വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെന്‍ സ്‌റ്റോക്‌സിന്റെ പിതാവ് അന്തരിച്ചു

ക്രൈസ്റ്റ്ചര്‍ച്ച്: ഇംഗ്ലണ്ട് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ പിതാവ് ജെറാര്‍ദ് സ്‌റ്റോക്‌സ് (65) അന്തരിച്ചു. അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം. ന്യൂസീലന്‍ഡുകാരനായ ജെറാര്‍ദ് റഗ്ബി താരവും പരിശീലകനുമായിരുന്നു. ജെറാര്‍ദിന്റെ മരണത്തില്‍ കായിക ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. റഗ്ബി പരിശീലന ജോലിയുടെ ഭാഗമായതിനെത്തുടര്‍ന്ന് ഇംഗ്ലണ്ടിലേക്ക് ജെറാര്‍ദ് താമസം മാറിയിരുന്നു. അങ്ങനെയാണ് ബെന്‍ സ്‌റ്റോക്‌സ് ഇംഗ്ലണ്ട് ക്രിക്കറ്റ് താരമായി മാറിയത്.

ഏകദേശം ഒരു വര്‍ഷത്തോളമായി അദ്ദേഹത്തിന് അര്‍ബുദം സ്ഥിരീകരിച്ചിട്ട്. ഇതോടെ ഇംഗ്ലണ്ടില്‍ നിന്ന് ന്യൂസീലന്‍ഡിലേക്ക് സ്‌റ്റോക്‌സിന്റെ കുടുംബം തിരിച്ചുപോയിരുന്നു. ചികിത്സകളെല്ലാം ന്യൂസീലന്‍ഡിലാണ് നടന്നുകൊണ്ടിരുന്നത്. തുടര്‍ ചികിത്സകളുമായി മുന്നോട്ട് പോകവെയാണ് ജെറാര്‍ദ് മരണത്തിന് കീഴടങ്ങുന്നത്. ബെന്‍ സ്‌റ്റോക്‌സ് പിതാവിന്റെ അസുഖത്തെത്തുടര്‍ന്ന് ഏറെ നാള്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്തിരുന്നു.

പാകിസ്താന്‍ പരമ്പരയ്ക്കിടെയാണ് ബെന്‍ സ്റ്റോക്‌സ് പിതാവിന് രോഗം കൂടിയതിനെത്തുടര്‍ന്ന് ഇടവേളയെടുത്ത് ന്യൂസീലന്‍ഡിലേക്ക് പോയത്. ഓസീസ് പരമ്പര കളിക്കാതിരുന്ന സ്റ്റോക്‌സ് പിന്നീട് ഐപിഎല്ലില്‍ കളിച്ചിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന അദ്ദേഹം കളിക്കില്ലെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും തന്റെ പിതാവിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് വീണ്ടും കളിക്കാനെത്തുകയായിരുന്നു. തന്റെ റോള്‍ മോഡലായി ബെന്‍ സ്‌റ്റോക്‌സ് എപ്പോഴും ഉയര്‍ത്തി കാട്ടിയിരുന്നത് പിതാവിനെയായിരുന്നു.

gerardstokes

റഗ്ബി കളിക്കിടെ ജെറാര്‍ദ് സ്‌റ്റോക്‌സിന്റെ വലതുകൈയുടെ നടുവിരല്‍ മുറിഞ്ഞ് പോയതാണ്. അതിനാല്‍ത്തന്നെ തന്റെ ഓരോ നേട്ടത്തിലും വലതുകൈയുടെ നടുവിരല്‍ മടക്കി ബെന്‍ സ്റ്റോക്‌സ് തന്റെ സന്തോഷം പിതാവിന് സമര്‍പ്പിക്കാറുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരേ സെഞ്ച്വറി നേടിയപ്പോഴും ഐപിഎല്ലില്‍ സെഞ്ച്വറി നേടിയപ്പോഴുമെല്ലാം ഇത്തരത്തിലാണ് സ്‌റ്റോക്‌സ് സന്തോഷം പങ്കുവെച്ചത്.

രാജസ്ഥാന്‍ റോയല്‍സ് ബെന്‍ സ്‌റ്റോക്‌സിന്റെ പിതാവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. 'ഞങ്ങള്‍ നിനക്കൊപ്പമുണ്ട്'-എന്നാണ് രാജസ്ഥാന്‍ റോയല്‍സ് ട്വിറ്ററിലൂടെ ആദരാഞ്ജലി നേര്‍ന്നത്. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍ 'കരുത്തോടെ നില്‍ക്കൂ ബെന്‍ സ്‌റ്റോക്‌സ്,ക്രിക്കറ്റ് കുടുംബം നിനക്കൊപ്പമുണ്ട്' എന്നാണ് ട്വീറ്റ് ചെയ്തത്.

ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ബെന്‍ സ്‌റ്റോക്‌സ്. 2019ലെ ഏകദിന ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന് സമ്മാനിച്ചത് ബെന്‍ സ്റ്റോക്‌സിന്റെ ബാറ്റിങ് മികവാണ്. വളരെ അടുത്ത സുഹൃത്തുക്കളെപ്പോലെയായിരുന്നു ജെറാര്‍ദും ബെന്‍ സ്‌റ്റോക്‌സും തമ്മിലുള്ള ബന്ധം. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ഇന്ത്യന്‍ പരമ്പരയ്ക്ക് മുമ്പായി ബെന്‍ സ്റ്റോക്‌സ് ഇംഗ്ലണ്ട് ടീമിലേക്ക് മടങ്ങിയെത്തിയേക്കും.

Story first published: Wednesday, December 9, 2020, 9:36 [IST]
Other articles published on Dec 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X