Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാറ്റലോണിയന്‍ പ്രക്ഷോഭം ശക്തം; എല്‍ ക്ലാസിക്കോ മാറ്റിവെച്ചു

El Clasico Postponed! Barcelona, Real Madrid To Decide New Date | Oneindia Malayalam

ബാഴ്‌സലോണ: കാറ്റലോണിയന്‍ സ്വാതന്ത്ര്യ പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന് സ്പാനിഷ് എല്‍ ക്ലാസിക്കോ മാറ്റിവെച്ചു. ഈ മാസം 26ന് ബാഴ്‌സലോണയില്‍ നടക്കേണ്ടിയിരുന്ന മത്സരമാണ് പ്രക്ഷോഭത്തെത്തുടര്‍ന്ന് മാറ്റിയത്. ചിരവൈരികളായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും പരസ്പരം പോരടിക്കുന്ന എല്‍ ക്ലാസിക്കോയ്ക്കായുള്ള കാത്തിരിപ്പ് ഇനിയും നീളും. നിലവിലെ സാഹചര്യത്തില്‍ വേദി മാറ്റാന്‍ ലാ ലിഗ അധികൃതര്‍ ശ്രമിച്ചെങ്കിലും ബാഴ്‌സലോണ അനുകൂല നിലപാട് സ്വീകരിച്ചില്ല.

ഓരോ ദിവസവും പ്രക്ഷോഭം ശക്തിപ്പെടുന്നതിനാല്‍ മത്സര വേദിയിലും പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. താരങ്ങളുടെ സുരക്ഷയ്‌ക്കൊപ്പം ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടാനുള്ള സാധ്യതയും നിലനില്‍ക്കുന്നതിലാണ് എല്‍ ക്ലാസികോയുടെ തീയ്യതി നീട്ടാന്‍ തീരുമാനിച്ചത്. കഴിഞ്ഞദിവസം പ്രക്ഷോഭകാരികളും പോലീസും തമ്മില്‍ ഏറ്റുമുട്ടുകയും അറസ്റ്റ് ചെയ്തവരെ ജയിലില്‍ അടക്കുകയും ചെയ്തിരുന്നു.

elclasico

എല്‍ ക്ലാസിക്കോയുടെ പുതിയ തീയ്യതി തീരുമാനിച്ചിട്ടില്ല. പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ ആദ്യ എല്‍ ക്ലാസിക്കോ റയലിന്റെ ഹോം ഗ്രൗണ്ടിലേക്ക് മാറ്റാനും സാധ്യതയുണ്ട്. നിലവിലെ ഫോമില്‍ ബാഴ്‌സലോണയ്ക്കാണ് കൂടുതല്‍ കരുത്ത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ടീം വിട്ടതോടെ പ്രതിസന്ധിയിലായ റയലിനെ കരകയറ്റാന്‍ സിനദിന്‍ സിദാനും സാധിച്ചില്ല. ജനുവരിയില്‍ റയല്‍ മാഡ്രിഡില്‍ വന്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

Story first published: Friday, October 18, 2019, 17:05 [IST]
Other articles published on Oct 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+