Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഡ്രീം ഇലവന്‍ ഐപിഎല്‍ സ്‌പോണ്‍സര്‍മാരായത് മോദിയുടെ 'ആത്മ നിര്‍ഭര്‍ ഭാരത്' സ്വപ്‌നം തകര്‍ത്തു'

അബൂദബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി ഇന്ത്യയിലെ ഓണ്‍ലൈന്‍ ഗെയിം കമ്പനിയായ ഡ്രീം ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ചൈനീസ് കമ്പനിയായ വിവോയുടെ പിന്മാറ്റത്തോടെയാണ് പകരം ഡ്രീം 11 ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി പ്രഖ്യാപിച്ചത്. ചൈനീസ് കമ്പനിയുടെ നിക്ഷേപമുള്ള ഡ്രീം ഇലവനെ സ്‌പോണ്‍സര്‍മാരായി പ്രഖ്യാപിച്ചതിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും 10 ശതമാനത്തില്‍ താഴെ മാത്രമാണ് ചൈനീസ് കമ്പനിക്ക് ഉടമസ്ഥാവകാശമുള്ളതെന്നും അതിനാല്‍ ഡ്രീം 11 ഇന്ത്യന്‍ കമ്പനിയാണെന്നുമുള്ള നിലപാടാണ് ബിസിസി ഐ സ്വീകരിച്ചത്. എന്നാല്‍ ഡ്രീം 11വനെ ഐപിഎല്‍ സ്‌പോണ്‍സര്‍മാരായി പ്രഖ്യാപിച്ചത് മോദിയുടെ ആത്മ നിര്‍ഭര്‍ ഭാരത് സ്വപ്നത്തെ തകര്‍ക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ വര്‍മ്മ.

ഡ്രീം ഇലവന്‍ ഇന്ത്യന്‍ കമ്പനിയാണെങ്കിലും വലിയ തോതില്‍ ചൈനീസ് കമ്പനികളുടെ നിക്ഷേപം ഡ്രീം ഇലവനിലുണ്ടെന്നും അത് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ആത്മ നിര്‍ഭര്‍ ഭാരത് ആശയത്തെ തകര്‍ക്കുന്നതാണെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 'ഇന്ത്യയിലെ കായിക രംഗത്തിന്റെ വളര്‍ച്ച ആഗ്രഹിക്കുന്ന വ്യക്തിയെന്ന നിലയില്‍ ഐപിഎല്ലിന്റെ 13ാം സീസണ്‍ യുഎഇയില്‍ ഭംഗിയായി നടക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ ചൈനീസ് നിക്ഷേപമുള്ള ഡ്രീം ഇലവനെ ടൈറ്റില്‍ സ്‌പോണ്‍സരമാരായി പ്രഖ്യാപിച്ചത് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ആത്മ നിര്‍ഭര്‍ ഭാരത് ആശയത്തിന് വിരുദ്ധമാണ്. ഒരു ഐപിഎല്‍ ഫ്രാഞ്ചൈസിക്കും ഡ്രീം ഇലവനില്‍ നിക്ഷേപമുണ്ട്'-ആദിത്യ വര്‍മ പറഞ്ഞു. ചൈനീസ് കമ്പനിയായ ടെന്‍സെന്റിന് 20-25 ശതമാനം നിക്ഷേപം ഡ്രീം ഇലവനിലുണ്ടെന്നാണ് വിവരം.

dream11

ഇന്ത്യാ- ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ 20തോളം ഇന്ത്യന്‍ സൈനികര്‍ മരണപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ചൈനയ്‌ക്കെതിരേ ശക്തമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ചൈനയുടെ 49ഓളം ആപ്ലിക്കേഷനുകള്‍ റദ്ദാക്കിയ ഇന്ത്യ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രാജ്യത്ത് ചൈനീസ് വിരുദ്ധ മനോഭാവം ശക്തമായ സാഹചര്യത്തിലാണ് ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറിയത്. 2019 സീസണില്‍ വിവോയുമായ അഞ്ച് വര്‍ഷത്തെ കരാറിലാണ് ബിസിസി ഐ ഒപ്പുവെച്ചത്. ആദ്യം വിവോയെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ വിവോ സ്വയം പിന്മാറുകയായിരുന്നു. 222 കോടിക്കാണ് ഡ്രീം ഇലവന്‍ ഐപിഎല്‍2020ന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത്. ബൈജൂസ്,അണ്‍ അക്കാദമി,ടാറ്റാ സണ്‍സ് എന്നിവരെയെല്ലാം മറികടന്നാണ് ഡ്രീം ഇലവന്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത്. ഈ ഒരു സീസണില്‍ മാത്രമാണ് ഡ്രീം ഇലവന് സ്‌പോണ്‍സര്‍ഷിപ്പ് അവകാശമുള്ളത്.

Story first published: Thursday, August 20, 2020, 15:10 [IST]
Other articles published on Aug 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+