Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എഡിന്‍സന്‍ കവാനി പിഎസ്ജി വിടുന്നു; ലക്ഷ്യം അത്‌ലറ്റികോ മാഡ്രിഡെന്ന് റിപ്പോര്‍ട്ട്

മാഡ്രിഡ്: ഉറുഗ്വേ സൂപ്പര്‍ സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനി ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിടുന്നു. 32കാരനായ താരം ക്ലബ്ബ് വിടുന്ന വാര്‍ത്തകള്‍ പ്രമുഖ ഫ്രഞ്ച്,സ്പാനിഷ് മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലാ ലിഗ ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡ് കവാനിയുമായി ചര്‍ച്ച നടത്തിയെന്നും കൂടുമാറാന്‍ കവാനി സമ്മതം അറിയിച്ചെന്നുമാണ് വിവരം. സമീപകാലത്തായി പരിക്കിന്റെ പിടിയിലായിരുന്ന കവാനി ജനുവരിയിലെ കൈമാറ്റ ജാലകത്തിലൂടെ ക്ലബ്ബ് വിടുമെന്നാണ് റിപ്പോര്‍ട്ട്. പിഎസ്ജിയുടെ പ്രമുഖ താരങ്ങളിലൊരാളായ കവാനിക്ക് മികച്ച ആരാധക പിന്തുണയാണ് ഫ്രാന്‍സിലുള്ളത്.

അതേ സമയം പരിചയസമ്പന്നനായ സ്‌ട്രൈക്കറെ തേടുന്ന അത്‌ലറ്റികോ മാഡ്രിഡ് ഉചിതമായ താരമായിരിക്കും കവാനി. നിലവില്‍ അല്‍വാരോ മൊറാറ്റോയിലൂന്നിയാണ് അത്‌ലറ്റികോയുടെ കുതിപ്പ്. ടീമിലെ മറ്റൊരു സ്‌ട്രൈക്കറായ ഡീഗോ കോസ്റ്റയും പരിക്കേറ്റ് വിശ്രമത്തിലാണ്. മാര്‍ച്ചില്‍ മാത്രമേ താരം തിരിച്ചെത്തു. ഈ സാഹചര്യത്തില്‍ കവാനിയുടെ സാന്നിധ്യം അത്‌ലറ്റികോ മാഡ്രിഡിന് അനിവാര്യമാണ്.

edinsoncavani

2013ല്‍ നാപ്പോളി വിട്ടാണ് കവാനി പിഎസ്ജിയിലെത്തിയത്. ക്ലബ്ബിനുവേണ്ടി 194 മത്സരത്തില്‍ നിന്ന് 136 ഗോളാണ് അദ്ദേഹം നേടിയത്. ക്ലബ്ബിനൊപ്പം അഞ്ച് സീരി എ കിരീടവും നാല് കോപ്പാ ഡി ഫ്രാന്‍സും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഉറുഗ്വേയ്ക്ക് വേണ്ടി 116 മത്സരത്തില്‍ നിന്ന് 50 ഗോളും കവാനി നേടിയിട്ടുണ്ട്.

Story first published: Tuesday, December 24, 2019, 16:21 [IST]
Other articles published on Dec 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+