വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡുപ്ലസിസിനെ മാറ്റിയത് ടീമിന്റെ നല്ല ഭാവിക്കായി; ദക്ഷിണാഫ്രിക്ക ടീം ഡയറക്ടര്‍

കേപ്ടൗണ്‍: ഇന്ത്യക്കെതിരായ പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കയുടെ നായകസ്ഥാനത്ത് നിന്ന് ഫഫ് ഡുപ്ലസിസിനെ മാറ്റിയത് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ നല്ല ഭാവിക്കെന്ന് ടീം ഡയറക്ടര്‍ എനോച്ച് എന്‍കിവി. ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഭാവിക്കായി യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്.അതിന്റെ ഭാഗമായാണ് ക്വിന്റന്‍ ഡീകോക്കിനെ നായകനായി പരിഗണിച്ചത്. ഫഫ് ഡുപ്ലസിസ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ മറക്കാന്‍ കഴിയില്ല.

ക്യാപ്റ്റനായും ബാറ്റ്‌സ്മാനായും അദ്ദേഹം തിളങ്ങിയിരുന്നു. എന്നാല്‍ ക്രിക്കറ്റിന്റെ ഭാവികൂടി പരിഗണിക്കേണ്ട സമയമായി.ഡീ കോക്കിനെ നന്നായി ദക്ഷിണാഫ്രിക്കയെ കൊണ്ടുപോകാമെന്നാണ് പ്രതീക്ഷ. ഡീ കോക്കിന്റെ കഴിവ് തെളിയിക്കാനുള്ള നല്ല അവസരമാണ് മുന്നിലുള്ളത്.അദ്ദേഹമത് തെളിയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി20ലോകകപ്പാണ് ലക്ഷ്യം. ലോകകപ്പിന് മുന്നോടിയായി 20ഓളം ട്വന്റി20 മത്സരങ്ങള്‍ ദക്ഷിണാഫ്രിക്ക കളിക്കുന്നുണ്ട്.അതിനാല്‍ത്തന്നെ മികച്ച രീതിയില്‍ മുന്നൊരുക്കം നടത്താനാവുമെന്നും ഇന്ത്യന്‍ പരമ്പരയെ പോസിറ്റീവായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സീരി എയിലും പണം വാരി റൊണാള്‍ഡോ; മറ്റ് താരങ്ങളേക്കാള്‍ നാലിരട്ടി പ്രതിഫലംസീരി എയിലും പണം വാരി റൊണാള്‍ഡോ; മറ്റ് താരങ്ങളേക്കാള്‍ നാലിരട്ടി പ്രതിഫലം

fafduplessis

ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീം നായകസ്ഥാനത്ത് നിന്ന് ഡുപ്ലസിസിനെ മാറ്റിയിട്ടില്ല.35കാരനായ താരം 58 ടെസ്റ്റില്‍ നിന്ന് 3608 റണ്‍സും 143 ഏകദിനത്തില്‍ നിന്ന് 5507 റണ്‍സും 44 ട്വന്റി20യില്‍ നിന്ന് 1363 റണ്‍സും ദക്ഷിണാഫ്രിക്കായി നേടിയിട്ടുണ്ട്.ഡുപ്ലസിസിന്റെ നായകത്വത്തിന് കീഴില്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. 26കാരനായ ഡീകോക്കിനെ ഇന്ത്യക്കെതിരേ മികച്ച റെക്കോഡാണുള്ളത്. 40 ടെസ്റ്റില്‍ നിന്ന് 2398 റണ്‍സും 115 ഏകദിനത്തില്‍നിന്ന് 4907 റണ്‍സും 36 ട്വന്റി20യില്‍ നിന്ന് 887 റണ്‍സും ഡീകോക്ക് നേടിയിട്ടുണ്ട്.

Story first published: Wednesday, September 11, 2019, 9:56 [IST]
Other articles published on Sep 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X