വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയരക്കാരന്‍ പീറ്റര്‍ ക്രൗച്ച് വിരമിച്ചു; ആകാശ ഗോളുകള്‍ ഇനിയില്ല

ലണ്ടന്‍: ലോക ഫുട്‌ബോളില്‍ വിസ്മയ ഗോളുകള്‍ സമ്മാനിച്ച ഇംഗ്ലണ്ട് താരം പീറ്റര്‍ ക്രൗച്ച് ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. ഇംഗ്ലണ്ടിനായി 42 മത്സരങ്ങളില്‍ നിന്നും 22 ഗോളുകള്‍ നേടിയിട്ടുണ്ട്. പ്രൊഫഷണല്‍ ഫുട്‌ബോളില്‍ വിവിധ ക്ലബ്ബുകള്‍ക്കായി 468 മത്സരങ്ങളില്‍ നിന്ന് മുപ്പത്തിയെട്ടുകാരന്‍ നേടിയത് 108 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇതില്‍ 53 എണ്ണവും ഹെഡ്ഡര്‍ ഗോളുകളാണ്.

ന്യൂസിലന്‍ഡിനെ ചെറുതാക്കിയാല്‍ പണികിട്ടും; ഫൈനലിന് മുന്‍പ് ഇംഗ്ലണ്ട് ക്യാപ്റ്റന്റെ മുന്നറിയിപ്പ്ന്യൂസിലന്‍ഡിനെ ചെറുതാക്കിയാല്‍ പണികിട്ടും; ഫൈനലിന് മുന്‍പ് ഇംഗ്ലണ്ട് ക്യാപ്റ്റന്റെ മുന്നറിയിപ്പ്

ഹൈബോളുകളില്‍ ആസാമാന്യ നിയന്ത്രണമുള്ള താരമാണ് ആറടി ഏഴിഞ്ചുകാരനായ ക്രൗച്ച്. ഉയരം തന്നെയാണ് മുന്നേറ്റ നിരക്കാരന്റെ വജ്രായുധവും. പറന്നുയര്‍ന്നുള്ള ഹെഡ്ഡറുകളും സിസര്‍കട്ടുകളുമായി ആരാധകരെ ആവേശത്തിലാഴ്ത്താന്‍ ക്രൗച്ചിന് കഴിഞ്ഞിട്ടുണ്ട്. ടോട്ടനം ഹോസ്പറിലൂടെ പ്രൊഫഷണല്‍ കരിയര്‍ തുടങ്ങിയ ക്രൗച്ച് പിന്നീട് ശ്രദ്ധിക്കപ്പെടുന്നത് ലിവര്‍പൂളിലൂടെയാണ്. പോര്‍ട്സ്മൗത്ത്, ആസ്റ്റണ്‍ വില്ല, ബേണ്‍ലി, സ്റ്റോക്ക് സിറ്റി എന്നിങ്ങനെ ഒട്ടേറെ ക്ലബ്ബുകള്‍ക്കായി ബൂട്ടുകെട്ടി.

peter-crouch

2005ലാണ് ദേശീയ ടീമിനായി അരങ്ങേറുന്നത്. 2010 വരെ ഇംഗ്ലണ്ടിനായി കളിച്ചു. 2006, 2010 ലോകകപ്പുകളിലും കളിച്ചിട്ടുണ്ട്. ഫാബിയോ കാപ്പെല്ലോ ഇംഗ്ലണ്ടിന്റെ പരിശീലകനായി എത്തിയതോടെ ക്രൗച്ചിന് ദേശീയ ടീമില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനായില്ല. ഏറെ ആലോചിച്ചശേഷമാണ് വിരമിക്കാനുള്ള തീരുമാനമെടുത്തതെന്ന് ക്രൗച്ച് പറഞ്ഞു. മനോഹരമായ ഫുട്‌ബോള്‍ ആണ് ജീവിതത്തില്‍ തനിക്ക് എല്ലാം നേടിത്തന്നത്. തന്നെ സഹായിച്ച ഏവര്‍ക്കും നന്ദി പറയുകയാണെന്നും വിരമിക്കല്‍ വേളയില്‍ ക്രൗച്ച് പറഞ്ഞു.

Story first published: Saturday, July 13, 2019, 12:33 [IST]
Other articles published on Jul 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X