Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യാസിര്‍ ഷായെ പുറത്താക്കിയ ആഘോഷം അതിരുവിട്ടു; സ്റ്റുവര്‍ട്ട് ബ്രോഡിന് പിഴ ശിക്ഷ

മാഞ്ചസ്റ്റര്‍: പാകിസ്താന്‍ താരം യാസിര്‍ ഷായുടെ വിക്കറ്റ് വീഴ്ത്തിയ ശേഷം പ്രകോപിപ്പിക്കുന്ന രീതിയില്‍ ആഹ്ലാദ പ്രകടനം നടത്തിയ ഇംഗ്ലണ്ട് പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് പിഴ ശിക്ഷ. പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയുണ്ടായ സംഭവത്തിനാണ് മാച്ച് ഫീയുടെ 15 ശതമാനം ബ്രോഡിന് പിഴ ശിക്ഷ വിധിച്ചത്. മാച്ച് റഫറി ഫാദര്‍ ക്രിസിന്റെ റിപ്പോര്‍ട്ട് പ്രകാരം സ്റ്റുവര്‍ട്ട് ബ്രോഡ് കുറ്റം ചെയ്തതായി കണ്ടെത്തിയതോടെയാണ് പിഴ ശിക്ഷ വിധിച്ചത്.

' ഐസിസി കോഡ്ഓഫ് കണ്ടക്റ്റിലെ ആര്‍ട്ടിക്കിള്‍ 2.5 നിയമം ബ്രോഡ് ലംഘിച്ചിരിക്കുന്നു. ഈ നിയമപ്രകാരം ഒരു ബാറ്റ്‌സ്മാന്‍ പുറത്താകുമ്പോള്‍ മോശം ഭാഷയിലോ, ആംഗ്യത്തിലോ പരിഹസിക്കുകയോ പ്രകോപനപരമായ പ്രതികരണം നടത്തുകയോ ചെയ്യാന്‍ പാടില്ല'-ഐസിസി പുറത്തുവിട്ട് കുറിപ്പിലൂടെ വ്യക്തമാക്കി. പിഴയോടൊപ്പം ഒരു ഡീമെറിറ്റ് പോയിന്റും ബ്രോഡിന് നല്‍കും. കഴിഞ്ഞ 24മാസത്തിനിടെ ബ്രോഡിന് ലഭിക്കുന്ന മൂന്നാമത്തെ ഡീമെറിറ്റ് പോയിന്റാണിത്..

stuartbroad

നേരത്തെ ഈ വര്‍ഷം ജനുവരി 27ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലും 2018 ആഗസ്റ്റ് 19ന് നടന്ന ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിലുമാണ് ബ്രോഡ് മോശം പെരുമാറ്റത്തെത്തുടര്‍ന്ന് ഡീമെറിറ്റ് പോയിന്റ് വഴങ്ങേണ്ടി വന്നത്. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ താരത്തെ വിളിച്ച് വിശദീകരണം ആവിശ്യപ്പെടാറുണ്ട്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് നടന്നില്ല. ബ്രോഡ് തെറ്റുസമ്മതിച്ചതോടെയാണ് ശിക്ഷയും വിധിച്ചത്.

പാകിസ്താന്റെ രണ്ടാം ഇന്നിങ്‌സിലെ 46ാമത്തെ ഓവറിലാണ് സംഭവം. പാകിസ്താന്‍ കൂട്ടത്തകര്‍ച്ച നേരിടുമ്പോള്‍ ഒരുവശത്ത് പിടിച്ചുനില്‍ക്കുകയായിരുന്നു യാസിര്‍ ഷാ. അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ച യാസിര്‍ 24 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സുമടക്കം 33 റണ്‍സ് നേടി നില്‍ക്കവെയാണ് ബ്രോഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറിന് ക്യാച്ച് നല്‍കി യാസിര്‍ ഷാ പുറത്താകുന്നത്. പാകിസ്താന്റെ രണ്ടാം ഇന്നിങ്‌സിലെ ടോപ് സ്‌കോറും യാസിര്‍ ഷായിരുന്നു. അതിനാലാണ് യാസിര്‍ ഷായുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചപ്പോള്‍ ബ്രോഡ് പരിധി ലംഘിച്ചത്.

അടുത്തുതന്നെ ഒരു മോശം പെരുമാറ്റം കൂടി ബ്രോഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ ബ്രോഡിന് സസ്‌പെന്‍ഷന്‍ നേരിടേണ്ടി വരും. പാകിസ്താനെതിരേ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി 6 വിക്കറ്റും 36 റണ്‍സുമാണ് ബ്രോഡ് നേടിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇക്കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ശ്രദ്ധേയ പ്രകടനം പുറത്തെടുത്ത ബ്രോഡ് 500 ടെസ്റ്റ് വിക്കറ്റ് ക്ലബ്ബിലും ഇടം പിടിച്ചിരുന്നു. ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ താരമാണ് ബ്രോഡ്. പാകിസ്താനെതിരായ ഒന്നാം ടെസ്റ്റില്‍ തോല്‍വിമുഖത്ത് നിന്ന് തിരിച്ചുവന്ന ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിനാണ് വിജയിച്ചത്. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിലവില്‍ നാലാം സ്ഥാനത്താണ് ഇംഗ്ലണ്ട്.പാകിസ്താന്‍ ഏഴാം സ്ഥാനത്തും.

Story first published: Wednesday, August 12, 2020, 9:56 [IST]
Other articles published on Aug 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+