വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകകപ്പില്‍ സെമി കാണാതെ പുറത്താവാന്‍ കാരണം; മനസ്സ് തുറന്ന് ഫഫ് ഡു പ്ലസിസ്

സെമി കാണാതെ ദക്ഷിണാഫ്രിക്ക പുറത്താവാന്‍ കാരണം

ലണ്ടന്‍: ''ഞങ്ങളുടേത് വെറുമൊരു സാധാരണ ടീമായിപ്പോയി. വലിയ ജയങ്ങള്‍ നേടാനുള്ള ആത്മവിശ്വാസമില്ലാതെ പോയി.'' -ലോകകപ്പില്‍ പാകിസ്താനോട് തോറ്റ് സെമി ഫൈനല്‍ കാണാതെ പുറത്തായ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫഫ് ഡു പ്ലസിസ് പറയുന്നു. രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്ക സെമി കാണാതെ ലോകകപ്പില്‍ നിന്ന് പുറത്താകുന്നത്. തന്റെ ടീമംഗങ്ങള്‍ക്ക് ആത്മവിശ്വാസമില്ലാത്തതാണ് പരാജയത്തിനു കാരണമെന്ന് പാകിസ്താനോടേറ്റ 49 റണ്‍സ് തോല്‍വിക്കുശേഷം ഡു പ്ലസിസ് നിരാശയോടെ പറഞ്ഞു. ടീമിന്റെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്തം ഓരോരുത്തരും ഏറ്റെടുക്കണമെന്നും ക്യാപ്റ്റന്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്ക് ഇനി രണ്ട് മത്സരങ്ങള്‍ കൂടിയാണ് ശേഷിക്കുന്നത്.

 ആറില്‍ രണ്ടിലും തോറ്റു, ഇംഗ്ലണ്ടിനെ ഇനി പേടിക്കണോ? ഓസീസ് കോച്ച് പറഞ്ഞത് എല്ലാവര്‍ക്കും മുന്നറിയിപ്പ് ആറില്‍ രണ്ടിലും തോറ്റു, ഇംഗ്ലണ്ടിനെ ഇനി പേടിക്കണോ? ഓസീസ് കോച്ച് പറഞ്ഞത് എല്ലാവര്‍ക്കും മുന്നറിയിപ്പ്

പാകിസ്താനുയര്‍ത്തിയ ഏഴിന് 308 റണ്‍സെന്ന സ്‌കോര്‍ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 9ന് 259 എന്ന നിലയില്‍ പൊരുതുന്നത് ഡുപ്ലസിസിന് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു. ഞങ്ങളുടെ പ്രകടനം മോശമായിരുന്നു. എങ്കിലും പുറത്താവുക എന്നത് വിഷമകരായ അവസ്ഥയാണ്.-ഡു പ്ലസിസ് പറയുന്നു.

fafduplessis

''ബൗളിങ്ങിലാണ് ആദ്യ ഞങ്ങള്‍ പരാജയപ്പെട്ടത്. ധാരാളം മോശം പന്തുകള്‍ ഞങ്ങളെറിഞ്ഞു. തുടര്‍ന്ന് ബാറ്റിങ്ങിലും അതേ അവസ്ഥയായി. സാവധാനം തുടങ്ങിയ ഞങ്ങള്‍ക്ക് നല്ല കൂട്ടുകെട്ടുണ്ടാക്കാനോ വിക്കറ്റുകള്‍ വീഴുന്നത് തടയാനോ സാധിച്ചില്ല. ഒരേ പിഴവുകള്‍ ആവര്‍ത്തിക്കുന്ന ഞങ്ങള്‍ വെറും സാധാരണ ടീം മാത്രമാണ്. ഒരു ചുവട് മുന്നോട്ടും രണ്ട് ചുവട് പുറകോട്ടും വെക്കുന്ന ടീം ഒരിക്കലും മികച്ചതാകില്ല.'' -ഡു പ്ലസിസ് നിരാശ മറച്ചുവെക്കുന്നില്ല.

പാകിസ്താനെതിരെ 63 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായെങ്കിലും ഡു പ്ലസിസിന് സഹതാരങ്ങളുടെ പിന്തുണ കിട്ടിയിരുന്നില്ല. തുടക്കത്തില്‍ ശ്രദ്ധയോടെയാണ് കളിച്ചതെങ്കിലും പിന്നീട് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് തരിച്ചുവരവ് സാധിച്ചില്ല. ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ അഞ്ചിലും ദക്ഷിണാഫ്രിക്കയ്ക്ക് തോല്‍വിയായിരുന്നു. താരതമ്യേന ദുര്‍ബലരെന്ന് കരുതപ്പെട്ട അഫ്ഗാനിസ്താനെതിരേ മാത്രമാണ് ജയം നേടാനായത്.

Story first published: Monday, June 24, 2019, 14:51 [IST]
Other articles published on Jun 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X