ബ്രാവോ വര്‍ഷങ്ങള്‍ക്കുശേഷം വിന്‍ഡീസ് ടീമില്‍ മടങ്ങിയെത്തി; ലക്ഷ്യം ലോകകപ്പ്
ആന്റിഗ്വെ: ഡ്വെയ്ന്‍ ബ്രാവോ മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം വെസ്റ്റിന്‍ഡീസ് ടി20 ടീമില്‍ മടങ്ങിയെത്തി. അയര്‍ലന്‍ഡിനെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ബ്രാവോയ്‌ക്കൊപ്പം റോവ്മാന്‍ പവലും ഉള്‍പ്പെട്ടിട്ടുണ്ട്. 13 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 2016ല്‍ പാക്കിസ്ഥാനെതിരെ യുഎഇയില്‍ ഒരു അന്താരാഷ്ട്ര മത്സരം കളിച്ചശേഷം ഇതാദ്യമായാണ് ബ്രാവോ ടീമിലെത്തുന്നത്.
വിന്‍ഡീസ് ടീമില്‍ നിന്നും പേസര്‍ ജേസണ്‍ ഹോള്‍ഡറിനെ ജോലിഭാരം പരിഗണിച്ച് മാറ്റിനിര്‍ത്തി. പരിക്കേറ്റ ഫാബിയന്‍ അലനും ടീമിലില്ല. മറ്റു കളിക്കാരില്‍ കാര്യമായ മാറ്റം വരുത്തിയില്ല. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മുന്‍നിര്‍ത്തിയാണ് ബ്രാവോയെ തിരിച്ചുവിളിച്ചത്. അവസാന ഓവറുകളും മധ്യ ഓവറുകളിലും റണ്‍ നിയന്ത്രിക്കാനും ബാറ്റിങ്ങില്‍ കരുത്താകാനും ബ്രാവോയ്ക്ക് കഴിയും.

അവസാന ഓവറുകളില്‍ റണ്‍ നിയന്ത്രിക്കുന്നതില്‍ വെസ്റ്റിന്‍ഡീസിന് കഴിയുന്നില്ലെന്നും ബ്രാവോയുടെ വരവോടെ ഇക്കാര്യത്തില്‍ മാറ്റമുണ്ടാകുമെന്നും സെലക്ടര്‍ റോജര്‍ ഹാര്‍പര്‍ പറഞ്ഞു. മികച്ച ഓള്‍ റൗണ്ടറെന്ന നിലയിലാണ് റോവ്മാന്‍ പവല്‍ ടീമിലെത്തിയത്. കൊളോണിയല്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് സൂപ്പര്‍50 കപ്പില്‍ നേടിയ രണ്ട് സെഞ്ച്വറികളും ഒരു 96 റണ്‍സും പവലിന് നേട്ടമായി. ഏകദിന പരമ്പരയില്‍ അയര്‍ലന്‍ഡിനെ 3-0 എന്ന നിലയില്‍ മുട്ടുകുത്തിച്ച വെസ്റ്റിന്‍ഡീസ് ജനുവരി 15നാണ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications