For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈമുട്ടിന് പരിക്ക്, ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് മാക്‌സ് വെല്‍ പുറത്ത്

സിഡ്‌നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിവരാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് ഇനിയും കാത്തിരിക്കണം. മാനസിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിരുന്ന മാക്‌സ്‌വെല്‍ തിരിച്ചുവരാന്‍ തയ്യാറെടുക്കുന്നതിനിടെ പരിക്ക് പിടികൂടുകയായിരുന്നു. ബിഗ്ബാഷ് ലീഗിന്റെ ഫൈനലിനിടെയാണ് അദ്ദേഹത്തിന്റെ കൈമുട്ടിന് പരിക്കേറ്റത്. ഇതോടെ വരാനിരിക്കുന്ന ഓസ്‌ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനവും മാക്‌സ്‌വെല്ലിന് നഷ്ടമാകും.

എക്‌സ്‌റേയില്‍ മാക്‌സ് വെല്ലിന്റെ കൈമുട്ടിന് പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് നിലവിലെ വിവരം. അങ്ങനെ വന്നാല്‍ ഇനിയും ആറ് ആഴ്ചയെങ്കിലും താരത്തിന് പുറത്തിരിക്കേണ്ടി വരും. ഇത്തവണത്തെ ഐപിഎല്ലിലൂടെയാവും മാക്‌സ്‌വെല്ലിന് ഇനി തിരിച്ചുവരാനാവുക. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനുവേണ്ടി കളിക്കുകയെന്നത് വലിയ അംഗീകാരമാണ്. എന്നാല്‍ നിലവിലെ കൈമുട്ടിന്റെ അവസ്ഥവെച്ച് അന്താരാഷ്ട്ര മത്സരം കളിക്കാമെന്ന വിശ്വാസം എനിക്കില്ല. അതിനാല്‍ ശസ്ത്രക്രിയയിലൂടെ ശാശ്വത പരിഹാരം കാണാമെന്നാണ് കരുതുന്നത്.

glennmaxwell

ജസ്റ്റിന്‍ ലാംഗറിനും ഓസ്‌ട്രേലിയയിലെ സഹതാരങ്ങള്‍ക്കും നന്ദി പറയുന്നു. അവര്‍ എന്നെ നന്നായി മനസിലാക്കുന്നു-മാക്‌സ്‌വെല്‍ പറഞ്ഞു. ഇക്കഴിഞ്ഞ ബിഗ്ബാഷ് ലീഗില്‍ റണ്ണേഴ്‌സപ്പായിരുന്നു മാക്‌സ് വെല്ലിന്റെ ടീമായ മെല്‍ബണ്‍ സ്റ്റാര്‍സ്. ഉഗ്രന്‍ ഫോമിലായിരുന്ന താരം 39.80 ശരാശരിയില്‍ 398 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ ഫൈനലില്‍ മെല്‍ബണ്‍ സ്റ്റാര്‍സ് നായകന്‍ കൂടിടായ മാക്‌സ്‌വെല്ലിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ മാക്‌സ്‌വെല്ലിന്റെ ഇടയ്ക്കിടെയുള്ള പരിക്ക് ഓസീസ് ടീമിനും തലവേദന സൃഷ്ടിക്കുന്നു.

Story first published: Wednesday, February 12, 2020, 16:15 [IST]
Other articles published on Feb 12, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+