വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ ബാധിതരായ കുട്ടികളെ സഹായിക്കാന്‍ ബാറ്റും ജേഴ്‌സിയും സംഭാവന ചെയ്ത് ഡുപ്ലെസിസ്

കേപ്ടൗണ്‍: ലോകമെമ്പാടും കൊറോണ വൈറസ് വ്യാപനം ശക്തമായി തുടരുകയാണ്.ലോകത്തെ സമസ്തമേഖലയേയും കടുത്ത പ്രതിസന്ധിയിലേക്കാണ് കോവിഡ് തള്ളിവിട്ടത്. കായിക മേഖലയേയും കാര്യമായി കോവിഡ് ബാധിച്ചിരുന്നു. ഇപ്പോഴിതാ കോവിഡ് ബാധിതരായ സാധാരണക്കാരായ കുട്ടികളെ സഹായിക്കുന്നതിനായി തന്റെ ബാറ്റും പിങ്ക് ഏകദിന ജേഴ്‌സിയും ലേലത്തിന് വെക്കാന്‍ വിട്ടുനല്‍കിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനായ ഫഫ് ഡുപ്ലെസിസ്.

ഇത് ലേലം ചെയ്ത് ലഭിക്കുന്ന തുക കോവിഡ് ബാധിതരായ കുട്ടികള്‍ക്കായിട്ടാവും ഉപയോഗിക്കുക. ദക്ഷിണാഫ്രിക്കയിലെ സഹതാരവും ഇതിഹാസ താരങ്ങളിലൊരാളുമായ എബി ഡിവില്ലിയേഴ്‌സിനോടും ബാറ്റും ജേഴ്‌സിയും ലേലത്തിന് വെക്കാന്‍ ഡുപ്ലെസിസ് ആവശ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ വ്യാപകമായിത്തന്നെ കൊറോണ വൈറസ് വ്യാപനം സംഭവിച്ചിരുന്നു.'നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്ന പോലെ കൊറോണ വൈറസ് നിരവധിയാളുകളെയാണ് ബാധിച്ചിരിക്കുന്നത്.

ധോണിയേക്കാള്‍ കൂടുതല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ മാറ്റമുണ്ടാക്കിയത് ഗാംഗുലി: പാര്‍ഥിവ് പട്ടേല്‍ധോണിയേക്കാള്‍ കൂടുതല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ മാറ്റമുണ്ടാക്കിയത് ഗാംഗുലി: പാര്‍ഥിവ് പട്ടേല്‍

fafduplessis

ദക്ഷിണാഫ്രിക്കയിലെ കൊറോണ ബാധിതരുടെ അവസ്ഥ ഞങ്ങള്‍ അനൂഭവിച്ചിട്ടുള്ളതാണ്. എന്റെ പുതിയ ബാറ്റും 2016ല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ ഉപയോഗിച്ച ഒപ്പിട്ട പിങ്ക് ജേഴ്‌സിയും ഓള്‍ ഇന്‍ ആഫ്രിക്ക വെബ്‌സൈറ്റിലൂടെ ലേലം ചെയ്യുകയാണ്. ദരിദ്രരായ കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ലേലം സംഘടിപ്പിക്കുന്നത്'-ഡുപ്ലെസിസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ലൂങ്കി എന്‍ഗിഡി ഉയര്‍ത്തിയ വര്‍ണവിവേചന പ്രശ്‌നത്തില്‍ ആദ്യം താരത്തിന് പിന്തുണ അറിയിച്ച ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഡുപ്ലെസിസാണ്. വര്‍ണവെറി തുടച്ചുനീക്കപ്പെടേണ്ടതാണെന്നും നിറത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ അപമാനിതനാകുന്ന അനുഭവം ആര്‍ക്കും ഉണ്ടാകരുതെന്നും ഡുപ്ലെസിസ് അഭിപ്രായപ്പെട്ടിരുന്നു. 35കാരനായ ഡുപ്ലെസിസ് 65 ടെസ്റ്റില്‍ നിന്ന് 3901 റണ്‍സും 143 ഏകദിനത്തില്‍ നിന്ന് 5507 റണ്‍സും 47ടി20യില്‍ നിന്ന് 1407 റണ്‍സുമാണ് ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയില്‍ നേടിയത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാണ് അദ്ദേഹം. 71 ഐപിഎല്ലില്‍ നിന്നായി 1853 റണ്‍സും ഡുപ്ലെസിസിന്റെ അക്കൗണ്ടിലുണ്ട്.

കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയില്‍ അരങ്ങേറിയ ചാരിറ്റി മത്സരമായ 3ടി ക്രിക്കറ്റ് ടൂര്‍ണമെന്റിലും ഡുപ്ലെസിസ് പങ്കെടുത്തിരുന്നു. രാജ്യത്തെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ജീവകാരുണ്യ സംഘടനകളോട് നേരത്തെയും ചേര്‍ന്നുനിന്ന് ഡുപ്ലെസിസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലെ മറ്റ് താരങ്ങളും സഹായിക്കാന്‍ മുന്നോട്ടുവരണമെന്ന് ഡുപ്ലെസിസ് അഭ്യര്‍ത്ഥിച്ചിരുന്നു. നേരത്തെ കോവിഡ് ബാധിതരെ സഹായിക്കാന്‍ ഒട്ടുമിക്ക ക്രിക്കറ്റ് സംഘടനകളും താരങ്ങളും രംഗത്തെത്തിയിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, സുരേഷ് റെയ്‌ന, വിരാട് കോലി, എംഎസ് ധോണി തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെല്ലാം സാമ്പത്തിക സഹായം നല്‍കിയിരുന്നു.

Story first published: Sunday, July 19, 2020, 18:52 [IST]
Other articles published on Jul 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X