ലോകകപ്പ് ഇന്ത്യ കൈവിടുമോ? ദ്രാവിഡിന്റെ മുന്നറിയിപ്പ് സൂക്ഷിക്കണം!! വന്‍ മതില്‍ പറഞ്ഞത്...

ദില്ലി: ഇംഗ്ലണ്ടില്‍ മെയ് അവസാനത്തോടെ ആരംഭിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലെ കിരീട ഫേവറിറ്റുകളിലൊന്നാണ് ടീം ഇന്ത്യ. നിലവില്‍ ഐസിസി ഏകദിന റാങ്കിങില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയെക്കൂടാതെ ഒന്നാം റാങ്കുകാരായ ഇംഗ്ലണ്ടുമാണ് ഫേവറിറ്റുകളില്‍ മുന്‍പന്തിയിലുള്ളത്. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന കഴിഞ്ഞ രണ്ടു പരമ്പരകളിലുമേറ്റ തോല്‍വികള്‍ ഇന്ത്യയെ ആശങ്കയിലാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ രാഹുല്‍ ദ്രാവിഡ്. ഇന്ത്യക്കു ലോകകിരീടം നേടുക എളുപ്പമാവില്ലെന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ പരിശീലകന്‍ കൂടിയാണ് ദ്രാവിഡ്.

ലോകകപ്പ് നേടുക ദുഷ്‌കരം
ലോകകപ്പ് നേടുക ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചു അതീവ ദുഷ്‌കരമായിരിക്കുമെന്നാണ് ദ്രാവിഡിന്റെ അഭിപ്രായം. ഇംഗ്ലണ്ടിലെത്തി അനായാസം കപ്പടിക്കാമെന്ന് വിരാട് കോലിയും സംഘവും പ്രതീക്ഷിക്കേണ്ട. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലേറ്റ പരാജയം ഇന്ത്യക്കു തീര്‍ച്ചയായും മുന്നറിയിപ്പാണ്. ഏറ്റവും മികച്ച കളി പുറത്തെടുത്താല്‍ മാത്രമേ ലോകകിരീടം നേടാനാവൂയെന്നാണ് ഈ പരാജയം ഇന്ത്യക്കു നല്‍കിയ പാഠമെന്നും ദ്രാവിഡ് ചൂണ്ടിക്കാട്ടി.
അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ 2-3നായിരുന്നു ഇന്ത്യന്‍ തോല്‍വി. ആദ്യ രണ്ടു മല്‍സരങ്ങളും ജയിച്ച ശേഷമാണ് ഇന്ത്യ പരമ്പര കൈവിട്ടത്.

ഇന്ത്യ മികച്ച ഫോമില്‍
ഓസീസിനെതിരായ പരമ്പര കൈവിട്ടെങ്കിലും ഇന്ത്യ ഇപ്പോഴും മികച്ച ടീം തന്നെയാണെന്ന് ദ്രാവിഡ് പറഞ്ഞു. കഴിഞ്ഞ കുറച്ച വര്‍ഷങ്ങളായി മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.
ഏകദിനത്തില്‍ ലോക റാങ്കിങില്‍ രണ്ടാംസ്ഥാനത്ത് എത്താന്‍ ഇന്ത്യക്കു സാധിച്ചതും അതുകൊണ്ടാണ്. എന്നാല്‍ അതുകൊണ്ട് ലോകകപ്പില്‍ ഇന്ത്യ അനായാസം കപ്പടിക്കുമെന്ന് ആരെങ്കിലും കരുതിയാല്‍ അത് അബദ്ധമായിരിക്കുമെന്നും വന്‍മതില്‍ വിലയിരുത്തി.

ആദ്യ മല്‍സരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ
കരുത്തരായ ദക്ഷിണാഫ്രിക്കയുമായാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം. ജൂണ്‍ അഞ്ചിനാണ് കോലിയുടെ ഇന്ത്യ ഫഫ് ഡുപ്ലെസിയുടെ ദക്ഷിണാഫ്രിക്കയുമായി പോരിനിറങ്ങുന്നത്. ലോകകപ്പിനു മുമ്പ് രണ്ടു സന്നാഹ മല്‍സരങ്ങള്‍ ഇന്ത്യ കളിക്കുന്നുണ്ട്. ആദ്യത്തേത് ശക്തരായ ന്യൂസിലാന്‍ഡിനെതിരേയാണെങ്കില്‍ രണ്ടാമത്തെ മല്‍സരം ബംഗ്ലാദേശുമായാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications