Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ് ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്റെ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു

ലണ്ടന്‍: ഇംഗ്ലണ്ടിനെ ക്രിക്കറ്റ് ലോക ചാമ്പ്യന്മാരാക്കിയശേഷം പടിയിറങ്ങിയ പരിശീലകന്‍ ട്രവര്‍ ബെയ്‌ലിസിന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ചു. നിലവില്‍ ബൗളിങ് പരിശീലകനായ ക്രിസ് സില്‍വര്‍വുഡ് ആണ് ഇംഗ്ലണ്ടിനെ ഇനി പരിശീലിപ്പിക്കുകയെന്ന് ഇംഗ്ലണ്ട് വെയ്ല്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. മുന്‍ സൗത്ത് ആഫ്രിക്കന്‍ താരവും ഇന്ത്യന്‍ പരിശീലകനുമായിരുന്ന ഗാരി ക്രിസ്റ്റെന്‍ ആയിരിക്കും പരിശീലകനെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

പരിശീലകനെ തെരഞ്ഞെടുക്കുന്നതില്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയെന്നും ക്രിസ് ആണ് യോജിച്ചതെന്ന് കണ്ടെത്തിയതായും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ആഷ്‌ലി ജൈല്‍സ് അറിയിച്ചു. ടീമിനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മുന്നോട്ടു നയിക്കാന്‍ പുതിയ പരിശീലകന് സാധിക്കും. ടീമിനെ നന്നായി അറിയുന്നയാളെന്ന നിലയിലും ക്രിസ് യോജിച്ചവനാണ്. കളിക്കാരുമായും ക്യാപ്റ്റനുമായി മികച്ച ബന്ധം പുലര്‍ത്തുന്നയാളുമാണ് പുതിയ പരിശീലകനെന്ന് ജൈല്‍സ് പറഞ്ഞു.

chrissilverwood

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാരനായി ശോഭിച്ച വ്യക്തിയല്ല സില്‍വര്‍വുഡ്. ആറ് ടെസ്റ്റുകളും ഒരു ഏകദിന മത്സരവും ഇംഗ്ലണ്ടിനായി കളിച്ചിട്ടുണ്ട്. പേസറായിരുന്ന താരം കൗണ്ടിയില്‍ യോര്‍ക്ക്‌ഷെയറിന്റെ താരവുമായിരുന്നു. പിന്നീട് കൗണ്ടിയില്‍ എസ്സെക്‌സിന്റെ പരിശീലകനായിരുന്നു. 2017ല്‍ ടീമിനെ കൗണ്ടി ചാമ്പ്യന്മാരുമാക്കി. ഇതിനുശേഷമാണ് ഇംഗ്ലണ്ടിന്റെ പേസ് പരിശീലകനായി സ്ഥാനമേല്‍ക്കുന്നത്. ന്യൂസിലന്‍ഡില്‍ നടക്കാനിരിക്കുന്ന പരമ്പരയാണ് സില്‍വര്‍വുഡിന്റെ ആദ്യ വെല്ലുവിളി.

Story first published: Monday, October 7, 2019, 17:12 [IST]
Other articles published on Oct 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+