Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വംശീയ, ലൈംഗീക ട്വീറ്റ്; ഒല്ലി റോബിന്‍സന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി ഇസിബി

ലണ്ടന്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലൂടെ ഇംഗ്ലണ്ടിനായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരമാണ് ഒല്ലി റോബിന്‍സന്‍. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും വീഴ്ത്തി ഗംഭീര പ്രകടനം നടത്താന്‍ റോബിന്‍സന് സാധിച്ചു. എന്നാല്‍ ഈ മികച്ച അരങ്ങേറ്റ പ്രകടനം ആസ്വദിക്കാനുള്ള അവസ്ഥയല്ല റോബിന്‍സനുള്ളത്. 2012-2013ലും വംശീയവും ലൈംഗീകവുമായ ട്വീറ്റുകള്‍ ചെയ്തതിന്റെ പേരില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് താരത്തെ പൂര്‍ണ്ണമായും വിലക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി).

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ റോബിന്‍സന്‍ ഉണ്ടാകില്ലെന്ന് ഇസിബി വ്യക്തമാക്കിയിട്ടുണ്ട്.ഇതോടെ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലും റോബിന്‍സന്‍ കളിക്കാന്‍ സാധ്യതയില്ല. എട്ട് വര്‍ഷം മുമ്പ് പ്രായത്തിന്റെ പക്വതക്കുറവുകൊണ്ട് സംഭവിച്ച ട്വീറ്റുകളുടെ പേരില്‍ റോബിന്‍സന്‍ മാപ്പ് പറഞ്ഞെങ്കിലും ഉള്‍ക്കൊള്ളാന്‍ ഇസിബി തയ്യാറായില്ല.

ollierobinsontest

'ഇതുവരെയുള്ള എന്റെ കരിയറില്‍ ഏറ്റവും വലിയ ദിനങ്ങളിലൊന്നാണത്. ഞാന്‍ ചെയ്ത വംശീയപരവും ലൈംഗീകവുമായ ട്വീറ്റുകള്‍ എന്നെ ലജ്ജിപ്പിക്കുന്നു. അവ ഇന്ന് പരസ്യമാണ്. ഞാന്‍ ഒരു വംശീയവെറിയനോ ലൈംഗിക വാദിയോ അല്ലെന്ന് ഈ അവസരത്തില്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു'-27കാരനായ റോബിന്‍സന്‍ ഇസിബിയോട് പറഞ്ഞു. എന്നാല്‍ മാപ്പ് അപേക്ഷയില്‍ ഒതുങ്ങുന്ന പ്രശ്‌നമല്ലെന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണിതെന്നുമായിരുന്നു ഇസിബിയുടെ നിലപാട്.

'ഇംഗ്ലണ്ടിന്റെ ഒരു ക്രിക്കറ്റ് താരത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പായാല്‍ത്തന്നെ ഇത്തരമൊരു വാക്കുകള്‍ ഉണ്ടായതിന്റെ നിരാശ പങ്കുവെക്കാന്‍ എനിക്ക് വാക്കുകളില്ല. ഈ വാക്കുകള്‍ വായിക്കുന്ന സ്ത്രീകളോ നിറത്തിന്റെ പ്രശ്‌നങ്ങള്‍ നേരിടുന്ന ഒരാളോ ഇംഗ്ലണ്ട് ക്രിക്കറ്റിനെക്കുറിച്ചും ക്രിക്കറ്റ് താരങ്ങളെക്കുറിച്ചും ചിന്തിക്കുന്ന കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്.അച്ചടക്ക നടപടിയ്ക്ക് ശേഷം വിശദമായ അന്വേഷണവും ഇതിനെക്കുറിച്ച് നടത്തും'-ഇസിബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടോം ഹാരിസന്‍ വ്യക്തമാക്കി.

എന്നാല്‍ കൗണ്ടി ക്രിക്കറ്റില്‍ താരത്തിന് കളി തുടരാം.നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ടീമില്‍ നിന്ന് മാത്രമാണ് വിലക്ക്. അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ത്തന്നെ ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ നടപടി ഉണ്ടായേക്കും. എന്തായാലും താരത്തിന് ഇനി അന്താരാഷ്ട്ര ടീമില്‍ ഇടം ലഭിച്ചേക്കുമെന്ന് തോന്നുന്നില്ല. ഇംഗ്ലണ്ടിന് വലിയ പ്രതീക്ഷ നല്‍കുന്ന പ്രകടനമായിരുന്നു താരം കിവീസിനെതിരേ കാഴ്ചവെച്ചത്.

Story first published: Monday, June 7, 2021, 13:07 [IST]
Other articles published on Jun 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+