ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മോശം പ്രകടനത്തിന് പിന്നാല വമ്പന്‍ അഴിച്ചുപണിക്കൊരുങ്ങി മാനേജ്മെന്റ്. ഈ സീസണില്‍ ആറാം സ്ഥാനക്കാരായ യുണൈറ്റഡിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും ലഭിക്കാത്തതാണ് മാനേജ്മെന്റിനെ ചൊടിപ്പിച്ചത്. ഇതോടെ പരിശീലക സ്ഥാനത്ത് നിന്ന് ഒലെ ഗുണ്ണര്‍ സോള്‍ഷെയറെ മാറ്റാന്‍ യുണൈറ്റഡ് പദ്ധതിയിടുന്നതായാണ് വിവരം. ജോസ് മൗറീഞ്ഞോയ്ക്ക് പകരമെത്തിയ സോള്‍ഷെയറിന്റെ തുടക്കം ഗംഭീരമായിരുന്നെങ്കിലും പിന്നീട് മികവ് ആവര്‍ത്തിക്കാനായില്ല.
ഇറ്റാലിയന്‍ ഓപ്പണ്‍: വീനസ് സഹോദരിമാര്‍ നേര്‍ക്കുനേര്‍,വാവ്റിങ്ക ആദ്യ റൗണ്ടില്‍ പുറത്ത്
പോള്‍ പോഗ്ബയുമായുള്ള പ്രശ്നത്തില്‍ മാനേജ്മെന്റ് പോഗ്ബയ്ക്കൊപ്പം നിന്നപ്പോള്‍ മൗറീഞ്ഞോയുടെ കസേര തെറിച്ചു. ഈ സീസണിന്റെ തുടക്ക സമയത്തായിരുന്നു മൗറീഞ്ഞോയുടെ പടിയിറക്കം. പകരം മുന്‍ താരംകൂടിയായ സോള്‍ഷെയറെ താല്‍ക്കാലികമായി നിയമിച്ച തന്ത്രം ആദ്യ മത്സരങ്ങള്‍ ഫലം കണ്ടു.ആദ്യ 19 മത്സരത്തില്‍ 14 മത്സരങ്ങളിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സോള്‍ഷെയറിനായി. രണ്ട് മത്സരം സമനില വഴങ്ങിയപ്പോള്‍ മൂന്ന് മത്സരം തോറ്റു.40 ഗോളാണ് ഈ സമയത്ത് യുണൈറ്റഡ് അടിച്ചെടുത്തത്. വഴങ്ങിയത് 17 ഗോളും. ഏഴ് ക്ലീന്‍ ഷീറ്റും ലഭിച്ചു. ഇടഞ്ഞുനിന്ന താരങ്ങളെ ഒരുകുടക്കീഴില്‍ കൊണ്ടുവരാന്‍ സോള്‍ഷെയറിന് സാധിച്ചതാണ് ടീമിനെ കരുത്തായത്. ഒരു ഘട്ടത്തില്‍ യുണൈറ്റഡ് നാലാം സ്ഥാനത്തേക്കെത്തിയതോടെ സോള്‍ഷെയറിനെ സ്ഥിരം പരിശീലകനാക്കാന്‍ യുണൈറ്റഡ് തീരുമാനിച്ചു. ഈ വര്‍ഷം മാര്‍ച്ച് 18ന് സ്ഥിരം പരിശീലകനായി സോള്‍ഷെയര്‍ സീറ്റുറപ്പിച്ചതോടെ ടീമിന്റെ പ്രതിസന്ധി തുടങ്ങി.10 മത്സരത്തില്‍ രണ്ട് തവണ മാത്രമാണ് യുണൈറ്റഡിന് വിജയം നേടാനായത്.
രണ്ട് മത്സരം സമനിലയായപ്പോല് ആറ് മത്സരങ്ങളില്‍ തോറ്റു. അടിച്ചെടുത്തത് വെറും ഏഴ് ഗോളുകള്‍.വഴങ്ങിയത് 18 ഗോളും. ഒരു ക്ലീന്ഷീറ്റ്പോലുമില്ല. ടീമിനെ പരിക്ക് വേട്ടയാടിയതോടെ സോള്‍ഷെയറിന്റെ പദ്ധതികളെല്ലാം പാളി. റോമലു ലുക്കാക്കുവിന്റെ മോശം ഫോമും ടീമിനെ ബാധിച്ചു. സ്ഥിരതയുള്ള സ്ട്രൈക്കര്‍മാരുടെ അഭാവം യുണൈറ്റഡിനെ വേട്ടയാടുന്നു. പോള്‍ പോഗ്ബ റയല്‍ മാഡ്രിഡിലേക്ക് കൂടുമാറാനൊരുങ്ങുന്നതും യുണൈറ്റഡിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. കരാര്‍ പുതുക്കാന്‍ വിസമ്മതിച്ച പോഗ്ബ അടുത്തുതന്നെ റയലിലേക്ക് കൂടുമാറുമെന്നാണ് വിവരം. ക്ലബ്ബ് ഫുട്ബോളില്‍ മഹത്തായ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള യുണൈറ്റഡിനെ പഴയ പ്രതാപത്തിലേക്കെത്തിക്കാന്‍ വലിയ പദ്ധതികള്‍ തന്നെ യുണൈറ്റഡ് മാനേജ്മെന്റ് നടത്താനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.