും വേഗം പുറത്താക്കുന്നോ അത്രയും സ്‌കോര്‍ നിയന്ത്രിക്കാന്‍ ന്യൂസിലന്‍ഡിന് കഴിയും. ഇംഗ്ലണ്ടിന്റെ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റും കരുത്തുറ്റതാണ്. പ്രവചനങ്ങളെല്ലാം ഇംഗ്ലണ്ടിനൊപ്പമാണെങ്കിലും ഒരു അട്ടിമറി ഫൈനലില്‍ അസാധ്യമായിരിക്കില്ല. ന്യൂസിലന്‍ഡിനെ ചെറുതായി കണ്ടാല്‍ ഇംഗ്ലണ്ട് കനത്ത തിരിച്ചടി ഏറ്റുവാങ്ങിയേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications