Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'പൃഥ്വി ഷായെ സെവാഗുമായി താരതമ്യം ചെയ്യേണ്ട'; രവി ശാസ്ത്രിയെ കൊട്ടി ഗാംഗുലി വീണ്ടും

ഗാംഗുലി വീണ്ടും ശാസ്ത്രിക്കെതിരെ | Oneindia Malayalam

കൊല്‍ക്കത്ത: ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും മുന്‍ താരം സൗരവ് ഗാംഗുലിയും തമ്മിലുള്ള വാക്‌പോര് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. രവി ശാസ്ത്രിയെ നേരത്തെ ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിയമിക്കാതെ അനില്‍ കുംബ്ലെയ്ക്ക് അവസരം നല്‍കിയതുമുതല്‍ ഇരുവരും പലപ്പോഴും പരസ്യമായി വാക്‌പോര് നടത്താറുണ്ട്. ശാസ്ത്രിയുടെ വലിയ വിമര്‍ശകന്‍ കൂടിയാണ് ഗാംഗുലി.

cricket11

ഇപ്പോഴിതാ, കൗമാരതാരം പൃഥ്വ ഷാ ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ കന്നി സെഞ്ച്വറി നേടയതുമായി ബന്ധപ്പെട്ട് ഗാംഗുലി വീണ്ടും പരോക്ഷമായി ശാസ്ത്രിക്കെതിരെ രംഗത്തെത്തി. പൃഥ്വി ഷായുടെ പ്രകടനം വിരേന്ദര്‍ സെവാഗിനെയും സച്ചിന്‍ ടെണ്ടുല്‍ക്കറെയും പോലെയുണ്ടെന്നായിരുന്നു ശാസ്ത്രിയുടെ നിരീക്ഷണം. എന്നാല്‍, അതിന് സമയമായില്ലെന്ന് ഗാംഗുലി വ്യക്തമാക്കി.

പൃഥ്വി ഷായുടെ ആദ്യ സെഞ്ച്വറി മനോഹരമായിരുന്നു എന്നതില്‍ തര്‍ക്കമില്ലെന്ന് മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു. എന്നാല്‍, സെവാഗിനെപ്പോലെ ബുദ്ധിമാനായ ഒരു കളിക്കാരനുമായി ഷായെ ഉപമിക്കരുത്. യുവതാരത്തിന് ഇനിയുമേറെ യാത്ര ചെയ്യാനുണ്ട്. ഇംഗ്ലണ്ടിലും, ദക്ഷിണാഫ്രിക്കയിലും, ഓസ്‌ട്രേലിയയിലുമെല്ലാം കഴിവ് തെളിയിക്കേണ്ടിയിരിക്കുന്നു. അവിടെയൊക്കെ ഒരു പക്ഷെ റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്‌തേക്കാം. എന്നാല്‍ സെവാഗുമായി ഉപമിക്കരുതെന്ന് ഗാംഗുലി ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കവെ പറഞ്ഞു.

ഞാന്‍ രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയിട്ടില്ല. എന്നാല്‍, ദുലീപ് ട്രോഫിയിലും രാജ്യത്തിനുവേണ്ടിയും അരങ്ങേറിയപ്പോള്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കുന്നതും ഒരു ടെസ്റ്റ് മത്സരത്തില്‍ കളിക്കുന്നതും തികച്ചും വ്യത്യസ്തമാണ്. പൃഥ്വിയുടെ പ്രകടനം പ്രതീക്ഷ നല്‍കുന്നതുകടിയാണെന്നും രാജ്യത്തിനുവേണ്ടി നീണ്ട കാലം കളിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ഗാംഗുലി വ്യക്തമാക്കി.

Story first published: Saturday, October 6, 2018, 8:41 [IST]
Other articles published on Oct 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+