Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമായി; ജെയിംസ് ആന്‍ഡേഴ്‌സണ്‍ തിരിച്ചെത്തി

ലണ്ടന്‍: ഓസ്‌ട്രേലിയക്കെതിരായ ആഷസ് ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ജോ റൂട്ട് നയിക്കുന്ന 14 അംഗ ടീമില്‍ ജോഫ്ര ആര്‍ച്ചറും ജേസണ്‍ റോയിയും ഇടം പിടിച്ചപ്പോള്‍ സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണും ടീമില്‍ മടങ്ങിയെത്തി. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിനുവേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള താരമാണ് ആന്‍ഡേഴ്‌സണ്‍.148 മത്സരങ്ങളില്‍ നിന്ന് 575 വിക്കറ്റാണ് താരം സ്വന്തം പേരിലാക്കിയത്. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് കായിക ക്ഷമത തെളിയിക്കാനുള്ള ശ്രമത്തിനിടെ ആന്‍ഡേഴ്‌സണിന്റെ കാലിന് പരിക്കേറ്റിരുന്നു. ഇതോടെ അയര്‍ലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കി.എന്നാല്‍ ഇംഗ്ലീഷ് പേസ് ആക്രമണത്തിലെ അഭിവാജ്യഘടകമായ ആന്‍ഡേഴ്‌സണെ ആഷസിനുള്ള ടീമില്‍ ഉള്‍ക്കൊള്ളിക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

അയര്‍ലന്‍ഡിനെതിരായ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ജേസണ്‍ റോയി ടീമിലെ സ്ഥാനം നിലനിര്‍ത്തി. ഏകദിന ലോകകപ്പില്‍ ശോഭിച്ച റോയി അരങ്ങേറ്റ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. റൂട്ടിനൊപ്പം ബാറ്റിങ് കരുത്തേകാന്‍ ജോണി ബെയര്‍സ്‌റ്റോ,ജോസ് ബട്‌ലര്‍,റോറി ജോസഫ് ബേണ്‍സ്,ജോ ഡെന്‍ലി എന്നിവരാണുള്ളത്. ഓള്‍റൗണ്ടര്‍മാരായി മോയിന്‍ അലിയും ബെന്‍ സ്‌റ്റോക്‌സും സാം കുറാനും ടീമിലുണ്ട്. പേസ് കരുത്താണ് ഇംഗ്ലണ്ടിന്റെ ആയുധം. പരിചയസമ്പന്നനായ ആന്‍ഡേഴ്‌സണും ബ്രോഡിനുമൊപ്പം ജോഫ്ര ആര്‍ച്ചറും ക്രിസ ്‌വോക്‌സും ചേരുമ്പോള്‍ ഓസീസ് ബാറ്റിങ് നിരയ്ക്ക് തലവേദനയാവും. ക്രിസ് വോക്‌സിന്റെ സമീപകാല പ്രകടനങ്ങള്‍ ടീമിന് പ്രതീക്ഷ നല്‍കുന്നു. യുവ പേസര്‍ ഓലി സ്‌റ്റോണ്‍ലിയും ടീമില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.

jamesanderson

ടീം:ജോ റൂട്ട്,മോയിന്‍ അലി,ജെയിംസ് ആന്‍ഡേഴ്‌സണ്‍,ജോഫ്ര ആര്‍ച്ചര്‍,ജോണി ബെയര്‍സ്‌റ്റോ,സ്റ്റുവര്‍ട്ട് ബ്രോഡ്,റോറി ബേണ്‍സ്,ജോസ് ബട്‌ലര്‍,സാം കുറാന്‍,ജോ ഡെന്‍ലി,ജേസണ്‍ റോയി,ബെന്‍ സ്‌റ്റോക്‌സ്,ഒല്ലി സ്‌റ്റോണ്‍,ക്രിസ് വോക്‌സ്.

Story first published: Saturday, July 27, 2019, 17:14 [IST]
Other articles published on Jul 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+