ഇന്ത്യന്‍ താരം ദ്യുതീ ചന്ദ് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്; പ്രത്യേക ക്ഷണം സ്വീകരിച്ചു

ദില്ലി: ഇന്ത്യന്‍ സ്പ്രിന്റര്‍ ദ്യുതീ ചന്ദ് ഈ മാസം ഒടുവില്‍ ദോഹയില്‍വെച്ചു നടക്കാനിരിക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ദ്യുതി പങ്കെടുക്കുന്ന കാര്യത്തില്‍ ഉറപ്പായത്. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ദ്യുതിയുടെ പങ്കാളിത്തം അംഗീകരിച്ചു. ഇക്കാര്യം ട്വീറ്റിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയ്ക്കുവേണ്ടി അടുത്തിടെ അന്താരാഷ്ട്ര മീറ്റുകളില്‍ ഒട്ടേറെ മെഡല്‍ നേടിയ താരമാണ് ദ്യുതീ. എന്നാല്‍ 11.24 എന്ന യോഗ്യതാ മാര്‍ക്ക് മറികടന്ന് ലോക ചാമ്പ്യന്‍ഷിപ്പില്‍ നേരിട്ട് യോഗ്യത നേടാന്‍ താരത്തിന് കഴിഞ്ഞില്ല. ഇതോടെ ലോകത്തെ പ്രമുഖ താരങ്ങള്‍ മാറ്റുരയ്ക്കുന്ന വേദിയിലെത്താന്‍ ദ്യുതിക്ക് കഴിയില്ലെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍, അത്‌ലറ്റിക് ഫെഡറേഷന്റെ ക്ഷണം ലഭിച്ചതോടെ ആശങ്കകള്‍ വഴിമാറി.

സുബ്രതോ കപ്പ്; ബംഗ്ലാദേശ് ടീമിനെ തോല്‍പ്പിച്ചിട്ടും നിര്‍ഭാഗ്യത്തില്‍ തട്ടി കേരള ടീം പുറത്തായി

ദ്യുതിയെ കൂടാതെ വനിതകളുടെ 200 മീറ്ററില്‍ അര്‍ച്ചന സുശീന്ദ്രനും ഹൈ ജംപില്‍ തേജസ്വിന്‍ ശങ്കറും ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ഈ താരങ്ങള്‍ക്കും അത്‌ലറ്റിക് ഫെഡറേഷന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്. മലയാളി താരങ്ങളായ പിയു ചിത്ര, വിസ്മയ വികെ, ജിസ്‌ന മാത്യു, ജിന്‍സണ്‍ ജോണ്‍സണ്‍, ജാബിര്‍, കെടി ഇര്‍ഫാന്‍, ഗോപി ടി, ശ്രീശങ്കരന്‍ തുടങ്ങിയരെല്ലാം നേരത്തെ തന്നെ ലോക ചാമ്പ്യന്‍ഷിപ്പിന് നേരിട്ട് യോഗ്യത നേടിയവരാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, September 13, 2019, 11:22 [IST]
Other articles published on Sep 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X