ലോകകപ്പിന് തൊട്ടുമുന്‍പ് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി; മരുന്നടിച്ച പ്രമുഖ താരത്തിന് വിലക്ക്
ലണ്ടന്‍: നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ ഇംഗ്ലീഷ് ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സിന് 21 ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ട്, വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് താരത്തെ വിലക്കിയത്. മരുന്നു പരിശോധനയില്‍ താരം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമില്‍ ഉള്‍പ്പെട്ട താരമാണ് ഹെയ്ല്‍സ്.
വിലക്ക് വരുന്നതിന് തൊട്ടുമുന്‍പ് താരം കളിച്ചുകൊണ്ടിരിക്കുന്ന നോട്ടിങ്ഹാംഷെയറില്‍നിന്നും അനിശ്ചിതകാല അവധിയെടുത്തിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, മരുന്നടിയില്‍ പരാജയപ്പെട്ടതാണ് താരം ക്ലബ്ബില്‍ നിന്നും മാറിനില്‍ക്കാന്‍ തയ്യാറായതെന്നാണ് സൂചന. ഇതേതുടര്‍ന്ന് ലങ്കാഷെയറിനെതിരായ മത്സരം ഹെയ്ല്‍സിന് നഷ്ടമാവുകയും ചെയ്തു.

നേരത്തെയും പലതവണ അച്ചടക്ക നടപടിക്ക് വിധേനായ താരമാണ് ഹെയ്ല്‍സ്. 2017ല്‍ നൈറ്റ് ക്ലബ്ബില്‍വെച്ച് അടിപിടികൂടിയതിനെ തുടര്‍ന്ന് ബെന്‍ സ്റ്റോക്ക്‌സിനൊപ്പം വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഡിസംബറില്‍ 6 മത്സരങ്ങളില്‍നിന്നും വിലക്ക് ലഭിക്കുകയും ചെയ്തു. ഇപ്പോഴത്തെ വിലക്ക് അവസാനിച്ചാല്‍ ഹെയ്ല്‍സ് ലോകകപ്പ് ടീമിലേക്ക് തിരിച്ചുവരാന്‍ സാധ്യതയുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായിട്ടില്ല. ഹെയ്ല്‍സിന് ലോകകപ്പ് കളിക്കാനായില്ലെങ്കില്‍ ഇംഗ്ലണ്ടിനെ സംബന്ധിച്ച് കനത്ത നഷ്ടമാകും അത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications