For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇംഗ്ലണ്ടിലെ താരക്കൈമാറ്റ ജാലകം അടച്ചു; ലുക്കാക്കു ഇന്ററില്‍ ഡേവിഡ് ലൂയിസ് ആഴ്‌സണില്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലേക്കുള്ള താരക്കൈമാറ്റ വിപണിയുടെ അവസാന ദിവസം രണ്ട് പ്രമുഖ കളിക്കാര്‍ ശ്രദ്ധാകേന്ദ്രമായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റൊമേലു ലുക്കാക്കു ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനിലേക്ക് ചേക്കേറിയപ്പോള്‍ ചെല്‍സി പ്രതിരോധനിര താരം ഡേവിഡ് ലൂയിസ് ആഴ്‌സണലിലേക്ക് മാറി. സെല്‍റ്റിക് പ്രതിരോധക്കാരന്‍ കീറണ്‍ ടിയേണിയും ആഴ്സണലില്‍ എത്തിയിട്ടുണ്ട്.

ലുക്കാക്കുവിനായി വമ്പന്‍ പ്രതിഫലമാണ് ഇന്റര്‍ നല്‍കുന്നത്. ഏകദേശം 633 രൂപയുടെ കൈമാറ്റമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. ആദ്യ സീസണില്‍ തിളങ്ങിയ ബെല്‍ജിയന്‍ താരത്തിന് കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് യുണൈറ്റഡ് താരത്തെ ഒഴിവാക്കിയത്. എവര്‍ട്ടണില്‍ നിന്നും യുണൈറ്റഡിലെത്തിയ ലുക്കാക്കു ഇനി ഇറ്റാലിയന്‍ ലീഗില്‍ മാറ്റുരയ്ക്കും.

romelulukkakkuanddavidlouiz

അപ്രതീക്ഷിത നീക്കത്തിനൊടുവിലാണ് ഡേവിഡ് ലൂയിസ് ആഴ്‌സണലിലെത്തുന്നത്. ഇത്തവണ പുതിയ കളിക്കാരെ വാങ്ങാന്‍ വിലക്കുള്ള ചെല്‍സി പ്രമുഖരെ ഒഴിവാക്കില്ലെന്നായിരുന്നു സൂചന. എന്നാല്‍, 68 കോടി രൂപയ്ക്ക് ആഴ്‌സണല്‍ ലൂയിസിനെ സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ ചെല്‍സിക്കുവേണ്ടി മികച്ച കളി കാഴ്ചവെച്ച ലൂയിസിന് ഇത്തവണ ഫ്രാങ്ക് ലാംപാര്‍ഡിന്റെ ആദ്യ ഇലവനില്‍ ഇടംപിടിക്കില്ലെന്ന സൂചനകള്‍ക്കിടെയാണ് ആഴ്‌സണലിലേക്ക് ചേക്കേറിയത്.

സീസണില്‍ കളിക്കാര്‍ക്കായി ഏറ്റവും കൂടുതല്‍ പണമിറക്കിയത് ആഴ്‌സണലാണ്. 155 മില്യണ്‍ അവര്‍ പുതിയ കളിക്കാര്‍ക്കായി ചെലവഴിച്ചു. അവസാന ദിവസം ലൂയിസിനെ കൂടാതെ സെല്‍റ്റിക് താരം കീറണ്‍ ടിയേണിയ ഏകദേശം 197 കോടി രൂപയ്ക്കാണ് ആഴ്‌സണലിലെത്തിച്ചത്. റയല്‍ ബെറ്റിസിന്റെ ജിയോവാനിയെ ടോട്ടനം ലോണില്‍ സ്വന്തമാക്കി. കൂടാതെ ഫുള്‍ഹാം വിങ്ങര്‍ റയന്‍ സെസെന്‍ഗനെ 197 കോടി രൂപയ്ക്കും ടോട്ടനത്തിലെത്തിച്ചു. അതേസമയം, പൗലോ ഡിബാലയെ കൊണ്ടുവരാനുള്ള ടോട്ടനം നീക്കം ഫലിച്ചില്ല. ഡിബാലയെ വില്‍ക്കില്ലെന്ന് യുവന്റസ് വ്യക്തമാക്കിയതോടെയാണിത്.

Story first published: Friday, August 9, 2019, 12:25 [IST]
Other articles published on Aug 9, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+