ഐപിഎല്‍ ഔദ്യോഗിക പങ്കാളിയായി ഡ്രീം ഇലവനെ പ്രഖ്യാപിച്ചു
ദില്ലി: വരാനിരിക്കുന്ന പുതിയ ഐപിഎല്‍ സീസണ്‍ മുതല്‍ നാലുവര്‍ഷത്തേക്ക് ഐപിഎല്ലിന്റെ ഒദ്യോഗിക പങ്കാളിയായി ഫാന്റസി ഗെയിം പ്ലാറ്റ്‌ഫോം ആയ ഡ്രീം ഇലവനെ പ്രഖ്യാപിച്ചു. ഡ്രീം ഇലവനുമായി നാലുവര്‍ഷത്തേക്ക് കരാറില്‍ ഏര്‍പ്പെട്ടതായി ബിസിസിഐ അറിയിച്ചു. ഐപിഎല്‍ ഫാന്റസി ഗെയിം പ്രോയോജകരും ഡ്രീം ഇലവന്‍ ആയിരിക്കും.
ഓരോ വര്‍ഷവും ഐപിഎല്‍ ഓണ്‍ലൈന്‍ വഴി കാണുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് ബിസിസിഐ അറിയിച്ചു. അതുകൊണ്ടുതന്നെ ഡ്രീം ഇലവന്‍ പോലെ ഒരു ഡിജിറ്റല്‍ കമ്പനിയുമായുള്ള കരാര്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഐപിഎല്ലിന് കൂടുതല്‍ പ്രചാരമുണ്ടാക്കാന്‍ ഡ്രീം ഇലവന് കഴിയുമെന്ന പ്രത്യാശയും ബിസിസിഐ പങ്കുവെച്ചു.

ഐപിഎല്ലിന് മുന്നോടിയായി ആരാധകര്‍ക്ക് ഫാന്റസി ക്രിക്കറ്റിനായി പ്രത്യേക പ്ലാറ്റ് ഫോം ഡ്രീം ഇലവന്‍ ഒരുക്കും. ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ ഡ്രീം ഇലവന്റെ വിവിധ പരിപാടികളും ഉണ്ടായിരിക്കും. കമ്പനി മള്‍ട്ടിമീഡിയ പരസ്യ പരിപാടിക്കും ഉടന്‍ തുടക്കം കുറിക്കും. വിവിധ കായിക മേഖലകളിലായി അഞ്ചു കോടിയോളം ആരാധകര്‍ ഡ്രീം ഇലവനില്‍ ഫാന്റസി കളിക്കാറുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.
ധോണിയാണ് ഡ്രീം ഇലവന്റെ ബ്രാന്റ് അംബാസഡര്‍. ധോണി അംബാസഡറായതിനുശേഷം കോടികളുടെ വരുമാനമുണ്ടാക്കാനും വലിയതോതില്‍ ആരാധകരെ ഇതിലേക്ക് ആകര്‍ഷിക്കാനും കഴിഞ്ഞിട്ടുണ്ട്. ധോണി വരുന്നതിന് മുന്‍പ് ഏകദേശം 2 കോടി ആരാധകരാണ് ഡ്രീം ഇലവനില്‍ എത്തിയതെങ്കില്‍ ഇപ്പോഴത് 5 കോടിയോളമായി ഉയര്‍ന്നു. ഐപിഎല്ലില്‍ കിട്ടിയ അവസരം കമ്പനിക്ക് വലിയ നേട്ടമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications