Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആന്‍ഡേഴ്‌സണ്‍ തിരിച്ചെത്തി; ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമായി

ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ജോ റൂട്ട് നയിക്കുന്ന ഇംഗ്ലണ്ട് ടീമില്‍ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ തിരിച്ചെത്തി. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളായി ടീമിന് പുറത്തായിരുന്നു ആന്‍ഡേഴ്‌സണ്‍. ഈ വര്‍ഷം ജനുവരിയിലാണ് ആന്‍ഡേഴ്‌സണ്‍ അവസാനമായി കളിച്ചത്. പരിക്കേറ്റ വുഡും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ജൂെൈലയില്‍ നടന്ന ലോകകപ്പ് ഫൈനലിന് ശേഷം വുഡ് വിശ്രമത്തിലായിരുന്നു. ഇരുവരും തിരിച്ചെത്തിയത് ഇംഗ്ലണ്ട് ബൗളിങ് നിരയുടെ കരുത്തുയര്‍ത്തും.

ആഷസ് ടെസ്റ്റിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ടീമിലെ സ്ഥാനം നഷ്ടമായ ജോണി ബെയര്‍സ്‌റ്റോ ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തി. അതേ സമയം ഓള്‍റൗണ്ടര്‍ മോയിന്‍ അലിക്ക് ഇംഗ്ലണ്ട് അവസരം നല്‍കിയില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുക്കുന്നതായി നേരത്തെ മോയിന്‍ പറഞ്ഞിരുന്നു. ഈ മാസം 13ന് ഇംഗ്ലണ്ട് ടീം ദക്ഷിണാഫ്രിക്കയിലെത്തും. രണ്ട് സൗഹൃദമത്സരവും ഇംഗ്ലണ്ട് കളിക്കും.ബോക്‌സിങ് ഡേ ടെസ്റ്റില്‍ വിജയം സ്വന്തമാക്കാന്‍ ശക്തമായ ടീമിനെയാണ് ഇംഗ്ലണ്ട് കളത്തിലിറക്കുന്നത്.

england announced team against england test series

ടീം: ജോ റൂട്ട്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍സ്‌റ്റോ, സ്റ്റുവര്‍ട്ട് ബ്രോഡ്,റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാക്ക് ക്രൗലി, സാം കറാന്‍, ജോ ഡെന്‍ലി, ജാക്ക് ലീച്ച്, മാത്യു പാര്‍ക്കിന്‍സന്‍, ഒലി പോപ്പ്, ഡൊമിനിക് സിബ്ലി, ബെന്‍ സ്റ്റോക്‌സ്, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്.

Story first published: Sunday, December 8, 2019, 9:27 [IST]
Other articles published on Dec 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+