ഏകദിനത്തില്‍ ലോക റെക്കോര്‍ഡ്; പാക്കിസ്ഥാനെ തച്ചുതകര്‍ത്ത് ഇംഗ്ലണ്ട് പരമ്പര തൂത്തുവാരി
ലീഡ്‌സ്: ഏകദിന ലോകകപ്പ് അടുത്തിരിക്കെ ലോക റെക്കോര്‍ഡ് പ്രകടനവുമായി ഇംഗ്ലണ്ട് പാക്കിസ്ഥാനെതിരായ പരമ്പര തൂത്തുവാരി. അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം മഴമൂലം തടസ്സപ്പെട്ടപ്പോള്‍ ശേഷിച്ച നാലു കളികളിലും വിജയക്കൊടിപാറിച്ചാണ് ഇംഗ്ലണ്ട് ലോകകപ്പിന് ഒരുങ്ങിയത്. അഞ്ചാമത്തെയും അവസാനത്തെയുമായ മത്സരത്തില്‍ 54 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.
ഒരിക്കല്‍ക്കൂടി തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത ഇംഗ്ലണ്ട് എതിരാളികളെ നിഷ്പ്രഭരാക്കി. ഒരവസരത്തില്‍ വിക്കറ്റുകള്‍ നഷ്ടമായിട്ടും അവസാന ഓവറുകളില്‍ വെടിക്കെട്ട് തീര്‍ത്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റിന് 351 റണ്‍സെടുത്തപ്പോള്‍ പാക്കിസ്ഥാന്‍ 46.5 ഓവറില്‍ 297 റണ്‍സിന് എല്ലാവരും പുറത്തായി. ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്‌കോര്‍ പൊരുതാന്‍പോലും പാക്കിസ്ഥാന് കഴിഞ്ഞില്ല.

ഇംഗ്ലണ്ടിന് ലോക റെക്കോര്‍ഡ്
തുടര്‍ച്ചയായ നാലാം മത്സരത്തിലും 340 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത ഇംഗ്ലണ്ട് പുതിയൊരു ലോക റെക്കോര്‍ഡും സ്ഥാപിച്ചു. ഈ റെക്കോര്‍ഡിനൊപ്പമെത്താന്‍ പാക്കിസ്ഥാനും കഴിയുമായിരുന്നെങ്കിലും ബാറ്റ്‌സ്മാന്മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. 373, 359, 341, 351 എന്നിങ്ങനെയാണ് രണ്ടുമുതല്‍ അഞ്ചുവരെയുള്ള ഏകദിനങ്ങളില്‍ ഇംഗ്ലണ്ടിന്റെ സ്‌കോര്‍. 2015ലെ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍തന്നെ പുറത്തായ ഇംഗ്ലണ്ട് ഇക്കുറി ഏറ്റവും മികച്ച ടീമുമായാണ് ലോകകപ്പിനെത്തുന്നത്.

ഏകദിനത്തിലെ പ്രകടനം
2018നുശേഷം ഇംഗ്ലണ്ട് 24 ഏകദിനങ്ങളില്‍ വിജയിച്ചു. ഇന്ത്യയാകട്ടെ 22 മത്സരങ്ങളിലാണ് ജയിച്ചത്. ഈ കാലയളവില്‍ ഇംഗ്ലണ്ട് 11 തവണയാണ് 300 റണ്‍സിന് മേലെ സ്‌കോര്‍ ചെയ്തത്. എട്ടു തവണ ഈ ലക്ഷ്യം മറികടന്ന ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. അഞ്ചുതവണ ഈ നേട്ടത്തിലെത്തിയ ഇന്ത്യയാകട്ടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.

ഇംഗ്ലണ്ടിന്റെ ബാറ്റിങ്
ഞായറാഴ്ച പാക്കിസ്ഥാനെതിരെ മാന്യമായാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ഓപ്പണര്‍മാരായ ജെയിംസ് വിന്‍സി(33), ജോണി ബെയര്‍സ്‌റ്റോ(32) എന്നിവര്‍ മോശമല്ലാത്ത പ്രകടനം നടത്തിയപ്പോള്‍ മധ്യനിരയില്‍ ജോ റൂട്ട്(84), ഇയോയിന്‍ മോര്‍ഗന്‍(76), ജോസ് ബട്‌ലര്‍(34), ബെന്‍ സ്‌റ്റോക്‌സ്(21) എന്നിവരും വാലറ്റത്ത് ക്രിസ് വോക്‌സ്(13), ഡേവിഡ് വില്ലി(14), ടോം കറന്‍(29) എന്നിവരും തിളങ്ങി. പാക്കിസ്ഥാനുവേണ്ടി ഷഹീന്‍ അഫ്രീദി നാലും ഇമാദ് വസീം 3 വിക്കറ്റും സ്വന്തമാക്കി.

പാക്കിസ്ഥാന്‍ ബാറ്റിങ്
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനുവേണ്ടി ബാബര്‍ അസം(80), സര്‍ഫ്രാസ് അഹമ്മദ്(97), ആസിഫ് അലി(22), ഇമാദ് വസീം(25), ഷഹീന്‍ അഫ്രീദി(19), മുഹമ്മദ് ഹസ്‌നെയ്ന്‍(28) എന്നിവരാണ് മോശമല്ലാത്ത സ്‌കോര്‍ നേടിയത്. വാലറ്റത്തിന്റെ ചെറുത്തുനില്‍പ് പാക്കിസ്ഥാനെ നാണക്കേടില്‍നിന്നും രക്ഷിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് 5 വിക്കറ്റും ആദില്‍ റഷീദ് 2 വിക്കറ്റും വീഴ്ത്തി. ലോകകപ്പിന് മുന്‍പ് ഏകദിന പരമ്പരയില്‍ ജയിക്കാനായില്ലെങ്കിലും മൂന്നു കളികളില്‍ 340 റണ്‍സോ അതിന് മുകളിലോ നേടാനായത് പാക്കിസ്ഥാന് ആശ്വാസകരമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications