വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇംഗ്ലണ്ട് താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കാനൊരുങ്ങി ഇസിബി; പിസിഎയ്ക്കും സമ്മതം

ലണ്ടന്‍: കൊറോണ വൈറസ് ലോകത്താകെ പടര്‍ന്നുപിടിച്ചതോടെ എല്ലാ മേഘലയും പ്രതിസന്ധിയിലായിരിക്കുകയാണ്. ലോക രാജ്യങ്ങളുടെ സാമ്പത്തിക സ്രോതസുകളെല്ലാം നിശ്ചലമായതോടെ ഫുട്‌ബോള്‍ ക്ലബ്ബുകളും ക്രിക്കറ്റ് ടീമുകളുമെല്ലാം വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. നിലവിലെ സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കാനൊരുങ്ങുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ഇതിന്റെ ഭാഗമായി പ്രൊഫണല്‍ ക്രിക്കറ്റ് അസോസിയേഷനുമായി ഇസിബി ചര്‍ച്ച നടത്തിയെന്നും ശമ്പളത്തിന്റെ 20 ശതമാനം വെട്ടിക്കുറയ്്ക്കാന്‍ താരങ്ങള്‍ സമ്മതിച്ചെന്നുമാണ് റിപ്പോര്‍ട്ടുകളുള്ളത്.

മൂന്ന് മാസത്തെ പ്രതിഫലം ഇത്തരത്തില്‍ കുറയ്ക്കാനാണ് ഇസിബിയുടെ നീക്കം. എന്നാല്‍ ഇതുകൊണ്ട് മാത്രം സാമ്പത്തിക പ്രതിസന്ധി മറികടക്കുക സാധ്യമല്ല. അതിനായി പുതിയ പദ്ധതി തയ്യാറാക്കുകയാണ് ക്രിക്കറ്റ് ബോര്‍ഡുകള്‍. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ ചുരുങ്ങിയത് നാല് മാസമെങ്കിലും ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ സാധിക്കില്ല. ഇത് ടീമുകളുടെ മത്സരക്രമത്തെ ആകെ ബാധിക്കും.മുന്‍ നിശ്ചയിച്ച പല പരമ്പരകളും റദ്ദാക്കേണ്ടി വരും. ഇതൊക്കെ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കും.

കൊവിഡ്-19: കോലിക്കൂട്ടത്തിന് ആശ്വാസം... ശമ്പളം വെട്ടിക്കുറയ്ക്കില്ല, സൂചന നല്‍കി ബിസിസിഐകൊവിഡ്-19: കോലിക്കൂട്ടത്തിന് ആശ്വാസം... ശമ്പളം വെട്ടിക്കുറയ്ക്കില്ല, സൂചന നല്‍കി ബിസിസിഐ

ecb

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കം പിന്തുടര്‍ന്ന് ബിസിസിഐയും താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കാനിടയുണ്ട്. കോവിഡ് 19 കാര്യമായിത്തന്നെ ഇന്ത്യയെ ബാധിച്ചതിനാല്‍ ഇന്ത്യന്‍ ടീമിന്റെ പല മത്സരങ്ങളും റദ്ദാക്കേണ്ട അവസ്ഥയാണുള്ളത്. ബിസിസി ഐക്ക് ഏറെ ലാഭം നല്‍കുന്ന ഐപിഎല്ലും പ്രതിസന്ധിയിലാണ്. മാര്‍ച്ച് 29ന് തുടങ്ങേണ്ടിയിരുന്ന ഐപിഎല്‍ റദ്ദാക്കേണ്ട അവസ്ഥയാണുള്ളത്. ഇത് ബിസിസി ഐക്ക് കടുത്ത തിരിച്ചടിയാണ്. അതിനാല്‍ത്തന്നെ താരങ്ങളുടെ പ്രതിഫലം കുറയ്ക്കാന്‍ ബിസിസി ഐ ആവശ്യപ്പെട്ടേക്കും. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ പല ക്രിക്കറ്റ് താരങ്ങളും സംഭാവനകള്‍ നല്‍കി രംഗത്തെത്തിയിട്ടുണ്ട്.

മുന്‍ ഇന്ത്യന്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും 50 ലക്ഷം വീതം സംഭാവന ചെയ്തപ്പോള്‍ വിരാട് കോലിയും എം എസ് ധോണിയും തുക വെളിപ്പെടുത്താതെ ദുരിതബാധിതര്‍ക്കുള്ള സംഭാവന നല്‍കി. സുരേഷ് റെയ്‌ന 51 ലക്ഷവും നല്‍കി. ബിസിസി ഐ 51 കോടി രൂപയാണ് നല്‍കിയത്. ഫുട്‌ബോള്‍ താരങ്ങളുടെ പ്രതിഫലം നേരത്തെ തന്നെ വെട്ടിക്കുറച്ചിരുന്നു. സ്‌പെയിനില്‍ കൊറോണ അതിവ്യാപകമായി പടര്‍ന്നുപിടിച്ചതോടെ ബാഴ്‌സലോണ താരങ്ങളുടെ പ്രതിഫലത്തിന്റെ 70 ശതമാനത്തോളം വെട്ടിക്കുറച്ചു.സമാന രീതിയിലാണ് പല ക്ലബ്ബുകളും ചെയ്തത്. റയല്‍ മാഡ്രിഡും താരങ്ങളുടെ പ്രതിഫലം കുറച്ചിരുന്നു. വന്‍ തുക ഫുട്‌ബോള്‍ താരങ്ങള്‍ ഇതിനോടകം ദുരിതബാധിതര്‍ക്കായി സംഭാവന ചെയ്തുകഴിഞ്ഞു. ഫുട്‌ബോള്‍ താരങ്ങളുടെ നേതൃത്തില്‍ സംഭാവന ശേഖരിക്കാനുള്ള ക്യാംപെയ്‌നും സജീവമാണ്.

Story first published: Thursday, April 2, 2020, 10:05 [IST]
Other articles published on Apr 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X