Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഇംഗ്ലണ്ട് ഞെട്ടലില്‍... കന്നിയങ്കം നയിക്കാന്‍ മോര്‍ഗനില്ലേ? വില്ലനായത് പരിക്ക്

ലോര്‍ഡ്‌സ്: ആതിഥേയരും കിരീട ഫേവറിറ്റുകളുമായ ഇംഗ്ലണ്ട് ഐസിസിയുടെ ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആശങ്കയിലാണ്. ക്യാപ്റ്റനും പ്രമുഖ ബാറ്റ്‌സ്മാനുമായ ഇയോന്‍ മോര്‍ഗനേറ്റ പരിക്കാണ് ഇംഗ്ലണ്ടിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇതോടെ മെയ് 30ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ ടീമിനെ നയിക്കാന്‍ അദ്ദേഹമുണ്ടാവുമോയെന്ന സംശയത്തിലാണ് ആരാധകര്‍.

morgan

ഇടതു കൈവിരലിനേറ്റ പരിക്കാണ് മോര്‍ഗന് തിരിച്ചടിയായിരിക്കുന്നത്. എങ്കിലും പരിക്ക് അത്ര സാരമുള്ളതല്ലെന്നും ഉദ്ഘാടന മല്‍സരത്തില്‍ അദ്ദേഹത്തിന് കളിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മല്‍സരത്തിനു മുന്നോടിയായി സതാംപ്റ്റനില്‍ പരിശീലനം നടത്തവെയാണ് മോര്‍ഗന്റെ ഇടതു കൈവിരലിന് ചെറിയ പരിക്കുപറ്റിയത്.

ഓസീസിനെതിരായ കളിയില്‍ നിന്നും പിന്‍മാറിയെങ്കിലും ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തിനു മുമ്പ് പരിക്ക് മാറി മോര്‍ഗന്‍ ഇംഗ്ലീഷ് ടീമിനൊപ്പം ചേരുമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. 32 കാരനായ മോര്‍ഗന്‍ ഇംഗ്ലണ്ടിനായി 222 ഏകദിനങ്ങളില്‍ കളിച്ചിട്ടുണ്ട്. 39.64 ശരാശരിയില്‍ 12 സെഞ്ച്വറികളും 45 ഫിഫ്റ്റികളും താരം നേടിയിട്ടുണ്ട്. മോര്‍ഗന്റെ ക്യാപ്റ്റന്‍സിയിലാണ് ഇംഗ്ലണ്ട് ഐസിസിയുടെ ഏകദിന റാങ്കിങില്‍ ഒന്നാംസ്ഥാനത്തേക്കുയര്‍ന്നത്.

Story first published: Saturday, May 25, 2019, 16:30 [IST]
Other articles published on May 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+