സൂപ്പര്‍ താരങ്ങള്‍ പുറത്ത്; ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്
ലണ്ടന്‍: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരങ്ങളായ ജോണി ബെയര്‍സ്‌റ്റോയെയും ജേസണ്‍ റോയിയെയും പുറത്തിരുത്തിയാണ് ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയക്കെതിരായ ആഷസ് ടെസ്റ്റില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്കുയരാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നില്ല.ഇതോടെയാണ് ടീമിലെ സ്ഥാനം തെറിച്ചത്. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ ജേസണ്‍ റോയിയെ ഓപ്പണിങ്ങിലും മധ്യനിരയിലും ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ട് പരീക്ഷിച്ചെങ്കിലും ഒരു തവണ പോലും വിശ്വാസം കാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ബെയര്‍സ്‌റ്റോയ്ക്ക് മധ്യനിരയില്‍ താളം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. നാല് പുതുമുഖ താരങ്ങള്‍ക്ക് ഇംഗ്ലണ്ട് ടീമില്‍ അവസരം നല്‍കിയിട്ടുണ്ട്.ടോം ബാന്റ്‌റണ്‍,പാറ്റ് ബ്രൗണ്‍,സാഖിബ് മഹ്മൂദ്,മാറ്റ് പാര്‍ക്കിന്‍സണ്‍ എന്നിവരാണ് അരങ്ങേറ്റത്തിനൊരുങ്ങുന്നത്. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ അഞ്ച് ട്വന്റി20യിലും രണ്ട് ടെസ്റ്റുമാണുള്ളത്.

ട്വന്റി20 ടീം:ഇയാന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍),ജോണി ബെയര്‍സ്‌റ്റോ,ടോം ബാന്റന്‍,സാം ബില്ലിങ്‌സ്,പാറ്റ് ബ്രൗണ്‍,ടോം കുറാന്‍,സാം കുറാന്‍,ജോ ഡെന്‍ലി,ലെവിസ് ഗ്രിഗറി,ക്രിസ് ജോര്‍ദാന്‍,സാക്വിബ് മഹ്മൂദ്,ഡേവിഡ് മലാന്‍,മാറ്റ് പാര്‍ക്കിന്‍സന്‍,ആദില്‍ റഷീദ്,ജെയിംസ് വിന്‍സി.
ടെസ്റ്റ് ടീം:ജോ റൂട്ട് (ക്യാപ്റ്റന്‍),ജോഫ്ര ആര്‍ച്ചര്‍,സ്റ്റുവര്‍ട്ട് ബ്രോഡ്,റോറി ബേണ്‍സ്,ജോസ് ബട്‌ലര്‍,സാക് ക്രൗവ്‌ലി,സാം കറാന്‍,ജോ ഡെന്‍ലി,ജാക്ക് ലീച്ച്,സാകിബ് മഹമൂദ്,മാത്യു പാര്‍ക്കിന്‍സണ്‍,ഒലി പോപ്പ്,ഡൊമിനിക് സിബിലി,ബെന്‍ സ്റ്റോക്‌സ്,ക്രിസ് വോക്‌സ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications