വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഷസില്‍ ഉള്‍പ്പെടുത്തിയില്ല; ഇംഗ്ലണ്ട് താരം മോയീന്‍ അലി ക്രിക്കറ്റില്‍നിന്നും അവധിയെടുക്കുന്നു

മോയീന്‍ അലി ക്രിക്കറ്റില്‍നിന്നും അവധിയെടുക്കുന്നു | Oneindia Malayalam

ലണ്ടന്‍: ആഷസ് ടെസ്റ്റില്‍ നിന്നും ഒഴിവാക്കിയതിനെ തുടര്‍ന്ന് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയീന്‍ അലി ക്രിക്കറ്റില്‍നിന്നും അവധിയെടുക്കുന്നു. ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിനുശേഷമാണ് മോയീന്‍ അലിയെ ഒഴിവാക്കിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫോമിലേക്കുയരാന്‍ അലിക്ക് കഴിഞ്ഞില്ല. ആദ്യ ടെസ്റ്റില്‍ 172 റണ്‍സ് വിട്ടുകൊടുത്ത അലിക്ക് 3 വിക്കറ്റുകള്‍ മാത്രമാണ് വീഴ്ത്തിയത്.

ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമില്‍ അംഗമായിരുന്ന അലിക്കു പകരം സോമര്‍സെറ്റിന്റെ ഇടംകൈയ്യന്‍ സ്പിന്നര്‍ ജാക്ക് ലീച്ച് ആണ് ആഷസില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കുക. ഇതോടെയാണ് അലി ക്രിക്കറ്റില്‍ നിന്നും തത്കാലം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. അലിയുടെ തീരുമാനത്തെക്കുറിച്ച് താരത്തിന്റെ കൗണ്ടി ടീം പരിശീലകന്‍ അലക്‌സ് ഗിഡ്മാന്‍ അറിയിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ ടീമില്‍ സ്ഥാനമില്ല, നിരാശയോടെ സ്‌റ്റെയ്ന്‍ദക്ഷിണാഫ്രിക്കന്‍ ടീമില്‍ സ്ഥാനമില്ല, നിരാശയോടെ സ്‌റ്റെയ്ന്‍

moieenali

അലി കൂടുതല്‍ കരുത്തോടെ തിരിച്ചുവരാനായി മികച്ച പരിശീലനത്തിനും മറ്റുമായി സമയം ചെലവഴിക്കുമെന്നാണ് സൂചന. കൗണ്ടിയില്‍ കളിക്കാന്‍ അലി ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറി നില്‍ക്കുന്നത് താരത്തിന് ഗുണം ചെയ്യും. അലിയുടെ തീരുമാനത്തെ പൂര്‍ണമായും ബഹുമാനിക്കുകയാണെന്നും എപ്പോഴാണ് തിരിച്ചുവരുന്നതെന്ന് കാത്തിരിക്കുന്നതായും പരിശീലകന്‍ വ്യക്തമാക്കി.

കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ നടന്ന മത്സരങ്ങളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് മോയീന്‍ അലിയാണ്. 10 മത്സരങ്ങളില്‍നിന്നും 48 വിക്കറ്റുകളാണ് താരം കൊയ്‌തെടുത്തത്. എന്നാല്‍, സമീപകാലത്ത് മികച്ച പ്രകടനം നടത്താനാകാത്തത് തിരിച്ചടിയായി. ലോകകപ്പില്‍ മുഴുവന്‍ മത്സരങ്ങളിലും കളിക്കാന്‍ അലിക്ക് കഴിഞ്ഞിരുന്നില്ല. ഇന്ത്യ പരമ്പരയ്ക്കുശേഷം അലിക്ക് ഫോമിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ക്യാപ്റ്റന്‍ ജോ റൂട്ടും വ്യക്തമാക്കിയിട്ടുണ്ട്.

Story first published: Wednesday, August 14, 2019, 15:26 [IST]
Other articles published on Aug 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X