For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രകോപിപ്പിച്ച് കോലിയുടെ വിക്കറ്റ് നേടാമെന്ന് കരുതരുത്, അതിനെ അയാള്‍ ഇഷ്ടപെടുന്നു: ഹെയ്‌സല്‍വുഡ്

സിഡ്‌നി: ഡിംസബറില്‍ ആരംഭിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ലോക ക്രിക്കറ്റിലെ അതിശക്തരായ രണ്ട് ടീമുകള്‍ എന്നതിലുപരിയായി ഇന്ത്യയുടെ ബാറ്റിങ്ങും ഓസീസിന്റെ ബൗളിങ്ങും തമ്മിലുള്ള ശക്തിപരീക്ഷമായാണ് ഈ പരമ്പരയെ ആരാധകര്‍ കാണുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഉള്‍പ്പെടുന്ന ഇന്ത്യയുടെ ക്ലാസിക് ബാറ്റിങ് നിരയുടെ ഓസീസ് മണ്ണിലെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് കണ്ടുതന്നെ അറിയണം.

പരമ്പരയ്ക്ക് മുന്നോടിയായുള്ള വാക് പോരാട്ടം ഇതിനോടകം തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തില്‍ ഓസീസ് പേസറായ ജോഷ് ഹെയ്‌സല്‍വുഡ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ബാറ്റിങ്ങിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. കോലിയെ പ്രകോപിപ്പിച്ച് പുറത്താക്കാന്‍ സാധിക്കില്ലെന്നാണ് ഹെയ്‌സല്‍വുഡ് അഭിപ്രായപ്പെട്ടത്. നമ്മള്‍ പ്രകോപിപ്പിക്കുന്നതിനെ അദ്ദേഹം ഇഷ്ടപ്പെടുന്നുവെന്നും ഹെയ്‌സല്‍വുഡ് പറഞ്ഞു. വിരാട് കോലി ബാറ്റ് ചെയ്യുമ്പോള്‍ പരമാവധി അദ്ദേഹത്തില്‍ നിന്ന് അകന്നുനില്‍ക്കാനാണ് താരങ്ങള്‍ ശ്രമിക്കാറ്. അദ്ദേഹത്തിന്റെ വിക്കറ്റ് നേടാനായി പ്രകോപിക്കുന്നത് കോലിയുടെ ബാറ്റിങ് മികവ് ഉയര്‍ത്തുക മാത്രമെ ചെയ്യുന്നുള്ളു.

kohliandhazlewood

കോലി ബാറ്റ് ചെയ്യുമ്പോള്‍ പലപ്പോഴും ബൗളര്‍മാര്‍ക്ക് പഴുതുകള്‍ ലഭിക്കാറില്ല.കോലിയെ സാധാരണ ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ അയച്ചിട്ട് ലഭിക്കുന്ന പിഴവുകളെ മുതലാക്കാനാണ് ശ്രമിക്കാറെന്നും ഹെയ്‌സല്‍വുഡ് പറഞ്ഞു. 2014-15 ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍കോലി മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയയില്‍ പുറത്തെടുത്തത്.അന്ന് കളത്തില്‍ സ്റ്റീവ് സ്മിത്തുമായും മിച്ചല്‍ ജോണ്‍സണുമായും കോലി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ജോണ്‍സണിന്റെ ബൗണ്‍സറേറ്റ് ഗ്രൗണ്ടില്‍ വീണ കോലി തൊട്ടടുത്ത പന്ത് ബൗണ്ടറി പായിച്ചാണ് മറുപടി നല്‍കിയത്.

കോലിക്കെതിരേ കളിച്ച് അനുഭവസമ്പന്നനായ ബൗളറാണ് ഹെയ്‌സല്‍വുഡ്. ടെസ്റ്റിലെ ഓസീസ് പേസ് നിരയിലെ സ്ഥിര സാന്നിധ്യംകൂടിയാണ് ഹെയ്‌സല്‍വുഡ്. 51 ടെസ്റ്റില്‍ നിന്ന് 195 വിക്കറ്റും 48 ഏകദിനത്തില്‍ നിന്ന് 78 വിക്കറ്റും ഏഴ് ടി20യില്‍ നിന്ന് എട്ട് വിക്കറ്റുമാണ് ഹെയ്‌സല്‍വുഡ് സ്വന്തമാക്കിയത്. കൊറോണ വൈറസ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഓസീസ് പര്യടനം നീണ്ടുപോകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

ഒരു ഡേ നൈറ്റ് ടെസ്റ്റ് ഉള്‍പ്പെടെ നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും മൂന്ന് മത്സര ടി20 പരമ്പരയുമാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുന്നത്.നിലവിലെ സാഹചര്യത്തില്‍ ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പിന്റെ കാര്യവും അനിശ്ചിതത്വത്തിലാണ്. ജൂലൈ അവസാനം നടക്കുന്ന ഐസിസി മീറ്റിങ്ങിലാവും ടൂര്‍ണമെന്റ് സംബന്ധിച്ചഅന്തിമ തീരുമാനം ഉണ്ടാവുക. നേരത്തെ ഇന്ത്-ശ്രീലങ്ക, സിംബാബ്‌വെ പര്യടനങ്ങള്‍ റദ്ദാക്കിയിരുന്നു.

Story first published: Sunday, July 5, 2020, 12:47 [IST]
Other articles published on Jul 5, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+