വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലേക്കുള്ള ഫ്‌ളൈറ്റ് മിസായി; കട്ടക്കലിപ്പില്‍ ഫഫ് ഡുപ്ലസിസ് ചെയ്തത് ഇങ്ങനെ

കേപ്ടൗണ്‍: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യയിലേക്ക് പുറപ്പെട്ട ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിസിന് എട്ടിന്റെ പണികൊടുത്ത് ബ്രിട്ടീഷ് എയര്‍വെയ്‌സ്.നിശ്ചയിച്ച സമയത്ത് നിന്ന് നാല് മണിക്കൂര്‍ വൈകി വിമാനം പുറപ്പെട്ടതോടെ ദുബൈയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കണക്ടിങ് വിമാനം ഡുപ്ലസിസിന് നഷ്ടമായി.ഇതോടെ ഇന്ത്യയിലെത്താന്‍ ഡുപ്ലെസിസ് വൈകും.എയര്‍വെയ്‌സിന്റെ നടപടിക്കെതിരേ ട്വിറ്ററിലൂടെ ഡുപ്ലസിസ് രൂക്ഷഭാഷയില്‍ പ്രതികരിച്ചു.

''ഒടുവില്‍ നാല് മണിക്കൂര്‍ വൈകി ദുബൈയിലേക്ക് പുറപ്പെട്ടു.ദുബൈയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനം നഷ്ടമായേക്കും.10മണിക്കൂറിന് ശേഷമാണ് ഇനി വിമാനം''ദേഷ്യം ചിഹ്നത്തോടൊപ്പം ബ്രിട്ടീഷ് എയര്‍വെയ്‌സിനെ ടാഗ് ചെയ്ത് ഡുപ്ലസിസ് ട്വിറ്ററില്‍ കുറിച്ചു. ദുബൈയിലെത്തിയിട്ടും എയര്‍വെയ്‌സിന്റെ നിരുത്തരവാദിത്തപരമായ നടപടി തുടര്‍ന്നു.അദ്ദേഹത്തിന്റെ ക്രിക്കറ്റ് കിറ്റ് കിട്ടാന്‍ വൈകി.വിമാനയാത്രയിലെ ഏറ്റവും മോശമായ അനുഭവമാണുണ്ടായതെന്നും തന്റെ ക്രിക്കറ്റ് ബാറ്റെങ്കിലും തിരിച്ച് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും താരം ട്വിറ്ററില്‍ കുറിച്ചു.

സുരക്ഷാ വീഴ്ച്ച വെച്ച് പൊറുപ്പിക്കില്ല, മുന്നറിയിപ്പുമായി ബിസിസിഐസുരക്ഷാ വീഴ്ച്ച വെച്ച് പൊറുപ്പിക്കില്ല, മുന്നറിയിപ്പുമായി ബിസിസിഐ

fafduplessis

പോസ്റ്റ് വൈറലായതോടെ അദ്ദേഹത്തിന് പ്രശ്‌നപരിഹാരത്തിനായി നേരിട്ട് സമീപിക്കാമെന്ന് ബ്രിട്ടീഷ് എയര്‍വെയ്‌സ് ട്വീറ്റ് ചെയ്തു.ഇതിന് കടുത്ത ഭാഷയിലുള്ള പ്രതികരണമാണ് ഡുപ്ലസിസ് ആരാധകര്‍ നല്‍കിയത്.ദക്ഷിണാഫ്രിക്കയുടെ ട്വന്റി20 പരമ്പരയ്്ക്കുള്ള ടീമില്‍ ഡുപ്ലസിന് വിശ്രമം അനുവദിച്ചിരുന്നു.ഒക്ടോബര്‍ രണ്ടിനാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

fafduplessistweet
Story first published: Sunday, September 22, 2019, 8:46 [IST]
Other articles published on Sep 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X