For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോര്‍ഗനും ബട്‌ലര്‍ക്കും പണികിട്ടുമോ? ട്വിറ്റര്‍ പോസ്റ്റിനെതിരേ അന്വേഷണം പ്രഖ്യപിച്ച് ഇസിബി

ലണ്ടന്‍: സാമൂഹ്യ മാധ്യമങ്ങളില്‍ താരങ്ങള്‍ നടത്തിയിട്ടുള്ള മാന്യതയ്ക്ക് നിരക്കാത്ത പോസ്റ്റുകള്‍ക്കെതിരേ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് നടപടി ശക്തമാക്കുന്നു. എട്ട് വര്‍ഷം മുന്നത്തെ ട്വിറ്റര്‍ പോസ്റ്റിന്റെ പേരില്‍ പേസര്‍ ഒലി റോബിന്‍സന് വിലക്കേര്‍പ്പെടുത്തിയ ഇസിബി പ്രമുഖ താരങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍,വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ എന്നിവരുടെ ട്വിറ്റര്‍ പോസ്റ്റുകളും അന്വേഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇസിബി. ഇന്ത്യന്‍ താരങ്ങളെ പരിഹസിച്ചുള്ള ഇരുവരുടെയും ട്വീറ്റുകള്‍ക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ടിനനുസരിച്ച് ശക്തമായ നടപടികളും ഉണ്ടാകുമെന്ന് ഇസിബി മുന്നറിയിപ്പ് നല്‍കുന്നു.

eoinorganandjosbutler

2018ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി ജോസ് ബട്‌ലര്‍ 53 പന്തില്‍ പുറത്താവാതെ 94 റണ്‍സ് നേടിയിരുന്നു. ജോസ് ബട്‌ലര്‍ സര്‍ മികച്ച ഓപ്പണിങ് ബാറ്റിങ് പ്രകടനമാണ് നിങ്ങള്‍ കാഴ്ചവെച്ചത് എന്നാണ് അന്ന് ബ്രണ്ടന്‍ മക്കല്ലം ട്വീറ്റ് ചെയ്തത്. ഇതിന് താഴെ സര്‍ നിങ്ങളാണ് എന്റെ ഇഷ്ട ബാറ്റ്‌സ്മാനെന്ന ജോസ് ബട്‌ലറെ മെന്‍ഷന്‍ ചെയ്ത് മോര്‍ഗനും ട്വീറ്റ് ചെയ്തു. ഇതിനെതിരേ ബട്‌ലറിട്ട പോസ്റ്റ് വൈറലായതോടെ അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു.

ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മുതിര്‍ന്ന താരങ്ങള്‍ക്കെതിരേയും ഇസിബി നടപടി എടുത്തേക്കും. എല്ലാ ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളുടെ സാമൂഹ്യ മാധ്യമങ്ങള്‍ പരിശോധിക്കുമെന്നാണ് വിവരം. ആദ്യമായാണ് സാമൂഹ്യ മാധ്യമങ്ങളിലെ താരങ്ങളുടെ പോസ്റ്റുകള്‍ക്കെതിരേ ഇത്തരമൊരു കടുത്ത അന്വേഷണം ഒരു ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിക്കുന്നത്.

ക്രിക്കറ്റ് താരങ്ങളടക്കമുള്ള കായിക താരങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയും അംഗീകാരവുമാണുള്ളത്. ഇവരെ വലിയൊരു വിഭാഗം മാതൃകയാക്കുന്നതിനാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത് ക്രിക്കറ്റ് ബോര്‍ഡിനെയും രാജ്യത്തിനെയും അത് ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഇസിബി.

ഇന്ത്യയുടെ യുവ താരങ്ങളും ഇത്തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം മൂലവും അഭിമുഖങ്ങളിലെ മോശം പ്രയോഗങ്ങള്‍ മൂലവും വിവാദത്തിലായിട്ടുണ്ട്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ കെ എല്‍ രാഹുലും ഹര്‍ദിക് പാണ്ഡ്യയും നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ വിമര്‍ശനം നേരിടുകയും ഇരുവര്‍ക്കുമെതിരേ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. മുംബൈ ക്രിക്കറ്റ് അസോസിയേഷനെതിരേ ട്വിറ്ററിലൂടെ വിമര്‍ശനം ഉന്നയിച്ച സൂര്യകുമാര്‍ യാദവിന് താക്കീതും ലഭിച്ചിട്ടുണ്ട്.

Story first published: Wednesday, June 9, 2021, 14:11 [IST]
Other articles published on Jun 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+