വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ടാം കുഞ്ഞിന്റെ ജനനം ആഘോഷമാക്കി ജോ റൂട്ട്; ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചു

ലണ്ടന്‍: തനിക്ക് രണ്ടാം കുഞ്ഞ് പിറന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ച് ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ജോ റൂട്ട് ഇന്‍സ്റ്റഗ്രാമില്‍ തന്റെ രണ്ട് മക്കള്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് റൂട്ട് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. പെണ്‍കുഞ്ഞാണ് പിറന്നിരിക്കുന്നത്. ഇംഗ്ലണ്ടിലെ സഹാതാരങ്ങള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ റൂട്ടിന്റെ പോസ്റ്റിന് താഴെ ആശംസ അറിയിച്ചു.

രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കുന്നതിനായാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് റൂട്ട് പിന്മാറിയത്. റൂട്ടിന്റെ അഭാവത്തില്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നില്ലെങ്കിലും കോവിഡിന് ശേഷമുള്ള ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ ഇംഗ്ലണ്ടിന് എല്ലാവിധ ആശംസയും റൂട്ട് നേര്‍ന്നു.

വിദേശ ലീഗുകളില്‍ കളിച്ച അഞ്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെ? പട്ടികയില്‍ യുവരാജുംവിദേശ ലീഗുകളില്‍ കളിച്ച അഞ്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെ? പട്ടികയില്‍ യുവരാജും

joerootsandchilds-1594286809.jpg -Properties

അലെസ്റ്റര്‍ കുക്ക് നായകസ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് റൂട്ട് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകനാവുന്നത്. ടി20യില്‍ റൂട്ട് സ്ഥിരസാന്നിധ്യമല്ലെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും ഇംഗ്ലണ്ട് നിരയില്‍ അദ്ദേഹം സജീവമാണ്. കരിയറിന്റെ തുടക്കകാലത്ത് വിരാട് കോലിക്കൊപ്പം താരതമ്യം ചെയ്യപ്പെട്ട റൂട്ട് പലപ്പോഴും കോലിക്ക് കടുത്ത വെല്ലുവിളിയും ഉയര്‍ത്തി. സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. കളത്തില്‍ താരതമ്യേനെ ശാന്തനായ റൂട്ടിന് ഇംഗ്ലണ്ടിനൊപ്പം നായകനെന്ന നിലയില്‍ മികച്ച നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. 2019ലെ ഏകദിന ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.

ഇംഗ്ലണ്ടിനുവേണ്ടി 92 ടെസ്റ്റില്‍ നിന്ന് 48.40 ശരാശരിയില്‍ 7599 റണ്‍സും 146 ഏകദിനത്തില്‍ നിന്ന് 51.05 ശരാശരിയില്‍ 5922 റണ്‍സും 32 ടി20യില്‍ നിന്ന് 893 റണ്‍സുമാണ് റൂട്ട് സ്വന്തമാക്കിയത്. ടെസ്റ്റില്‍ 28,ഏകദിനത്തില്‍24,ടി20യില്‍ ആറും വിക്കറ്റുകള്‍ റൂട്ട് അക്കൗണ്ടിലാക്കിയിട്ടുണ്ട്. ലീഗ് ക്രിക്കറ്റിലും അദ്ദേഹം സജീവമാണ്. സിഡ്‌നി തണ്ടേഴ്‌സ്, യോക്‌ഷെയര്‍ ടീമുകള്‍ക്കുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അതിയായ താല്‍പ്പര്യം നേരത്തെ തന്നെ പ്രകടിപ്പിച്ച റൂട്ട് ഇതിനുവേണ്ടി പലതവണ താരലേലത്തില്‍ പങ്കെടുത്തെങ്കിലും ഒരു ടീമും പരിഗണിച്ചില്ല.

കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് ടീമില്‍ നിന്ന് അവധിയെടുത്ത റൂട്ട് പാകിസ്താനുമായുള്ള ഇംഗ്ലണ്ടിന്റെ പരമ്പരയില്‍ ടീമിലുണ്ടാകും. നിലവില്‍ പാകിസ്താന്‍ താരങ്ങള്‍ പരിശോധന പൂര്‍ത്തിയാക്കി ഇംഗ്ലണ്ടിലുണ്ട്. വെസ്റ്റ് ഇന്‍ഡീസുമായിട്ടുള്ള പരമ്പര അവസാനിച്ച ശേഷമാവും പാകിസ്താന്‍ മൈതാനത്ത് പരിശീലനങ്ങളും മറ്റും നടത്തുക. കോവിഡിനെത്തുടര്‍ന്ന് കര്‍ശന നിര്‍ദേശങ്ങളോടെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്.

ബൗളര്‍മാര്‍ തുപ്പല്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും കൂട്ടംകൂടി ആഘോഷം നടത്താന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ കറുത്തവര്‍ക്ക് പിന്തുണ അറിയിച്ച് ലോഗോ ജേഴ്‌സിയില്‍ അണിഞ്ഞാണ് ഇംഗ്ലണ്ട് ഇറങ്ങിയിരിക്കുന്നത്.മഴയും വെളിച്ചക്കുറവും മൂലം ആദ്യ ദിനം വൈകിയാണ് മത്സരം ആരംഭിച്ചത്. ഒന്നാം ദിനം കളി പിരിയുമ്പോള്‍ 17.4 ഓവറില്‍ ഒരു വിക്കറ്റിന് 35 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്.

joerootinstapost
Story first published: Thursday, July 9, 2020, 14:58 [IST]
Other articles published on Jul 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X